IPL 2021: മുംബൈയെ തകര്‍ത്ത് കോലിപ്പട, ചരിത്ര നേട്ടവുമായി ഹര്‍ഷല്‍ പട്ടേല്‍, എല്ലാ റെക്കോഡുമിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ കഷ്ടകാലം തീരുന്നില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈക്ക് തോല്‍വി വഴങ്ങേണ്ടി വന്നിരിക്കുകയാണ്. വിരാട് കോലി ക്യാപ്റ്റനായ ആര്‍സിബിക്കെതിരേ 54 റണ്‍സിനാണ് രോഹിതും സംഘവും മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 18.1 ഓവറില്‍ 111 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഓള്‍റൗണ്ട് മികവ് ആര്‍സിബിക്ക് കരുത്തായി. ഹര്‍ഷല്‍ പട്ടേല്‍ ഹാട്രിക് നേടിയതോടെ മുംബൈയുടെ പതനം പൂര്‍ണ്ണം. മാക്‌സ് വെല്‍ (56),വിരാട് കോലി (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. മുംബൈ നിരയില്‍ 43 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. ഒന്നാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കപ്പെട്ടിട്ടും മുതലാക്കാന്‍ മുംബൈ താരങ്ങള്‍ക്കായില്ല. കരുത്തന്‍മാരുടെ പോരാട്ടത്തില്‍ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

മുംബൈ ഇന്ത്യന്‍സിനെതിരേ വിരാട് കോലി 721 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എബി ഡിവില്ലിയേഴ്‌സിനെ (693) മറികടന്ന് മുംബൈക്കെതിരേ ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോറര്‍ എന്ന റെക്കോഡ് കോലി സ്വന്തം പേരിലാക്കി. കൂടാതെ 50 പ്ലസ് സ്‌കോര്‍ കോലി നേടുന്നത് ഇത് 47ാം തവണയാണ്. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ തവണ ഈ നേട്ടത്തിലെത്തുന്ന താരമായി കോലി മാറിയിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ നിലവില്‍ മികച്ച ഫോമിലല്ല. സീസണില്‍ ഒറ്റ സംഖ്യയില്‍ സൂര്യകുമാര്‍ പുറത്താവുന്നത് ഇത് നാലാം തവണയാണ്. 2020ലെ ശ്രദ്ധേയ പ്രകടനം ആവര്‍ത്തിക്കാനാവുന്നില്ല. രണ്ടാം പാദം തീര്‍ത്തും നിരാശപ്പെടുത്തുകയാണ് സൂര്യ. ഇത് മുംബൈയെ കാര്യമായി ബാധിക്കുന്നുമുണ്ട്.

മൂന്ന് വിക്കറ്റുമായി തിളങ്ങിയ ബുംറ ആര്‍സിബിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള ബൗളറെന്ന നേട്ടത്തിലുമെത്തി. നിലവില്‍ 24 വിക്കറ്റാണ് ബുംറയുടെ പേരിലുള്ളത്. 23 വിക്കറ്റ് വീതം വീഴ്ത്തിയ സന്ദീപ് ശര്‍മ,ഹര്‍ഭജന്‍ സിങ്,ആശിഷ് നെഹ്‌റ,രവീന്ദ്ര ജഡേജ എന്നിവരെയാണ് ബുംറ മറികടന്നത്. രണ്ടാം പാദത്തില്‍ മുംബൈ തോല്‍ക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ മത്സരമാണിത്. 2018ന് ശേഷം മുംബൈ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരം തോല്‍ക്കുന്നത് ഇതാദ്യം.

പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയ ഗ്ലെന്‍ മാക്‌സ് വെല്‍ ടി20 ഫോര്‍മാറ്റില്‍ 350 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഓസീസ് താരമായി. ഷെയ്ന്‍ വാട്‌സണ്‍,ഡേവിഡ് വാര്‍ണര്‍,ആരോണ്‍ ഫിഞ്ച് എന്നിവരാണ് പട്ടികയിലെ മറ്റ് മൂന്നുപേര്‍. ആര്‍സിബിക്കെതിരേ മുംബൈക്ക് മികച്ച ആധിപത്യമുണ്ടെങ്കിലും ഇത്തവണ അത് കാട്ടാനായില്ല. ഒരു സീസണില്‍ ഗ്രൂപ്പുഘട്ടത്തില്‍ രണ്ട് തവണയും മുംബൈയെ ആര്‍സിബി പുറത്താക്കുന്നത് ഇതാദ്യമായാണ്.

ഐപിഎല്ലില്‍ ഹാട്രിക് നേടുന്ന 17ാമത്തെ ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളര്‍കൂടിയാണ് അദ്ദേഹം. സാമുവല്‍ ബദ്രി, പ്രവീണ്‍ കുമാര്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഈ സീസണില്‍ 23 വിക്കറ്റുകള്‍ നിലവില്‍ ഹര്‍ഷലിന്റെ പേരിലുണ്ട്. അരങ്ങേറ്റം കുറിക്കാത്ത താരം ഐപിഎല്ലില്‍ നേടുന്ന കൂടുതല്‍ വിക്കറ്റെന്ന റെക്കോഡില്‍ യുസ് വേന്ദ്ര ചഹാലിനൊപ്പമെത്തിയിരിക്കുകയാണ് അദ്ദേഹം. 2014ല്‍ ചഹാല്‍ ആര്‍സിബിക്കൊപ്പം 23 വിക്കറ്റ് നേടിയപ്പോള്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചിരുന്നില്ല.
മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി ഓള്‍ഔട്ടാക്കുന്നത് ഇതാദ്യമായാണ്. നായകനെന്ന നിലയില്‍ വിരാട് കോലി വളരെ മികച്ചുനിന്നു. ടി20യില്‍ 10000 റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരവുമെന്ന റെക്കോഡും കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications