
എന്നാല്‍ ഇവരെല്ലാം സീനിയര്‍ താരങ്ങളായതിനാല്‍ത്തന്നെ അവസരത്തിനൊത്ത് ഉയരാനും സാധിച്ചേക്കാം. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയക്കുറവുള്ള സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും കാര്യം അങ്ങനെയല്ല. 2020സീസണിലെ ഐപിഎല്ലിലെ പ്രകടനവും ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ നടത്തിയ പ്രകടനവും വിലയിരുത്തിയാണ് രണ്ട് പേരും ഇന്ത്യന്‍ ടീമിലിടം പിടിച്ചത്. എന്നാല്‍ സമീപകാല പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതോടെ ടീം മാനേജ്‌മെന്റും സമ്മര്‍ദ്ദത്തിലാണ്.
Also Read: IPL 2021: എങ്ങനെ ഫോമിലേക്ക് തിരിച്ചെത്തി? ഷമിക്കെതിരായ ഷോട്ട് എല്ലാം മാറ്റിമറിച്ചു- ഹര്‍ദിക് പാണ്ഡ്യ

കാരണം ശ്രേയസ് അയ്യരെപ്പോലൊരു പ്രതിഭാശാലിയായ താരത്തെ റിസര്‍വ് താരമായി പരിഗണിച്ചാണ് ഇഷാനും സൂര്യക്കും ഇന്ത്യ ലോകകപ്പ് ടീമില്‍ ഇടം നല്‍കിയിരിക്കുന്നത്. ഇപ്പോഴിതാ രണ്ട് പേരുടെയും പ്രകടനം വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍. ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന പ്രകടനമാണ് രണ്ട് പേരും കാഴ്ചവെക്കുന്നതെന്നാണ് അഗാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്.
Also Read: IPL 2021: ഗൂഗ്ലിയില്‍ കുടുങ്ങി സൂര്യകുമാര്‍, മോശം ഫോം തുടരുന്നു, ഇന്ത്യ പകരക്കാരനെ തേടേണ്ടി വരുമോ?

'സൂര്യകുമാര്‍ യാദവില്‍ നിന്ന് ഒരു ഷോട്ട് പോലും ഉണ്ടാകുന്നില്ല. നേരിട്ട ആദ്യ പന്തിലാണ് പുറത്തായത്. എല്ലാവരും മോശം ഷോട്ട് കളിച്ചാണ് പുറത്താകുന്നതെന്ന് പറയാം. എന്നാല്‍ അവന്‍ കുറച്ച് പന്തുകളെ പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ അവസരത്തില്‍ വലിയ ആത്മവിശ്വാസക്കുറവ് അവന്‍ കാട്ടുന്നുണ്ട്.ഇത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്നു.
Also Read: T20 World Cup: ഹാര്‍ദിക്ക് ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! പകരക്കാരായി രണ്ടു പേര്‍ക്ക് സാധ്യത

അവന്‍ അല്‍പ്പം കൂടി സമയം പിച്ചില്‍ ചിലവിടേണ്ടതായുണ്ട്.കുറച്ചുബോളുകള്‍ നേരിട്ടുകഴിയുമ്പോള്‍ പഴയ താളം സ്വാഭാവികമായും തിരിച്ചെത്തും അതിനുള്ള പ്രതിഭ അവനുണ്ട്. മറ്റ് പിച്ചുകളെ അപേക്ഷിച്ച് തിളങ്ങാനുള്ള അവസരമായിരുന്നു മുന്നിലുണ്ടായിരുന്നത്. എന്നിട്ടും മുതലാക്കാനായില്ല. ഇത് അല്‍പ്പം ആശങ്ക ഉണ്ടാക്കുന്നതാണ്. പഴയ ഫോമും ആത്മവിശ്വാസവും ഇപ്പോള്‍ അവനില്ല'-അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
Also Read: IPL 2021: സിഎസ്‌കെയ്ക്കു അടുത്ത ധോണിയെ കിട്ടി! അവനെ ലഭിച്ചത് ഭാഗ്യമെന്നു ഉത്തപ്പ

ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി തുടങ്ങിയ താരമാണ് സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള താരം ബൗളര്‍മാര്‍ക്ക് മുകളില്‍ വലിയ ആധിപത്യം സ്ഥാപിക്കുന്ന ചുരുക്കം ചില ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഇഷാന്‍ കിഷന്‍ ടി20,ഏകദിന അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് കൈയടി നേടിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഇഷാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. ടീമില്‍ രണ്ട് പേര്‍ക്കും നിര്‍ണ്ണായകസ്ഥാനം ഉണ്ടെങ്കിലും നിലവിലെ ഫോം തീര്‍ത്തും നിരാശയുണ്ടാക്കുന്നതാണ്.
Also Read: IPL 2021: ഇനിയൊരു സീസണ്‍ ധോണിയെ കാണില്ല! ഇതു അവസാനത്തേത്- പ്രവചിച്ച് ഹോഗ്

എന്നാല്‍ ഒറ്റ ഇന്നിങ്‌സുകൊണ്ട് പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ കെല്‍പ്പുള്ളവര്‍ക്കൂടിയാണ് ഇരുവരും. അതിനാല്‍ത്തന്നെ വരുന്ന മൂന്ന് മത്സരങ്ങളിലെ പ്രകടനവും വളരെ നിര്‍ണ്ണായകമാവും. 'സൂര്യകുമാര്‍ ഫോമിലാണെങ്കില്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണവന്‍. കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനങ്ങള്‍ നോക്കുക. എത്ര ആത്മവിശ്വാസത്തോടെയാണ് അവന്‍ ഷോട്ടുകള്‍ പായിക്കുന്നത്.
Also Read: T20 World Cup 2021: രാഹുല്‍ മൂന്നാമന്‍, വിരാട് കോലി ഓപ്പണറായി എത്താന്‍ സാധ്യത കൂടുതല്‍- സാബ കരീം

Also Read: IPL 2021: ഇതുവരെ കണ്ട സഞ്ജുവല്ല ഇത്, വമ്പന്‍ മാറ്റം!- ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും
ഇഷാന്‍ കിഷനും അങ്ങനെ തന്നെ. നിലവിലെ സാഹചര്യത്തില്‍ മുംബൈ പ്ലേയിങ്11 നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. അത് ശരിയായ തീരുമാനമാണ്. കാരണം ഇഷാനെക്കാലും നന്നായി സൗരഭ് തിവാരി കളിക്കുന്നുണ്ട്. അത് മുംബൈയുടെ ജയത്തിലും കാണാനായി. ഇന്ത്യ രണ്ട് യുവതാരങ്ങളിലും വലിയ പ്രതീക്ഷയാണ് വെക്കുന്നത്. ഇതാണ് ആശങ്കയുണ്ടാക്കുന്നതും. ഇപ്പോഴത്തെ പ്രകടനം പരിഗണിച്ചാല്‍ വളരെ മികച്ച അവസ്ഥയിലാണെന്ന് പറയാനാവില്ല'-അജിത് അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications