For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെ ഓസീസിനെപ്പോലെ! തോല്‍പ്പിക്കാന്‍ ഒന്നേ ചെയ്യാനുള്ളൂവെന്ന് സെവാഗ്

നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് സിഎസ്‌കെ

ഐപിഎല്ലില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിക്കുകയെന്നത് ഒരു ഫ്രാഞ്ചൈസിക്കും എളുപ്പമുള്ള കാര്യമല്ലെന്നു ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2020ലെ കഴിഞ്ഞ ഐപിഎല്ലിലെ ദയനീയ പ്രകടനത്തിനു ശേഷം ഈ സീസണില്‍ സിഎസ്‌കെ നടത്തിയ ശക്തമായ തിരിച്ചുവരവില്‍ അദ്ദേഹം ആകൃഷ്ടനായിരിക്കുകയാണ്.

നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന സിഎസ്‌കെ പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. ഞായറാഴ്ചത്തെ അവസാനത്തെ മല്‍സരത്തില്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ അവസാന ബോളിലേക്കു നീണ്ട ത്രില്ലറിലായിരുന്നു സിഎസ്‌കെ പരാജയപ്പെടുത്തിയത്. തോല്‍ക്കുമെന്നു കരുതിയ കളിയില്‍ അവസാനത്തെ രണ്ടോവറില്‍ ധോണിയും സംഘവും വിജയം തട്ടിയെടുക്കുകയായിരുന്നു.

 ബൗളിങാണ് വീക്ക്‌നെസ്

ബൗളിങാണ് വീക്ക്‌നെസ്

നന്നായി കളിച്ചാല്‍ തോല്‍പ്പിക്കാന്‍ ഒരിക്കലും തോല്‍പ്പിക്കാനാവാത്ത ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ബൗളിങിലാണ് അവരുടെ ഒരേയൊരു ദൗര്‍ബല്യം, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിയില്‍ നമ്മള്‍ ഇതു കണ്ടതാണ്. കെകെആറിനെ അവര്‍ക്കു 150-160 റണ്‍സിനുള്ളില്‍ ഒതുക്കാന്‍ കഴിയുമായിരുന്നു. പക്ഷെ 171 റണ്‍സ് സിഎസ്‌കെ വഴങ്ങിയതായും സെവാഗ് വിലയിരുത്തി.

 40 ഓവറും നന്നായി കളിക്കണം

40 ഓവറും നന്നായി കളിക്കണം

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വിജയിക്കുകയെന്നത് ഏതു ടീമിനും വെല്ലുവിളിയാണ്. അവരെ തോല്‍പ്പിക്കണമെങ്കില്‍ 20 ഓവര്‍ മാത്രം നന്നായി കളിച്ചാല്‍ മതിയാവില്ല. 40 ഓവര്‍ മുഴുവനും ഒരുപോലെ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ സിഎസ്‌കെ കീഴടക്കാന്‍ കഴിയുകയുള്ളൂ. ഓസ്‌ട്രേലിയന്‍ ടീമിനെപ്പോലെയാണ് സിഎസ്‌കെ.
ആദ്യം ബാറ്റ് ചെയ്യുമ്പോഴായിരിക്കും സിഎസ്‌കെയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരിക. അപ്പോള്‍ അവര്‍ എങ്ങനെയായിരിക്കും പ്ലാന്‍ ചെയ്യേണ്ടതെന്നു അറിയേണണ്ടിയിരിക്കുന്നു. സിഎസ്‌കെ കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് വളരെയേറെ മെച്ചപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ അവരെ എളുപ്പത്തില്‍ തോല്‍പ്പിക്കാനാവില്ല. കളിയിലുടനീളം കഠിനപ്രയ്തനം നടത്തിയാല്‍ മാത്രമേ വിജയം കൈക്കലാക്കാന്‍ സാധിക്കൂ.

കെകെആറിനെതിരേ ത്രസിപ്പിക്കുന്ന ജയം

കെകെആറിനെതിരേ ത്രസിപ്പിക്കുന്ന ജയം

ഞായറാഴ്ചത്തെ ഡബിള്‍ ഹെഡ്ഡറിലെ ആദ്യ പോരാട്ടത്തില്‍ നാടകീയ വിജയമായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെന്നൈ നേടിയത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനായിരുന്നു കെകെആര്‍ നായകന്‍ ഒയ്ന്‍ മോര്‍ഗന്റെ തീരുമാനം. നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 171 റണ്‍സെന്ന മികച്ച ടോട്ടല്‍ നിശ്ചിത ഓവറില്‍ അവര്‍ക്കു നേടാന്‍ സാധിച്ചു. 45 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ടോപ്‌സ്‌കോററായത്. 33 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
നിതീഷ് റാണയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 27 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം 37 റണ്‍സുമായി പുറത്താവാതെ നിന്നു. ദിനേശ് കാര്‍ത്തിക് 26ഉം ആന്ദ്രെ റസ്സല്‍ 20ഉം റണ്‍സ് നേടി. സിഎസ്‌കെയ്ക്കു വേണ്ടി ജോഷ് ഹേസല്‍വുഡും ശര്‍ദ്ദുല്‍ ടാക്കൂറും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.
മറുപടി ബാറ്റിങില്‍ സിഎസ്‌കെ 18ാം ഓവര്‍ വരെ പരാജയഭീതിയിലായിരുന്നു. അവസാനത്തെ രണ്ടോലവറില്‍ 26 റണ്‍സ് അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നു. 19ാം ഓവറില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 22 റണ്‍സ് വാരിക്കൂട്ടിയ രവീന്ദ്ര ജഡേജ കളി മാറ്റിമറിച്ചു. 20ാം ഓവറില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാന ബോളില്‍ ദീപക് ചാഹറിലൂടെ സിഎസ്‌കെ വിജയറണ്‍ കുറിക്കുകയായിരുന്നു. ഫഫ് ഡുപ്ലെസിയും (43) റുതുരാജ് ഗെയ്ക്വാദുമാണ് (40) സിഎസ്‌കെയുടെ പ്രധാന സ്‌കോറര്‍മാര്‍. 32 റണ്‍സോടെ മോയിന്‍ അലിയും തിളങ്ങി. എട്ടു ബോളില്‍ 22 റണ്‍സെടുക്കുന്നതിനൊപ്പം ഒരു വിക്കറ്റും നേടിയ ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്.

Story first published: Monday, September 27, 2021, 18:11 [IST]
Other articles published on Sep 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+