For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ആര് കപ്പടിക്കും, ആരൊക്കെ സെമി കളിക്കും? ടീമുകളുടെ സ്ഥാനപ്രവചനം ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം അവസാനിക്കുന്നതിന് പിന്നാലെ തന്നെ യുഎഇയില്‍ ടി20 ലോകകപ്പും ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രതീക്ഷയായിരുന്നു ലോകകപ്പില്‍ ഉണ്ടായിരുന്നതെങ്കിലും ഐപിഎല്‍ രണ്ടാം പാദത്തിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ആശങ്കകളേറെയാണ്. നൂട്രല്‍ വേദിയായതിനാല്‍ ആര്‍ക്കും ലോകകപ്പില്‍ തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. എല്ലാ ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയായതിനാല്‍ ശക്തമായ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

1

വെസ്റ്റ് ഇന്‍ഡീസ്, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ എന്നിവരെല്ലാം ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണുള്ളത്. ന്യൂസീലന്‍ഡാണ് ഈ ഗ്രൂപ്പിലെ മറ്റൊരു വമ്പന്മാര്‍. ഇംഗ്ലണ്ട്,ഓസ്‌ട്രേലി,ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് മരണ ഗ്രൂപ്പ്. ഒക്ടോബര്‍ 17ന് ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ നിലവിലെ താരങ്ങളുടെ ഫോമും പ്രകടനവും വിലയിരുത്തി ഗ്രൂപ്പുഘട്ടം അവസാനിക്കുമ്പോഴുള്ള സ്ഥാനം എങ്ങനെയായിരിക്കുമെന്ന് പരിശോധിക്കാം.

Also Read: IPL 2021: മുംബൈയെ തകര്‍ത്ത് കോലിപ്പട, ചരിത്ര നേട്ടവുമായി ഹര്‍ഷല്‍ പട്ടേല്‍, എല്ലാ റെക്കോഡുമിതാ

അഫ്ഗാനിസ്ഥാന്‍ എട്ടാം സ്ഥാനത്ത്

അഫ്ഗാനിസ്ഥാന്‍ എട്ടാം സ്ഥാനത്ത്

വലിയ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം കടന്ന് പോകുന്നത്. താലിബാന്‍ ഭരണത്തിലേക്കെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് തുടരാന്‍ അനുവാദം ലഭിച്ചിരുന്നു. എന്നാല്‍ തന്നോട് ചര്‍ച്ചചെയ്യാതെയാണ് ടീം പ്രഖ്യാപിച്ചതെന്ന് അഭിപ്രായപ്പെട്ട് റാഷിദ് ഖാന്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇന്ത്യയും പാകിസ്താനും ന്യൂസീലന്‍ഡും ഉള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാനുള്ളത്. മുഹമ്മദ് നബി നയിക്കുന്ന ടീമില്‍ നിരവധി യുവതാരങ്ങളുമുണ്ട്. ലോകകപ്പിലെ കറുത്ത കുതിരകളാവാന്‍ സാധ്യതയുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ ഗ്രൂപ്പുഘട്ടത്തില്‍ എട്ടാം സ്ഥാനത്താവും അഫ്ഗാനിസ്ഥാന്‍ എത്തുമെന്നാണ് പ്രവചനം.

Also Read: IPL 2021: ജഡ്ഡു ഇങ്ങനെ കളിച്ചാല്‍ ഒന്നും ചെയ്യാനില്ല! ഇംഗ്ലണ്ട് താരത്തെപ്പോലെയെന്നു മോര്‍ഗന്‍

പാകിസ്താന്‍

പാകിസ്താന്‍

യുഎഇയിലെ ഏറ്റവും അനുഭവസമ്പന്നായ ടീമാണ് പാകിസ്താന്‍. മറ്റ് വിദേശ ടീമുകള്‍ പാകിസ്താനിലേക്ക് പരമ്പരക്കെത്താതിരുന്ന സാഹചര്യത്തില്‍ യുഎഇ ഹോം ഗ്രൗണ്ടാക്കിയായിരുന്നു പാകിസ്താന്‍ കളിച്ചിരുന്നത്. ബാബര്‍ അസാം എന്ന നായകന്റെ കീഴില്‍ വളരെ പ്രതീക്ഷയോടെയിറങ്ങുന്ന പാകിസ്താന്‍ ഏഴാം സ്ഥാനത്താവും ഗ്രൂപ്പുഘട്ടം പൂര്‍ത്തിയാക്കുകയെന്നാണ് പ്രവചനം. പാകിസ്താന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ മുഖ്യ പരിശീലകനടക്കം രാജിവെച്ചിരുന്നു. പുതിയ പരിശീലക സംഘത്തിനൊപ്പം മികച്ച മുന്നൊരുക്കം നടത്താന്‍ പാകിസ്താന് സാധിക്കുമോയെന്നത് കണ്ടറിയാം.

Also Read: IPL 2021: രക്തം പൊടിയുന്ന കാല്‍മുട്ടുമായി ഫീല്‍ഡിങ്!- ഡുപ്ലെസി സിഎസ്‌കെയുടെ അഭിമാനമെന്ന് ഫാന്‍സ്

4

മികച്ച താരങ്ങള്‍ പാകിസ്താനൊപ്പമുണ്ട്. മുഹമ്മദ് ഹഫീസ് ടീമില്‍ ഇടം പിടിച്ചപ്പോള്‍ ഷുഹൈബ് മാലിക്കിന് പാകിസ്താന്‍ ടീമില്‍ ഇടം ലഭിച്ചില്ല. മുഹമ്മദ് റിസ്വാന്‍,ഷഹിന്‍ ഷാ അഫ്രീദി എന്നിവരൊക്കെ ഉള്‍പ്പെടുന്ന പാക് നിര അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ്. പിഎസ്എല്ലിനും യുഎഇ വേദിയായിട്ടുള്ളതിനാല്‍ ഈ അനുഭവസമ്പത്തും പാകിസ്താനുണ്ട്.

Also Read: T20 World Cup 2021: 'ഫിറ്റ്‌നസില്‍ വിട്ടുവീഴ്ചക്കില്ല', കരുത്തുറ്റ താരങ്ങളുടെ പ്ലേയിങ് 11 ഇതാ, കോലി നായകന്‍

ഓസ്‌ട്രേലിയക്ക് ആറാം സ്ഥാനം

ഓസ്‌ട്രേലിയക്ക് ആറാം സ്ഥാനം

ആരോണ്‍ ഫിഞ്ച് നയിക്കുന്ന ഓസ്‌ട്രേലിയക്ക് ആറാം സ്ഥാനമെന്നാണ് പ്രവചനം. മികച്ച താരങ്ങളുള്ള ഓസ്‌ട്രേലിയക്ക് യുഎഇയിലെ സാഹചര്യം അത്രതന്നെ പരിചിതമില്ല. ഡേവിഡ് വാര്‍ണര്‍,മാര്‍ക്കസ് സ്റ്റോയിനിസ്,ഗ്ലെന്‍ മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത് തുടങ്ങിയവരൊക്കെ രണ്ടാം പാദം ഐപിഎല്ലിന്റെ ഭാഗമായിട്ടുണ്ട്. ഇതില്‍ വാര്‍ണറുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. സ്മിത്ത് പ്ലേയിങ് 11 പുറത്താണ്. സ്റ്റോയിനിസ് ശരാശരി മാത്രം. സിഎസ്‌കെ നിരയില്‍ ജോഷ് ഹെയ്‌സല്‍വുഡിന് പ്രതിഭക്കൊത്ത് ഉയരാനാവുന്നില്ല. പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും ആദം സാംബയുടെ സ്പിന്‍ മികവും എല്ലാം ചേരുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിര തന്നെയാണ്. എന്നാല്‍ ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,വെസ്റ്റ് ഇന്‍ഡീസ് എന്നിവരെ മറികടക്കുക ഓസ്‌ട്രേലിയക്ക് കടുത്ത വെല്ലുവിളി തന്നെയായിരിക്കും.

Also Read: IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ക്വിന്റന്‍ ഡീകോക്ക്,കേശവ് മഹാരാജ്,തബ്രൈസ് ഷംസി,ജോര്‍സ് ലിന്‍ഡി,ഡേവിഡ് മില്ലര്‍,എയ്ഡന്‍ മാര്‍ക്രം എന്നിവരെല്ലാം ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ട്. എന്നാല്‍ വലിയൊരു അട്ടിമറി കുതിപ്പ് നടത്താന്‍ ദക്ഷിണാഫ്രിക്കയക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതാണ്. പ്രധാന ടൂര്‍ണമെന്റുകളില്‍ നിറം മങ്ങുന്ന ദക്ഷിണാഫ്രിക്ക ആ പതിവ് ഇത്തവണയും ആവര്‍ത്തിക്കാനാണ് സാധ്യത. മികച്ച ബൗളിങ് കരുത്ത് ടീമിനൊപ്പമുണ്ട്. ഇവരില്‍ മിക്കവരും ഐപിഎല്‍ രണ്ടാംപാദത്തില്‍ സജീവമായി പങ്കെടുക്കുന്നവരും മികച്ച ഫോമില്‍ കളിക്കുന്നവരുമാണ്. എന്നാല്‍ ബാറ്റിങ് നിരയെയോര്‍ത്ത് ആശങ്കകളേറെയാണ്. ക്വിന്റന്‍ ഡീകോക്കിനെ മാറ്റിനിര്‍ത്തിയാല്‍ ബാറ്റിങ്ങില്‍ വിശ്വസ്തനായ മറ്റൊരു താരവുമില്ലെന്ന് പറയാം.

Also Read: IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍

വെസ്റ്റ് ഇന്‍ഡീസ് സെമിയില്‍

സെമിയില്‍ കടക്കുന്ന നാല് ടീമുകളിലൊന്ന് വെസ്റ്റ് ഇന്‍ഡീസാവും. മൂന്നാം ടി20 ലോകകപ്പ് കിരീടം ലക്ഷ്യമിടുന്ന വെസ്റ്റ് ഇന്‍ഡീസ് ശക്തരായ താരനിരയാണ്. ബൗളിങ്ങില്‍ അല്‍പ്പം ദൗര്‍ബല്യമുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള ബാറ്റിങ് കരുത്ത് കീറോണ്‍ പൊള്ളാര്‍ഡ് ക്യാപ്റ്റനായ വെസ്റ്റ് ഇന്‍ഡീസിനുണ്ട്. പൊള്ളാര്‍ഡിനൊപ്പം ആന്‍ഡ്രേ റസല്‍,ക്രിസ് ഗെയ്ല്‍,ലിന്‍ഡല്‍ സിമ്മന്‍സ്,എവിന്‍ ലെവിസ് എന്നിവരെല്ലാം വെസ്റ്റ് ഇന്‍ഡീസ് നിരയിലുണ്ട്.യുഎഇയിലെ പിച്ചുകളില്‍ വമ്പനടികള്‍ക്കൊണ്ട് വിസ്മയിപ്പിക്കാന്‍ കെല്‍പ്പുള്ള കരുത്തുറ്റ താരനിരയാണ് വെസ്റ്റ് ഇന്‍ഡീസിന്റേത്. ഇതിനൊത്ത താരമികവും ടീമിനുണ്ട്.

Also Read: ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

ന്യൂസീലന്‍ഡ്

ന്യൂസീലന്‍ഡ്

സെമി ഫൈനലിലെത്തുന്ന ടീമുകളിലൊന്ന് ന്യൂസീലന്‍ഡാവും. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന നിര മികച്ച യുവതാരങ്ങളാലും സീനിയര്‍ താരങ്ങളാലും സമ്പന്നമാണ്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ ഓപ്പണിങ്ങില്‍ ടീമിന് കരുത്ത് പകരുമ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍,ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി എന്നിവരെല്ലാം പന്തുകൊണ്ടും മികവ് കാട്ടാന്‍ കഴിവുള്ളവരാണ്. സ്പിന്നര്‍മാരായി സോധിയും മിച്ചല്‍ സാന്റ്‌നറും ചേരുമ്പോള്‍ ന്യൂസീലന്‍ഡ് ഏത് ടീമിനെയും വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ളവരാവും. അവസാന രണ്ട് ഏകദിന ലോകകപ്പിലും ഫൈനല്‍ കളിച്ച ടീമാണ് കിവീസ്.

Also Read: IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

ഇംഗ്ലണ്ട് റണ്ണര്‍ അപ്

ഇംഗ്ലണ്ട് റണ്ണര്‍ അപ്

നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടാവും റണ്ണറപ്പുകളാവുക. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ബെന്‍ സ്‌റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം തിരിച്ചടിയാവും. ജോസ് ബട്‌ലര്‍,ജോണി ബെയര്‍സ്‌റ്റോ,ജേസന്‍ റോയ്,ലിയാം ലിവിങ്‌സ്റ്റര്‍ എന്നിവരൊക്കെയാണ് ബാറ്റിങ് പ്രതീക്ഷ.മാര്‍ക്ക് വുഡ്,ക്രിസ് മോക്‌സ്,ക്രിസ് ജോര്‍ദാല്‍,ആദില്‍ റഷീദ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിരയും മോശമല്ല. ഓയിന്‍ മോര്‍ഗന് യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാനായിട്ടില്ല. എങ്കിലും ഫൈനലില്‍ ഇടം പിടിക്കാനുള്ള എല്ലാ മികവും ഇംഗ്ലണ്ട് ടീമിനുണ്ട്.

Also Read: IPL 2021: 'ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്', രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരക്കെതിരേ സംഗക്കാര

ഇന്ത്യ ചാമ്പ്യന്മാര്‍

ഇന്ത്യ ചാമ്പ്യന്മാര്‍

ഇന്ത്യയാവും ടി20 ലോകകപ്പ് കിരീടം ഉയര്‍ത്തുക. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ശ്രേയസ് അയ്യര്‍ തുടങ്ങി ബാറ്റിങ് നിരയില്‍ പ്രതിഭകളുടെ വലിയ പട്ടികതന്നെയുണ്ട്. ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഉള്‍പ്പെടുന്ന പേസ് നിരയും ശക്തം. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള അഞ്ച് സ്പിന്നര്‍മാരെയും ഇന്ത്യ ടീമില്‍ പരിഗണിച്ചിട്ടുണ്ട്. ഐപിഎല്ലിന് തൊട്ടുപിന്നാലെ ഇറങ്ങുന്നു എന്നതും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് അനുകൂല കാര്യമാണ്.

Story first published: Monday, September 27, 2021, 16:15 [IST]
Other articles published on Sep 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+