Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പൊള്ളാര്‍ഡിനെയും ഹര്‍ദിക്കിനെയും എങ്ങനെ കുടുക്കി? കോലിയുടെ മാസ്റ്റര്‍ പ്ലാന്‍ ഇതാ

ദുബായ്: കരുത്തരുടെ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് വിരാട് കോലിയുടെ ആര്‍സിബി. രോഹിത് ശര്‍മ-വിരാട് കോലി എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തുന്നുവെന്ന നിലയില്‍ വളരെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന മത്സരത്തില്‍ ആവേശ ജയമാണ് ആര്‍സിബി നേടിയെടുത്തത്. രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷമെത്തിയ ഇരു ടീമിനും ജയം വളരെ പ്രധാനപ്പെട്ടതായിരുന്നുവെങ്കിലും രോഹിതിന്റെ പദ്ധതികളെ കടത്തിവെട്ടി കോലി ജയം പിടിച്ചെടുക്കുകയായിരുന്നു.

1

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 111 റണ്‍സാണ് നേടാനായത്. 57 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയിട്ടും കൃത്യമായ ഇടവേളയില്‍ മുംബൈയുടെ വിക്കറ്റുകള്‍ വീഴ്ത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ വിരാടിനും സംഘത്തിനുമായി. നായകനെന്ന നിലയില്‍ കോലി വരുത്തിയ ബൗളിങ് മാറ്റങ്ങളും ഫീല്‍ഡിങ് വിന്യാസവും എടുത്തുപറയേണ്ടതാണ്.

Also Read: T20 World Cup 2021: 'ഫിറ്റ്‌നസില്‍ വിട്ടുവീഴ്ചക്കില്ല', കരുത്തുറ്റ താരങ്ങളുടെ പ്ലേയിങ് 11 ഇതാ, കോലി നായകന്‍

2

മുംബൈയുടെ മധ്യനിരയിലെ വമ്പന്‍മാരായ കീറോണ്‍ പൊള്ളാര്‍ഡിനെയും ഹര്‍ദിക് പാണ്ഡ്യയേയും നേരത്തെ പുറത്താക്കാനായി എന്നതാണ് ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. ഇപ്പോഴിതാ എങ്ങനെയാണ് ഇരുവരെയും ആര്‍സിബി കുടുക്കിയതെന്ന് നോക്കാം. നിര്‍ണ്ണായകമായ 16ാം ഓവര്‍ എറിയാന്‍ ആര് എത്തുമെന്നതായിരുന്നു പ്രധാന ചോദ്യം. യുസ് വേന്ദ്ര ചഹാലിനെ പൊള്ളാര്‍ഡിന് മുന്നിലേക്ക് ഇട്ടുകൊടുത്താല്‍ മത്സരം കൈവിട്ടുപോകുമെന്ന് കോലിക്ക് നന്നായി അറിയാം. മുഹമ്മദ് സിറാജിന്റെ ഒരോവര്‍ ഡെത്ത് ഓവറിലേക്ക് കരുതിവെക്കേണ്ടതായുണ്ട്.

Also Read: IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

2

കെയ്ല്‍ ജാമിസനെ എറിയിച്ചാലും തല്ലുകിട്ടാന്‍ സാധ്യതയേറെ. ഈ സമയത്ത് കോലി എബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ് മെല്ലുമായി ചര്‍ച്ച നടത്തുകയും ഡാനിയല്‍ ക്രിസ്റ്റിയന് പന്ത് നല്‍കുകയുമായിരുന്നു. ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങിയ ക്രിസ്റ്റിയനെ എത്തിച്ചത് മണ്ടത്തരമായി എന്ന് ചിന്തിച്ചവര്‍ ഏറെയാണെങ്കിലും വെറും ആറ് റണ്‍സ് മാത്രം വിട്ടുനല്‍കി ക്രിസ്റ്റ്യന്‍ മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. 17ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെ പന്തേല്‍പ്പിച്ച കോലിയുടെ തീരുമാനം പിഴച്ചില്ല. ആദ്യ പന്തില്‍ത്തന്നെ ഹര്‍ദിക്കിനെ മടക്കിയ ഹര്‍ഷല്‍ തൊട്ടടുത്ത പന്തില്‍ പൊള്ളാര്‍ഡിനെയും കൂടാരം കയറ്റി. മൂന്നാം പന്തില്‍ സ്ലോ ബോളിലൂടെ രാഹുല്‍ ചഹാറിനെ കൂടാരം കയറ്റി ഹര്‍ഷല്‍ ഹാട്രിക്കും പൂര്‍ത്തിയാക്കി.

Also Read: IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

4

'ഞാന്‍ എബിയോടും മാക്‌സിയോടും സംസാരിച്ചിരുന്നു. അവര്‍ എന്താണോ മനസില്‍ തോന്നുന്നത് അതിനനുസരിച്ച് ചെയ്യാനാണ് പറഞ്ഞത്. എന്റെ മനസില്‍ ഡാനിയല്‍ ക്രിസ്റ്റ്യനായിരുന്നു ഉണ്ടായിരുന്നത്. വളരെ പരിചയസമ്പന്നനായ താരമാണവന്‍. സ്ലോ ബൗണ്‍സുകള്‍ എറിയാന്‍ കഴിയുന്ന അവന് വിക്കറ്റുകള്‍ നേടാന്‍ സാധിക്കുമെന്നാണ് ചിന്തിച്ചത്. ചഹാല്‍ നന്നായി പന്തെറിഞ്ഞെങ്കിലും ആ സാഹചര്യത്തില്‍ മുംബൈയെ തടഞ്ഞുനിര്‍ത്താന്‍ ചഹാലിന് സാധിക്കുമായിരുന്നെന്ന് തോന്നിയില്ല.ഡാനിയല്‍ നന്നായി പന്തെറിഞ്ഞു.അവിശ്വസിനീയമായ കാര്യമാണ് ഹര്‍ഷല്‍ ചെയ്തത്'-കോലി പറഞ്ഞു.

Also Read: ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

5

പൊള്ളാര്‍ഡും ഹര്‍ദിക്കും വലിയ ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഇതിന് മുമ്പ് ഇതേ അവസരത്തില്‍ ചഹാലിനെ ഇട്ടുകൊടുത്ത് കോലിക്ക് അബദ്ധം പറ്റിയിട്ടുണ്ട്. ഉയര്‍ന്ന കായിക ക്ഷമയുള്ള പൊള്ളാര്‍ഡിന് സ്പിന്നിനെതിരേ അനായാസം പന്ത് അതിര്‍ത്തി കടത്താനാവും. ഇത് കോലിക്കറിയാവുന്നതിനാല്‍ത്തന്നെയാണ് ഇത്തരമൊരു മാറ്റം വരുത്തിയത് ബൗളര്‍മാര്‍ അതിനനുസരിച്ച് ഉയര്‍ന്നതും.

Also Read: IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

6

Also Read: IPL 2021: 'ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്', രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരക്കെതിരേ സംഗക്കാര

മുംബൈക്കെതിരേ ഈ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ഹര്‍ഷല്‍ പട്ടേലിന് സാധിച്ചിരുന്നു. ഈ മത്സരത്തില്‍ നാല് വിക്കറ്റാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ഹര്‍ഷലിന്റെ സ്ലോ ബോളുകള്‍ മുംബൈ ബാറ്റിങ് നിരക്ക് വലിയ തലവേദനായുവുന്നുണ്ടെന്ന് ഈ കണക്കുകളില്‍ നിന്ന് വ്യക്തം.

Story first published: Monday, September 27, 2021, 13:42 [IST]
Other articles published on Sep 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+