For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്തുകൊണ്ട് വാര്‍ണറെ പുറത്തിരുത്തി? ഫോംഔട്ടല്ല കാരണം, ഹൈദരാബാദ് കോച്ച് പറയുന്നു

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.

1

അവസാന മത്സരത്തിലെ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഹൈദരാബാദ് രാജസ്ഥാനെ നേരിട്ടത്. ഈ മാറ്റങ്ങളെല്ലാം ടീമിന് വിജയവഴിയില്‍ തിരിച്ചെത്താന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ പ്ലേയിങ് 11നിന്ന് ഡേവിഡ് വാര്‍ണറെ തഴഞ്ഞത് ആരാധകരെ നിരാശപ്പെടുത്തി. 2016ല്‍ ഹൈദരാബാദിനെ കന്നി കിരീടത്തിലേക്ക് എത്തിച്ച വാര്‍ണറെ ഈ സീസണിന്റെ ആദ്യ പാദത്തിനിടെ നായകസ്ഥാനത്ത് നിന്നും മാറ്റിയ ഹൈദരാബാദ് ഇപ്പോള്‍ പ്ലേയിങ് 11നിന്നും തഴഞ്ഞിരിക്കുകയാണ്.

Also Read: IPL 2021: സഞ്ജു രാഹുലിനെ കണ്ടു പഠിക്കണം, ക്യാപ്റ്റന്‍സിയിലെ ഏക പോരായ്മ കെപി പറയുന്നു

2

വാര്‍ണറുടെ അഭാവത്തിനെതിരേ വലിയ ചോദ്യങ്ങള്‍ ഉയരവെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഹൈദരാബാദ് പരിശീലകന്‍ ട്രിവര്‍ ബൈലിസ്. യുവതാരങ്ങള്‍ അവസരം കാത്തിരിക്കുന്നുണ്ടെന്നും അവര്‍ക്കുവേണ്ടി സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ വിദശീകരണവും ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Also Read: IPL 2021: സിഎസ്‌കെ ഓസീസിനെപ്പോലെ! തോല്‍പ്പിക്കാന്‍ ഒന്നേ ചെയ്യാനുള്ളൂവെന്ന് സെവാഗ്

3

'നിരവധി യുവതാരങ്ങള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഈ മത്സരത്തില്‍ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ വേണമെന്ന് തീരുമാനിച്ചിരുന്നു.യുവതാരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തിന്റെ അനുഭവം എന്തെന്ന് മനസിലാക്കിക്കൊടുക്കേണ്ടതായുണ്ടായിരുന്നു. ഇത്തരത്തില്‍ അനുഭവം ലഭിക്കാത്ത ചില താരങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അവര്‍ക്ക് കഴിയുന്നത്ര മത്സര അനുഭവസമ്പത്ത് നല്‍കാനാണ് തീരുമാനിച്ചത്. അതിനാലാണ് ഡേവിഡ്,കേദാര്‍,നദീം തുടങ്ങിയ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയത്'-ബെയ്‌ലിസ് പറഞ്ഞു.

Also Read: IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹിപ്പട, വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍

4

ഈ സീസണില്‍ രണ്ട് ജയം മാത്രമാണ് ഇതുവരെ ഹൈദരാബാദിന് നേടാനായത്. അതിനാല്‍ത്തന്നെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചുവെന്ന് തന്നെ പറയാം. ഇനിയുള്ള മത്സരങ്ങളില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ ജയത്തിലെത്തി അഭിമാനത്തോടെ നാട്ടിലേക്ക് മടങ്ങാനാവും ഹൈദരാബാദ് ശ്രമിക്കുക. ഇതിന്റെ ഭാഗമായാണ് ഇത്തരമൊരു പൊളിച്ചെഴുത്ത് ടീമില്‍ വരുത്തിയതെന്ന് തന്നെ പറയാം. ഇൗ മാറ്റങ്ങള്‍ ഹൈദരാബാദിന് അനുഗ്രഹമാവുകയും ചെയ്തു.

Also Read: T20 World Cup 2021: ആര് കപ്പടിക്കും, ആരൊക്കെ സെമി കളിക്കും? ടീമുകളുടെ സ്ഥാനപ്രവചനം ഇതാ

5

വാര്‍ണര്‍ക്ക് ഓപ്പണിങ്ങില്‍ ഫോം കണ്ടെത്താനാവാത്തത് ടീമിന് വലിയ തിരിച്ചടിയായിരുന്നു. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള വാര്‍ണറാണ് ഹൈദരാബാദിനെ ഇത്തരമൊരു മികച്ച നിലയിലേക്കെത്തിച്ചത്. എന്നിട്ടും ഒരു മോശം സീസണ്‍ വന്നതോടെ ടീം വാര്‍ണറെ കൈവിട്ടതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ അത് പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ഇനിയൊരു മത്സരത്തില്‍ വാര്‍ണര്‍ക്ക് അവസരം ലഭിച്ചേക്കില്ല.

Also Read: IPL 2021: ലോകകപ്പ് ടീമില്‍ നിന്ന് ചഹാലിനെ തഴഞ്ഞതെന്തിനെന്ന് മനസിലാകുന്നില്ല- വീരേന്ദര്‍ സെവാഗ്

 6

അടുത്ത സീസണില്‍ വാര്‍ണര്‍ ഹൈദരാബാദ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കെയ്ന്‍ വില്യംസണിന്റെ ക്യാപ്റ്റന്‍സിയില്‍ പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാനാവും ഹൈദരാബാദ് ശ്രമിക്കുക. അങ്ങനെയാണെങ്കില്‍ ഹൈദരാബാദ് ജഴ്‌സിയില്‍ വാര്‍ണറെ കാണാന്‍ സാധിക്കുന്ന അവസാന സീസണായിരിക്കും ഇത്. ഹൈദരാബാദിന് കിരീടമടക്കം നേടിക്കൊടുത്തിട്ടും മികച്ചൊരു യാത്രയയപ്പ് പോലും വാര്‍ണര്‍ക്ക് നല്‍കാതെ ഹൈദരാബാദ് സീസണ്‍ അവസാനിപ്പിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Also Read: IPL 2021: ധോണി ദയവു ചെയ്ത് ഇതാവര്‍ത്തിക്കരുത്, ഉപദേശവുമായി ശ്രീകാന്ത്

7

Also Read: IPL 2021: പൊള്ളാര്‍ഡിനെയും ഹര്‍ദിക്കിനെയും എങ്ങനെ കുടുക്കി? കോലിയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതാ

അടുത്ത സീസണില്‍ കെയ്ന്‍ വില്യംസണ്‍,ഭുവനേശ്വര്‍ കുമാര്‍,റാഷിദ് ഖാന്‍ എന്നിവരെ നിലനിര്‍ത്തി വലിയൊരു പൊളിച്ചെഴുത്തിന് ഹൈദരാബാദ് ശ്രമിച്ചേക്കും. അടുത്ത വര്‍ഷം മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. അതിനാല്‍ത്തന്നെ എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളുണ്ടാവും. പുതിയൊരു ടീമിന്റെ നായകനായിത്തന്നെ വരുന്ന സീസണില്‍ വാര്‍ണറെ പ്രതീക്ഷിക്കാം. പുതിയ രണ്ട് ടീമുകള്‍ക്കൂടി അടുത്ത സീസണില്‍ ഐപിഎല്ലിലുണ്ടാവും. അതിലൊന്നിന്റെ നായകസ്ഥാനത്തേക്ക് വാര്‍ണര്‍ എത്താനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Tuesday, September 28, 2021, 13:09 [IST]
Other articles published on Sep 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+