IPL 2021: 'ഇതിന് മുമ്പ് ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്, ശക്തമായി തിരിച്ചെത്തും'- മുംബൈ നായകന്‍ രോഹിത്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈക്ക് ഇപ്പോള്‍ ഹാട്രിക് തോല്‍വിയുടെ നാണക്കേട് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. വിരാട് കോലി നായകനായ ആര്‍സിബിയോട് 54 റണ്‍സിനാണ് രോഹിതും സംഘവും വീണത്. ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി മുന്നോട്ടുവെച്ച 166 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ മുംബൈക്ക് 111 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
രോഹിത് ശര്‍മ (43) ഒഴികെ മറ്റാര്‍ക്കും മുംബൈ നിരയില്‍ തിളങ്ങാനായില്ല. ഇഷാന്‍ കിഷന്‍ (9), സൂര്യകുമാര്‍ യാദവ് (8), ക്രുണാല്‍ പാണ്ഡ്യ (5), കീറോണ്‍ പൊള്ളാര്‍ഡ് (7), ഹര്‍ദിക് പാണ്ഡ്യ (3) എന്നിവരെല്ലാം മുംബൈക്കായി നിരാശപ്പെടുത്തി. ഇതാണ് ടീമിന് വലിയ നാണക്കേട് സമ്മാനിച്ചത്. ആദ്യ പാദം അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തായിരുന്ന മുംബൈ തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് എത്തപ്പെട്ടിരിക്കുകയാണ്.
Also Read : IPL 2021: 'അക്കാര്യത്തില്‍ ഞാന്‍ ബെറ്റ് വെച്ചിരുന്നു', ഹാട്രിക്കിന് പിന്നിലെ പദ്ധതി വെളിപ്പെടുത്തി ഹര്‍ഷല്‍

ഇപ്പോഴിതാ മുംബൈയുടെ പ്രകടനത്തെക്കുറിച്ച് നായകന്‍ രോഹിത് ശര്‍മ തന്നെ വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ്. 'ഞങ്ങളുടെ ബൗളര്‍മാരില്‍ നിന്ന് മികച്ച പ്രകടനം തന്നെയാണ് കാണാനായത്.ഒരു ഘട്ടത്തില്‍ അവര്‍ 180ന് മുകളില്‍ സ്‌കോര്‍ നേടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ മികച്ച പ്രകടനത്തിലൂടെ അവരെ തടഞ്ഞു. എന്നാല്‍ ബാറ്റിങ്ങില്‍ ഞാനടക്കം ആര്‍ക്കും ഉയരാനായില്ല. തുടര്‍ച്ചയായി ഇത് സംഭവിക്കുന്നു. ബാറ്റ്‌സ്മാന്‍മാരുമായി ഇത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. മികച്ച തുടക്കത്തെ തുടര്‍ന്ന് കൊണ്ടുപോകാന്‍ സാധിക്കണം.
ഞാന്‍ പുറത്തായത് മോശം ഷോട്ട് കളിച്ചാണ്. ഇതാണ് മത്സരത്തില്‍ നിര്‍ണ്ണായകമായതും. ഒന്ന് രണ്ട് വിക്കറ്റ് വീണതോടെ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്ക് സാധിച്ചു. നിലവിലെ ഞങ്ങളുടെ സാഹചര്യത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതായുണ്ട്. മുമ്പ് ഇത് ഞങ്ങള്‍ക്ക് ചെയ്യാനായിട്ടുണ്ട്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ അത് സംഭവിച്ചിട്ടില്ല'-രോഹിത് ശര്‍മ പറഞ്ഞു.

ബാറ്റിങ് നിരയില്‍ സൂപ്പര്‍ താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഒട്ടേറെപ്പേര്‍ മുംബൈ നിരയിലുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഫോമില്ല എന്നതാണ് പ്രശ്‌നം. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയും മുംബൈക്ക് അവശേഷിക്കുന്നുണ്ട്. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇനിയും മുംബൈക്ക് മുന്നില്‍ അവസരമുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനം മെച്ചപ്പെടേണ്ടതായുണ്ട്.
സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരുടെ ഫോം ഔട്ടാണ് ടീമിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആര്‍സിബിക്കെതിരേ ഇഷാനെ മൂന്നാം നമ്പറില്‍ ഇറക്കിയെങ്കിലും ക്ലിക്കായില്ല. 12 പന്തുകള്‍ മാത്രമാണ് താരത്തിന് മൂന്നാം നമ്പറില്‍ പിടിച്ചുനില്‍ക്കാനായത്. എട്ട് മത്സരത്തില്‍ നിന്ന് 13.37 ശരാശരിയില്‍ 107 റണ്‍സ് മാത്രമാണ് ഇഷാന് നേടാനായത്. സ്‌ട്രൈക്കറേറ്റ് 87 മാത്രം. മൂന്നാം നമ്പറില്‍ ഇഷാനെ ഇറക്കാനുള്ള കാരണത്തെക്കുറിച്ചും രോഹിത് ശര്‍മ വിശദീകരിച്ചു.

'ഇഷാന്‍ കിഷന്‍ പ്രതിഭയുള്ള താരമാണ്. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനവും നടത്തി. അവന് അവന്റെ സ്വാഭാവിക ശൈലിയിലേക്ക് തിരിച്ചെത്തേണ്ടതായുണ്ട്. അതിനാലാണ് സൂര്യകുമാറിന് മുന്നിലായി അവന് അവസരം നല്‍കിയത്. താരതമ്യേനെ ചെറുപ്പമാണവന്‍'-രോഹിത് കൂട്ടിച്ചേര്‍ത്തു. മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള നാല് മത്സരങ്ങളിലും ജയിക്കേണ്ടതായുണ്ട്. എങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സാധ്യതകള്‍ മാറി മറിയാനും സാധ്യതയുണ്ട്. എന്തായാലും വരുന്ന മത്സരങ്ങള്‍ മുംബൈക്ക് എളുപ്പമാവില്ലെന്നുറപ്പ്.
ഹര്‍ദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും പഴയ മികവില്ല. പന്തെറിയാനും സാധിക്കാത്ത ഹര്‍ദിക്കിന് വരുന്ന മത്സരങ്ങളിലെങ്കിലും ഫോമിലേക്കുയരാനായില്ലെങ്കില്‍ മുംബൈക്കത് തിരിത്തടിയാവും. ഹര്‍ദിക്കിനെ ടി20 ലോകകപ്പില്‍ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications