For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഗൂഗ്ലിയില്‍ കുടുങ്ങി സൂര്യകുമാര്‍, മോശം ഫോം തുടരുന്നു, ഇന്ത്യ പകരക്കാരനെ തേടേണ്ടി വരുമോ?

അബുദാബി: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് സൂര്യകുമാര്‍ യാദവ്. അതിവേഗം അനായാസം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള സൂര്യയുടെ സമീപകാല ഫോം വളരെ മികച്ചതായിരുന്നു. 2020 സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ കിരീടം ചൂടിച്ചതില്‍ സൂര്യകുമാറിന്റെ ബാറ്റിങ്ങിന്റെ പങ്ക് ചെറുതല്ല. ഇന്ത്യക്കായി നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തി വരവറിയിച്ച സൂര്യകുമാര്‍ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.

1

കളിച്ച നാല് മത്സരത്തിലും കാര്യമായൊന്നും ചെയ്യാന്‍ സൂര്യക്ക് സാധിച്ചിട്ടില്ല. ഈ സീസണില്‍ 11 മത്സരത്തില്‍ നിന്ന് 189 റണ്‍സാണ് അദ്ദേഹം നേടിയത്. 17.18 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 128 മാത്രം. 2020 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 40 ശരാശരിയിലും 145 സ്‌ട്രൈക്കറേറ്റിലും 480 റണ്‍സ് നേടിയ സൂര്യകുമാര്‍ തന്നെയാണ് ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നത്. ഈ മോശം പ്രകടനം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ സൂര്യയുടെ സ്ഥാനത്തിനും ഭീഷണി ഉയര്‍ത്തുകയാണ്.

Also Read: IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

2

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് സൂര്യകുമാര്‍ പുറത്തായത്.നേരിട്ട ആദ്യ പന്തില്‍ത്തന്നെ രവി ബിഷ്‌നോയ് സൂര്യകുമാറെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ഇപ്പോഴിതാ എങ്ങനെയാണ് സൂര്യകുമാറെ പുറത്താക്കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പഞ്ചാബിന്റെ യുവ സ്പിന്‍ ബൗളര്‍ രവി ബിഷ്‌നോയ്. 'ഞാന്‍ ലളിതമായാണ് പന്തെറിഞ്ഞത്. വിക്കറ്റിന് നേരെ തന്നെ ലക്ഷ്യംവെച്ചു. സൂര്യകുമാറിനെതിരേ പന്തെറിയുമ്പോള്‍ ഇത് അവന്റെ ആദ്യത്തെ പന്താണെന്ന് എനിക്ക് അറിയാമായിരുന്നു. അതിനാല്‍ത്തന്നെ ഗൂഗ്ലി എറിഞ്ഞു. ആദ്യ പന്തില്‍ത്തന്നെ ഗൂഗ്ലി നേരിടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. അതിനാല്‍ത്തന്നെ എന്റെ ഗൂഗ്ലിയില്‍ വിശ്വാസം അര്‍പ്പിച്ചു'-ബിഷ്‌നോയ് പറഞ്ഞു.

Also Read: IPL 2021: എന്തുകൊണ്ട് വാര്‍ണറെ പുറത്തിരുത്തി? ഫോംഔട്ടല്ല കാരണം, ഹൈദരാബാദ് കോച്ച് പറയുന്നു

3

സീസണില്‍ മൂന്ന് മത്സരമാണ് മുംബൈക്ക് ശേഷിക്കുന്നത്. മൂന്നിലും ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാനാവും. തുടര്‍ച്ചയായ മൂന്ന് മത്സരവും തോറ്റ മുംബൈ വിജയവഴിയില്‍ തിരിച്ചെത്തിയത് പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ സൂര്യകുമാറിന്റെ ഫോം വലിയ തലവേദനയാകുന്നുണ്ട്. ടി20 ലോകകപ്പില്‍ സൂര്യക്ക് പകരം ശ്രേയസ് അയ്യര്‍ക്ക് അവസരം നല്‍കണമെന്ന ആവിശ്യം ശക്തമാകുന്നുണ്ട്. ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായിരുന്നു ശ്രേയസ്. എന്നാല്‍ പരിക്കേറ്റ് ശ്രേയസിന് വിശ്രമം എടുക്കേണ്ടി വന്നപ്പോള്‍ പകരക്കാരനായെത്തിയ സൂര്യകുമാര്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടി.

Also Read: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തു

4

ഇതോടെ സൂര്യകുമാര്‍ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം പിടിക്കുകയും ശ്രേയസ് അയ്യര്‍ റിസര്‍വ് താരത്തിലേക്ക് ഒതുങ്ങുകയും ചെയ്തു. രണ്ടാം പാദത്തില്‍ ശ്രേയസ് മികച്ച പ്രകടനമാണ് നടത്തുന്നത്. സൂര്യയാണെങ്കില്‍ മോശം ഫോമിലും. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷനും മികവില്ല. അതിനാല്‍ത്തന്നെ ഇവരിലൊരാള്‍ക്ക് പകരക്കാരനായി ശ്രേയസ് എത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്.

Also Read: IPL 2021: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, മുംബൈക്ക് ഇനിയും പ്ലേ ഓഫ് കളിക്കാം, എങ്ങനെയെന്നറിയാം

5

നിര്‍ണ്ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഒരോവര്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണ്ണായകമായ കീറോണ്‍ പൊള്ളാര്‍ഡാണ് കളിയിലെ താരമായത്. ഒരോവര്‍ എറിഞ്ഞ പൊള്ളാര്‍ഡ് എട്ട് റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ കെ എല്‍ രാഹുല്‍,ക്രിസ് ഗെയ്ല്‍ എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി.ബാറ്റിങ്ങിനിറങ്ങി 7 പന്തില്‍ ഓരോ സിക്‌സും ഫോറുമടക്കം 15 റണ്‍സുമായി ജയത്തില്‍ നിര്‍ണ്ണായക പങ്കും പൊള്ളാര്‍ഡ് വഹിച്ചു.

Also Read: IPL 2021: ഓറഞ്ച് ക്യാപ്പ് ഇനി സഞ്ജുവിന് സ്വന്തം! ഒപ്പം മറ്റൊരു വമ്പന്‍ നേട്ടം കൂടി

 6

Also Read: IPL 2021: വാര്‍ണറെ ഇനി എസ്ആര്‍എച്ചില്‍ കണ്ടേക്കില്ല! മെച്ചപ്പെട്ട ടീം അര്‍ഹിക്കുന്നു- വന്‍ വിമര്‍ശനം

ഇന്ത്യക്ക് ആശ്വാസം തരുന്ന മറ്റൊരു കാര്യം ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ്. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന ഹര്‍ദിക് പഞ്ചാബിനെതിരേ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് കാഴ്ചവെച്ചത്. 37 പന്തില്‍ നാല്് ഫോറും രണ്ട് സിക്‌സുമടക്കം പുറത്താവാതെ 40 റണ്‍സാണ് ഹര്‍ദിക് നേടിയത്. പരിക്കിനെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിങ്ങിലെ തിരിച്ചുവരവ് മുംബൈക്കും ഇന്ത്യക്കും ഒരുപോലെ ആശ്വാസം നല്‍കുന്നതാണ്.

Story first published: Wednesday, September 29, 2021, 12:26 [IST]
Other articles published on Sep 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+