Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണി ദയവു ചെയ്ത് ഇതാവര്‍ത്തിക്കരുത്, ഉപദേശവുമായി ശ്രീകാന്ത്

1

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കു ഉപദേശവുമായി ഇന്ത്യയുടെ മുന്‍ നായകന്‍ കെ ശ്രീകാന്ത്. ബാറ്റിങില്‍ ധോണി ഒരിക്കല്‍ക്കൂടി ഫ്‌ളോപ്പായതോടെയാണ് ശ്രീകാന്ത് ഉപദേശവുമായി രംഗത്തെത്തിയത്. ഞായറാഴ്ട വൈകീട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ നടന്ന കളിയില്‍ ആറാമനായി ബാറ്റ് ചെയ്യാനെത്തിയ ധോണിക്ക് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ. മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ബൗളിങില്‍ അദ്ദേഹം ബൗള്‍ഡായി മടങ്ങുകയായിരുന്നു. എങ്കിലും റണ്‍ചേസില്‍ സിഎസ്‌കെ അവസാന ബോളില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരുന്നു.

2020ലെ കഴിഞ്ഞ സീസണിനു സമാനമായി ഈ സീസണിലും ധോണി ബാറ്റിങില്‍ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നും വെറും 51 റണ്‍സ് മാത്രമ അദ്ദേഹം നേടിയിട്ടുള്ളൂ.

 ധോണി ബാറ്റിങില്‍ താഴേക്കു ഇറങ്ങണം

ധോണി ബാറ്റിങില്‍ താഴേക്കു ഇറങ്ങണം

കെകെആറിനെതതിരേയുള്ള മല്‍സരം പോലെയുള്ള ദുഷ്‌കരമായ കളികളില്‍ ധോണി ബാറ്റിങില്‍ താഴേക്കു ഇറങ്ങുന്നതാവും ചെന്നൈ സൂപ്പര്‍ കിങ്‌സിനു നല്ലതെന്നു ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ധോണിയെന്ന ബാറ്റ്‌സ്മാനേക്കാള്‍, ധോണിയെന്ന ക്യാപ്റ്റനെയാണ് ഇപ്പോള്‍ ടീമിനു കൂടുതല്‍ ആവശ്യം. അതുകൊണ്ടു തന്നെ ബാറ്റിങില്‍ അദ്ദേഹത്തിനു 'ബാക്ക് സീറ്റിലേക്ക്' മാറാം. എങ്കില്‍ മാത്രമേ കടുപ്പമേറിയ മല്‍സരങ്ങളില്‍ സിഎസ്‌കെയ്ക്കു ജയിച്ചു കയറാന്‍ കഴിയുകയുള്ളൂവെന്നും ശ്രീകാന്ത് നിരീക്ഷിച്ചു.

 വരുണിനെതിരേ ഒരു ക്ലൂവുമില്ലായിരുന്നു

വരുണിനെതിരേ ഒരു ക്ലൂവുമില്ലായിരുന്നു

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ ബാറ്റ് ചെയ്യവെ ധോണിക്കു ഒരു ക്ലൂവുമില്ലായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതു തന്നെയായിരുന്നു അവസ്ഥ. ധോണിയെ വരുണ്‍ പുറത്താക്കി, സിഎസ്‌കെ പതറുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന കളിയിലും സിഎസ്‌കെ അതുപോലെയൊന്നു പതറിയതായും ശ്രീകാന്ത് വിലയിരുത്തി.
ബാറ്റ്‌സ്മാനെന്നതിനേക്കാള്‍ ക്യാപ്റ്റന്റെ റോളിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് ഉചിതമെന്നു ധോണി തന്നെ സ്വയം സമ്മതിക്കും. അഞ്ചാം നമ്പറില്‍ അദ്ദേഹം ഇനി ബാറ്റ് ചെയ്യാനിറങ്ങരുത്. അനായാസം ജയിക്കാവുന്ന മല്‍സരങ്ങളില്‍ ധോണിക്കു വേണമെങ്കില്‍ അതു ചെയ്യാം. പക്ഷെ വെല്ലുവിളിയുയര്‍ത്തുന്ന നിര്‍ണായക ഘട്ടങ്ങളില്‍ അദ്ദേഹം അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യരുത്. ധോണിക്കു തന്നെ സ്വയം ഇതു അറിയുമായിരിക്കും. തന്ത്രങ്ങള്‍ ശരിയാക്കാന്‍ കഴിയുന്ന നേതാവാനെന്ന നിലയിലും കപ്പലിന്റെ ക്യാപ്റ്റനെന നിലയിലുമാണ് അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത്. വിക്കറ്റ് കീപ്പിങിലും പതിവുപോലെ ധോണി ഉജ്ജ്വല പ്രകടനമാണ് നടത്തുന്നതെന്നു ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

 റായുഡുവിന് പിന്നാലെ ജഡേജ

റായുഡുവിന് പിന്നാലെ ജഡേജ

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ടത് അമ്പാട്ടി റായുഡുവാണ്. തൊട്ടുപിന്നാലെ രവീന്ദ്ര ജഡേജയെയും ഇറക്കാം. മോയിന്‍ അലി മൂന്നാം നമ്പറില്‍ മിറച്ച പ്രകടനമാണ് നടത്തുന്നത്. ജഡേജയ്ക്കു ശേഷം സാഹചര്യം കൂടി പരിഗണിച്ച് സാം കറെന്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരിലൊരാളെ സിഎസ്‌കെയ്ക്കു ഇറക്കാവുന്നതാണ്. അതിനു ശേഷം ധോണിയെയേ, സുരേഷ് റെയ്‌നയെയോ ഇറക്കുന്നതാവും ഉചിതം.
ഇനി പ്ലേഓഫില്‍ സിഎസ്‌കെയ്ക്കു വേണ്ടി ധോണി ബാറ്റിങില്‍ സ്വയം താഴേക്കു മാറുമെന്നു പ്രതീക്ഷിക്കുന്നു. കിരീടം തിരിച്ചുപിടിക്കണമെങ്കില്‍ അതു അതു ചെയ്‌തേ തീരൂവെന്നും ശ്രീകാന്ത് വിശദമാക്കി.

പ്ലേഓഫ് ഉറപ്പാക്കി സിഎസ്‌കെ

പ്ലേഓഫ് ഉറപ്പാക്കി സിഎസ്‌കെ

സീസണിലെ എട്ടാമത്തെ വിജയത്തോടെ സിഎസ്‌കെ പ്ലേഓഫ് ഉറപ്പാക്കിയിരിക്കുകയാണ്. 10 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവം രണ്ടു തോല്‍വിയുമടക്കം 16 പോയിന്റോടെ തലപ്പത്താണ് സിഎസ്‌കെ. യുഎയിലെ രണ്ടാംപാദത്തില്‍ കളിച്ച മൂന്നു മല്‍സങ്ങളിലും ധോണിപ്പട ജയിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ആദ്യപാദത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരോടു മാത്രമേ സിഎസ്‌കെ പരാജയപ്പെട്ടിട്ടുള്ളൂ. വ്യാഴാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം. ഈ കളി ജയിച്ചാല്‍ ധോണിപ്പട പ്ലേഓഫില്‍ കടക്കും.

Story first published: Monday, September 27, 2021, 16:19 [IST]
Other articles published on Sep 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+