Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ജഡ്ഡു ഇങ്ങനെ കളിച്ചാല്‍ ഒന്നും ചെയ്യാനില്ല! ഇംഗ്ലണ്ട് താരത്തെപ്പോലെയെന്നു മോര്‍ഗന്‍

1

ഐപിഎല്ലില്‍ ഹാട്രിക് ജയം തേടിയിറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അവസാന ബോളില്‍ ഇതു കൈവിട്ടതിന്റെ നിരാശയിലാണ്. യുഎയിലെ രണ്ടാംപാദത്തില്‍ രണ്ടു തുടര്‍ ജയവുമായി മുന്നേറിയ കെകെആറിന് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു മുന്നില്‍ അടിതെറ്റുകയായിരുന്നു. ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന കെകെആറില്‍ നിന്നും ഇതു തട്ടിയെടുത്തത് സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. വെറും എട്ടു ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 22 റണ്‍സ് വാരിക്കൂട്ടിയ ജഡ്ഡുവാണ് സിഎസ്‌കെയുടെ ഹീറോയായത്.

ജഡേജ ഇങ്ങനെ കളിക്കുമ്പോള്‍ കാര്യമായൊന്നും ചെയ്യാനില്ലെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് കെകെആര്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്‍. മല്‍സരശേഷം സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.

 രണ്ടോവറില്‍ 26 റണ്‍സ്

രണ്ടോവറില്‍ 26 റണ്‍സ്

അവസാനത്തെ രണ്ടോവറില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ 26 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു ജഡ്ഡുവിന്റെ മാജിക്കല്‍ ഇന്നിങ്‌സ്. പേസര്‍ പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 19 ഓവറില്‍ ജഡ്ഡു ഷോട്ടുകളുടെ മാലപ്പടക്കം തീര്‍ത്തു. മൂന്നും നാലും ബോളുകളില്‍ സിക്‌സര്‍ പറത്തിയ അദ്ദേഹം അടുത്ത രണ്ടു ബോളുകളില്‍ ബൗണ്ടറിയും കണ്ടെത്തി. ഈ ഓവറില്‍ പിറന്നത് 22 റണ്‍സാണ്. ഇതോടെ അവസാന ഓവറില്‍ ജയത്തിനായി വേണ്ടത് നാലു റണ്‍സ് മാത്രം.
അവസാന ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് സ്പിന്നര്‍ സുനില്‍ നരെയ്‌നായിരുന്നു. ആദ്യ ബോളില്‍ തന്നെ സാം കറെനെ (4) അദ്ദേഹം പകരക്കാരനായി ഇറങ്ങിയ കമലേഷ് നാഗര്‍കോട്ടിക്കു സമ്മാനിച്ചു. അടുത്ത ബോള്‍ നേരിട്ടത് പുതുതായെത്തിയ ശര്‍ദ്ദുല്‍ ടാക്കൂര്‍. ആദ്യ ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ മൂന്നു റണ്‍സ്. നാലാമത്തെ ബോളില്‍ ജഡേജയ്ക്കു റണ്ണെടുക്കാനായില്ല. അഞ്ചാമത്തെ ബോളില്‍ ജഡ്ഡു വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയും ചെയ്തു. ഇതോടെ അവസാന ബോളില്‍ സിഎസ്‌കെയ്ക്കു ജയിക്കാന്‍ ഒരു റണ്‍സ്. ദീപക് ചാഹര്‍ സിംഗിളെടുത്ത് സിഎസ്‌കെയ്ക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

 ജഡ്ഡുവിനെതിരേ ഒന്നും ചെയ്യാനില്ല

ജഡ്ഡുവിനെതിരേ ഒന്നും ചെയ്യാനില്ല

രവീന്ദ്ര ജഡേജ ഈ തരത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടെന്നു എനിക്കു തോന്നുന്നില്ല. ഇംഗ്ലണ്ടിനായി സാം കറെന്‍ കളിക്കുന്നതു പോലെയാണ് ജഡേജയുടെ ബാറ്റിങ്.
ഇന്നിങ്‌സിലെ അവസാനത്തെ ഓവര്‍ താന്‍ എറിയാമെന്ന് സുനില്‍ നരെയ്ന്‍ പറഞ്ഞതിനാലാണ് 19ാമത്തെ ഓവര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കു നല്‍കിയത്. ഫീല്‍ഡിങിനിടെ പരിക്കേറ്റ ആന്ദ്രെ റസ്സലിന് കുഴപ്പമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മോര്‍ഗന്‍ മല്‍സരശേഷം പറഞ്ഞു.

 ടീമിനു പിഴച്ചിട്ടില്ല

ടീമിനു പിഴച്ചിട്ടില്ല

ചെന്നൈയ്‌ക്കെതിരായ മല്‍സരത്തില്‍ കൊല്‍ക്കത്ത്ക്കു എവിടെയെങ്കിലും പിഴവ് സംഭവിച്ചതായി തനിക്കു തോന്നുന്നില്ലെന്നു മോര്‍ഗന്‍ വ്യക്തമാക്കി. ഇരുടീമുകളും വളരെ നന്നായി ബാറ്റ് ചെയ്യുകയും ബൗള്‍ ചെയ്യുകയും ചെയ്തു. ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റ് സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. ടൂര്‍ണമെന്റിന്റെ രണ്ടാംപാദത്തില്‍ ഞങ്ങളുടെ ടീമിനെ സംബന്ധിച്ച് ഒരുപാട് പോസിറ്റീവുകളുണ്ട്. ഏറ്റവും മികച്ച പ്രകടനത്തിലൂടെ ടീമിന് മുന്നോട്ട് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടതെന്നും മോര്‍ഗന്‍ വിശദമാക്കി.
തോറ്റെങ്കിലും കെകെആര്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു തന്നെ തുടരുകയാണ്. എട്ടു പോയിന്റാണ് അവര്‍ക്കുള്ളത്. ചൊവ്വാഴ്ച ഷാര്‍ജയില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് കെകെആറിന്റെ അടുത്ത മല്‍സരം.

 സിഎസ്‌കെ-കെകെആര്‍ പോരാട്ടം

സിഎസ്‌കെ-കെകെആര്‍ പോരാട്ടം

സിഎസ്‌കെയ്‌ക്കെതിരേ കൊല്‍ക്കത്ത നായകന്‍ മോര്‍ഗനായിരുന്നു ടോസ്. അദ്ദേഹം ബാറ്റിങാണ് തിരഞ്ഞെടുത്തത്. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ അവര്‍ പടുത്തുയര്‍ത്തി. കെകെആര്‍ നിരയില്‍ ആരും ഫിഫ്റ്റി തികച്ചില്ല. 45 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ടോപ്‌സ്‌കോറര്‍. നിതീഷ് റാണണ പുറത്താവാതെ 37 റണ്‍സെടുത്തപ്പോള്‍ ദിനേശ് കാര്‍ത്തിക് 26ഉം ആന്ദ്രെ റസ്സല്‍ 20ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങില്‍ സിഎസ്‌കെ നിരയിലും ആരും ഫിഫ്റ്റി നേടിയില്ല. ഓപ്പണിങ് ജോടികളായ ഫഫ് ഡുപ്ലെസി 43ഉം റുതുരാജ് ഗെയ്ക്വാദ് 40ഉം റണ്‍സെടുത്തു. മോയിന്‍ അലി 32 റണ്‍സ് നേടി മടങ്ങി. പക്ഷെ കളി മാറ്റിമറിച്ചത് ജഡ്ഡുവിന്റെ ഇന്നിങ്‌സായിരുന്നു.
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ജഡേജയായിരുന്നു. നാലോവറില്‍ 21 റണ്‍സിന് ഒരു വിക്കറ്റെടുക്കുന്നതിനൊപ്പം ബാറ്റിങില്‍ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കുകയും ചെയ്തതാണ് അദ്ദേഹത്തിനു പുരസ്‌കാരം സമ്മാനിച്ചത്.

Story first published: Monday, September 27, 2021, 19:05 [IST]
Other articles published on Sep 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+