For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'എല്ലാവരും ആഗ്രഹിക്കുന്നത് ധോണിയാവാന്‍', റിഷഭിന്റെ തുടക്കകാലത്തെത്തുറിച്ച് ചഹാല്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ആദ്യം ഫൈനല്‍ ഉറപ്പിക്കുന്ന ടീമായിരിക്കുകയാണ് സിഎസ്‌കെ. ഒന്നാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ ഫൈനല്‍ ടിക്കറ്റെടുത്തത്. മത്സരത്തിന്റെ ആവേശം ഇരട്ടിപ്പിച്ച് എംഎസ് ധോണിയാണ് സിഎസ്‌കെയെ വിജയത്തിലേക്കെത്തിച്ചത്. ആറ് പന്തില്‍ മൂന്ന് ഫോറും ഒരും സിക്‌സുമടക്കം 18* റണ്‍സ് നേടിയാണ് ധോണി ടീമിനെ ഫൈനലിലേക്ക് നയിച്ചത്.

1

ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്തിന്റെ തീരുമാനങ്ങളിലെ പിഴവാണ് മത്സരത്തില്‍ തിരിച്ചടിയായതെന്ന് പറയാം. എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് മൂന്ന് ഫോര്‍മാറ്റിലെയും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാവാനും ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാവാനും റിഷഭിന് സാധിച്ചു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്കെത്തിയ തുടക്ക കാലത്ത് റിഷഭ് പന്ത് നേരിട്ട പ്രയാസങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍.

Also Read: T20 World cup: ഇന്ത്യ അന്നത്തേതു പോലെ ഫൈനല്‍ കളിക്കില്ല! പുതിയ നിയമവുമായി ഐസിസി

2

'റിഷഭ് ഉള്‍പ്പെടെയുള്ള എല്ലാവരും ആഗ്രഹിക്കുന്നത് എംഎസ് ധോണിയെപ്പോലെയാകാനാണ്. സ്റ്റംപിന് പിന്നില്‍ നിന്ന് ധോണിയുടെ പ്രകടനം അത്രയും മികച്ചതാണ്. പന്ത് ഒരു ക്യാച്ച് പാഴാക്കുകയോ ഡിആര്‍എസ് തീരുമാനത്തില്‍ തെറ്റുപറ്റുകയോ ചെയ്താല്‍ ഗ്രൗണ്ടിലെ കാണികള്‍ മുഴുവനും ധോണി,ധോണി എന്ന് വിളിക്കുന്ന ഒരു സമയമുണ്ടായിരുന്നു. അവന്റെ തുടക്കകാലത്ത് അത് വളരെയധികം സമ്മര്‍ദ്ദം നല്‍കിയിരിക്കാം. കാരണം ആ സമയത്ത് 19-20 വയസുള്ള താരമായി അവന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തരം കാര്യങ്ങളൊന്നും കേട്ട് നിരാശനാകരുതെന്നും നിന്റെ മത്സരത്തില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നുമാണ് ഞങ്ങള്‍ എപ്പോഴും അവനോട് പറയാറുള്ളത്. എന്നാല്‍ പലപ്പോഴും അവനെ സമ്മര്‍ദ്ദം ബാധിക്കുകയും ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്'-ചഹാല്‍ പറഞ്ഞു.

Also Read: IPL 2021: റോബിന്‍ ഉത്തപ്പ-സുരേഷ് റെയ്‌ന, ഡല്‍ഹിക്കെതിരേ ആരെ കളിപ്പിക്കണം? ഗവാസ്‌കര്‍ പറയുന്നു

3

എംഎസ് ധോണിയെന്ന ഇതിഹാസം സ്റ്റംപിന് പിന്നില്‍ വലിയ പിഴവുകളില്ലാത്ത താരമായിരുന്നു. മിന്നല്‍ സ്റ്റംപിങ്ങുകൊണ്ടും ഡൈവിങ് ക്യാച്ചുകള്‍ക്കൊണ്ടും മാത്രമല്ല,തന്ത്രങ്ങള്‍ക്കൊണ്ടും എതിര്‍ ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ധോണി മിടുക്കനായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് സെമിയിലെ തോല്‍വിക്ക് പിന്നാലെ ധോണി ഇടവേളയെടുത്തതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെന്നത് വലിയ ചോദ്യമായിരുന്നു.

Also Read: IPL 2021: 'ദേവ്ദത്തിന് മികവുണ്ട്, അവനെ അടുത്ത ആര്‍സിബി നായകനാക്കണം'- ആശിഷ് നെഹ്‌റ

4

കാരണം ധോണിയെന്ന ഇതിഹാസം ഒഴിച്ചിട്ട കസേര നികത്താന്‍ കെല്‍പ്പുണ്ടാവുക എന്നത് എളുപ്പമല്ല. തുടക്ക സമയത്ത് കീപ്പിങ്ങില്‍ നിരവധി പിഴവുകള്‍ വരുത്തിയ റിഷഭ് ബാറ്റിങ്ങിലും മികവ് കാട്ടിയിരുന്നില്ല. എന്നാല്‍ പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്. വിമര്‍ശകരെക്കൊണ്ട്‌പോലും കൈയടിപ്പിക്കാന്‍ റിഷഭിനായി. ടെസ്റ്റിലടക്കം ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കീപ്പറാവാന്‍ റിഷഭിന് സാധിച്ചു.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ കൈവിടും! ലേലത്തില്‍ വലിയ തുകയും ലഭിക്കില്ല- പ്രവചിച്ച് വീരു

5

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമടക്കം നിരവധി ബഹുമതികള്‍ ചുരുങ്ങിയ കാലംകൊണ്ട് വെട്ടിപ്പിടിക്കാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവിനായകനായിവരെ പരിഗണിക്കപ്പെടുന്ന താരമാണ് റിഷഭ്. പ്രായത്തിന്റെ പ്രശ്‌നങ്ങളെ അതിജീവിച്ച് ഇന്ന് പക്വതയുള്ള താരമായി മാറാന്‍ റിഷഭിന് ചുരുങ്ങിയ സമയംകൊണ്ട് സാധിച്ചു.

Also Read: IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു

6

Also Read: IPL 2021: ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ഇറങ്ങണോ? അഭിപ്രായം വ്യക്തമാക്കി ആകാശ് ചോപ്ര

'ശക്തമായ തിരിച്ചുവരവ് തന്നെയാണ് അവന്‍ നടത്തിയത്. ഒരുപാട് മെച്ചപ്പെടാന്‍ ഇക്കാലയളവില്‍ സാധിച്ചു. വളരെ പക്വത കാട്ടുന്നുണ്ട്. അവന്‍ അവന്റെ പരമാവധി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കുന്നുണ്ട്. ആരും മോശം പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ആളുകള്‍ അവനെ മനസിലാക്കുമെന്നാണ് കരുതുന്നത്. താരങ്ങള്‍ക്ക് അല്‍പ്പം ബഹുമാനം നല്‍കാവുന്നതാണ്. ബൗളര്‍മാര്‍ക്ക് വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പിന്തുണ റിഷഭില്‍ നിന്ന് ലഭിക്കുന്നുണ്ട്. ധോണിക്ക് പകരക്കാരനാവുകയെന്നത് ആര്‍ക്കും സാധിക്കുന്ന കാര്യമല്ല. പന്ത് ഓരോ ദിവസവും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്'-ചഹാല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 11, 2021, 14:59 [IST]
Other articles published on Oct 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+