For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹിപ്പട, വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (28-9-2021) ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. വൈകീട്ട് 3.30നാണ് മത്സരം ആരംഭിക്കുന്നത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ വീണ്ടും തലപ്പത്തേക്കെത്താന്‍ ഡല്‍ഹി ഇറങ്ങുമ്പോള്‍ സിഎസ്‌കെയോട് പൊരുതിത്തോറ്റ ക്ഷീണത്തിലാണ് കെകെആറിന്റെ വരവ്.10 മത്സരത്തില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമടക്കം 16 പോയിന്റാണ് ഡല്‍ഹിക്കുള്ളത്.

1

ഒരു ജയം കൂടി നേടിയാല്‍ ഡല്‍ഹിക്ക് പ്ലേ ഓഫ് ഉറിപ്പിക്കാം. 10 മത്സരത്തില്‍ നിന്ന് നാല് ജയവും ആറ് തോല്‍വിയുമടക്കം എട്ട് പോയിന്റുള്ള കെകെആര്‍ നാലാം സ്ഥാനത്താണ്. പഞ്ചാബ് കിങ്‌സ്,രാജസ്ഥാന്‍ റോയല്‍സ്,മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെല്ലാം എട്ട് പോയിന്റുകള്‍ വീതമാണുള്ളത്. അതിനാല്‍ത്തന്നെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കെകെആറിന് ഇനിയുള്ള എല്ലാ മത്സരങ്ങളിലും ജയിക്കേണ്ടതായുണ്ട്.

Also Read: IPL 2021: ഹര്‍ദിക്കിന് പകരം ശര്‍ദുല്‍ ലോകകപ്പ് കളിക്കണോ? ആ മാറ്റം നടക്കില്ലെന്ന് ആശിഷ് നെഹ്‌റ

കരുത്തോടെ കെകെആര്‍

കരുത്തോടെ കെകെആര്‍

സിഎസ്‌കെയോട് തോറ്റെങ്കിലും കെകെആര്‍ അതിശക്തമായ പ്രകടനമാണ് നടത്തിയത്. ആര്‍സിബിയേയും മുംബൈ ഇന്ത്യന്‍സിനേയും വീഴ്ത്തിയ കെകെആറിന് ഡല്‍ഡിക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധിക്കും. ബാറ്റിങ് നിരയില്‍ വെങ്കടേഷ് അയ്യര്‍ മിന്നും ഫോം തുടരുമ്പോള്‍ അവസാന രണ്ട് മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലും ശോഭിക്കുന്നുണ്ട്. നിധീഷ് റാണയും മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ നായകന്‍ ഓയിന്‍ മോര്‍ഗന്റെ പ്രകടനം നിരാശപ്പെടുത്തുന്നു. മധ്യനിരയില്‍ ആന്‍ഡ്രേ റസലിനൊപ്പം ദിനേഷ് കാര്‍ത്തിക് ഫോമിലേക്കെത്തിയതും കെകെആറിന് കരുത്ത് പകരുന്നു.

Also Read: IPL 2021: 'ഇതിന് മുമ്പ് ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്, ശക്തമായി തിരിച്ചെത്തും'- മുംബൈ നായകന്‍ രോഹിത്

3

ലോക്കി ഫെര്‍ഗൂസനൊപ്പം പ്രസിദ്ധ് കൃഷ്ണയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ കളി നഷ്ടപ്പെടുത്തിയത് പ്രസിദ്ധിന്റെ മോശം ബൗളിങ്ങാണെങ്കിലും തഴയപ്പെടേണ്ട താരമല്ല അവന്‍. സ്പിന്‍ ബൗളിങ്ങിലാണ് കെകെആര്‍ കളി പിടിക്കുന്നത്. സുനില്‍ നരെയ്ന്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ എതിരാളികളെ നന്നായി വെള്ളം കുടിപ്പിക്കുന്നു. പാര്‍ട് ടൈം സ്പിന്നറായി നിധീഷ് റാണയും ഒപ്പമുണ്ട്.

Also Read: IPL 2021: 'അക്കാര്യത്തില്‍ ഞാന്‍ ബെറ്റ് വെച്ചിരുന്നു', ഹാട്രിക്കിന് പിന്നിലെ പദ്ധതി വെളിപ്പെടുത്തി ഹര്‍ഷല്‍

ജയം തുടരാന്‍ ഡല്‍ഹി

ജയം തുടരാന്‍ ഡല്‍ഹി

രണ്ടാം പാദത്തില്‍ തോല്‍വി അറിയാതെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കുതിപ്പ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് ശക്തം. ശിഖര്‍ ധവാനും പൃഥ്വ ഷായും ഓപ്പണിങ്ങില്‍ അല്‍പ്പം കൂടി ശോഭിക്കേണ്ടതായുണ്ട്. ശ്രേയസ് അയ്യര്‍ സ്ഥിരത കാട്ടുമ്പോള്‍ നായകന്‍ റിഷഭ് പന്ത്,ഷിംറോന്‍ ഹെറ്റ്‌മെയര്‍,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ വമ്പനടികള്‍ക്ക് തയ്യാറാവണം. അക്ഷര്‍ പട്ടേല്‍ ബാറ്റുകൊണ്ടും കാര്യമായി സംഭാവന ചെയ്യേണ്ടതാണ്.

Also Read: IPL 2021: മുംബൈയെ തകര്‍ത്ത് കോലിപ്പട, ചരിത്ര നേട്ടവുമായി ഹര്‍ഷല്‍ പട്ടേല്‍, എല്ലാ റെക്കോഡുമിതാ

5

ബൗളിങ് നിരയാണ് കരുത്ത്. കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ,ആവേഷ് ഖാന്‍ എന്നിവര്‍ എതിരാളികളെ വിറപ്പിക്കുന്നു. മൂന്നുപേരും മികച്ച ഫോമിലാണ്. അശ്വിന്റെയും അക്ഷറിന്റെയും സ്പിന്‍ മികവും സ്റ്റോയിനിസിന്റെ മീഡിയം പേസും ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. ബാറ്റിങ് നിര അല്‍പ്പം കൂടി ഫോമിലേക്കെത്തിയില്ലെങ്കില്‍ കെകെആറിനെതിരേ തിരിച്ചടി നേരിടാനും സാധ്യതകളേറെ. സ്‌റ്റോയിനിസ് പരിക്കിന്റെ പിടിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ ലളിത് യാദവിന് അവസരം ലഭിച്ചേക്കും.

Also Read: IPL 2021: ജഡ്ഡു ഇങ്ങനെ കളിച്ചാല്‍ ഒന്നും ചെയ്യാനില്ല! ഇംഗ്ലണ്ട് താരത്തെപ്പോലെയെന്നു മോര്‍ഗന്‍

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

27 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 14 തവണ കെകെആര്‍ ജയിച്ചപ്പോള്‍ 12 തവണയാണ് ഡല്‍ഹിക്ക് ജയിക്കാനായത്. ഒരു മത്സരത്തിന് ഫലമുണ്ടായില്ല.എന്നാല്‍ ഈ കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല. നിലവിലെ സാധ്യതകള്‍ പരിഗണിക്കുമ്പോള്‍ രണ്ട് കൂട്ടരും തുല്യ ശക്തികളാണ്. ഷാര്‍ജയിലാണ് മത്സരം. അതിനാല്‍ത്തന്നെ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിക്കും. സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും.

Also Read: IPL 2021: രക്തം പൊടിയുന്ന കാല്‍മുട്ടുമായി ഫീല്‍ഡിങ്!- ഡുപ്ലെസി സിഎസ്‌കെയുടെ അഭിമാനമെന്ന് ഫാന്‍സ്

സാധ്യതാ 11

സാധ്യതാ 11

ഡല്‍ഹി- പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആന്‍ റിച്ച് നോക്കിയേ, ആവേഷ് ഖാന്‍

കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാതി, ഓയിന്‍ മോര്‍ഗന്‍, നിധീഷ് റാണ, ആന്‍ഡ്രേ റസല്‍, ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Story first published: Monday, September 27, 2021, 17:31 [IST]
Other articles published on Sep 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+