Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'അക്കാര്യത്തില്‍ ഞാന്‍ ബെറ്റ് വെച്ചിരുന്നു', ഹാട്രിക്കിന് പിന്നിലെ പദ്ധതി വെളിപ്പെടുത്തി ഹര്‍ഷല്‍

ദുബായ്: ഹാട്രിക് കിരീടം തേടി ഈ സീസണിലിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ ഹാട്രിക് തോല്‍വിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ആര്‍സിബി.നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് 111 റണ്‍സെടുക്കാനെ സാധിച്ചുള്ളു. പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്കായി.

എടുത്തുപറയേണ്ടത് ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങ് പ്രകടനമാണ്. 3.1 ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് ഹര്‍ഷല്‍ വീഴ്ത്തിയത്. ഇതില്‍ ഹാട്രിക്കും ഉള്‍പ്പെടും. ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, രാഹുല്‍ ചഹാര്‍ എന്നിവരെ പുറത്താക്കിയാണ് ദീപക് ഹാട്രിക് നേടിയത്. ഇപ്പോഴിതാ ഹാട്രിക് നേടാനുള്ള പദ്ധതിയെന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍.

1

'എന്റെ സ്ലോ ബോളുകള്‍ കളിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രയാസമാണെന്നാണ് കരുതുന്നത്.അതിനാല്‍ത്തന്നെ ബൗളര്‍മാര്‍ക്കും സ്ലോബോള്‍ നേരിടാന്‍ പ്രയാസപ്പെടും.ഞാന്‍ അത് തന്നെയാണ് ചെയ്തത്. രാഹുലിനെതിരേ സ്ലോബോള്‍ ചെയ്യുമെന്ന് ഞാന്‍ ബെറ്റ് വെച്ചിരുന്നു. ഇത് ആറാം തവണയാണ് ഞാന്‍ ഹാട്രിക്കിന് അടുത്തേക്കെത്തുന്നത്. ഒടുവില്‍ ഞാന്‍ ആ നേട്ടത്തിലെത്തി. വളരെയധികം സന്തോഷം.പൊള്ളാര്‍ഡ് ബൗളറെ നന്നായി പ്രഹരിക്കാന്‍ കഴിവുള്ള താരമാണ്. അതിനാല്‍ത്തന്നെ വൈഡ് ലൈനില്‍ പന്തെറിയേണ്ടതായുണ്ട്.ഒരു തവണ അതിന് സാധിച്ചാല്‍ പൊള്ളാര്‍ഡിനെ കബളിപ്പിക്കാന്‍ സാധിക്കും. അതാണ് നടപ്പിലാക്കിയത്'- ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.

2

സ്ലോ ബോളുകളിലൂടെയാണ് ഹര്‍ഷല്‍ എതിരാളികളെ കുടുക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരേ തന്റെ ബൗളിങ് മികവെന്തെന്ന് ഹര്‍ഷല്‍ ഇതിനോടകം കാട്ടിക്കഴിഞ്ഞു. ഈ സീസണില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് ഒമ്പത് വിക്കറ്റാണ് ഹര്‍ഷല്‍ മുംബൈക്കെതിരേ വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഹാട്രിക് ഉള്‍പ്പെടെ നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. നിലവിലെ ഏറ്റവും കരുത്തുറ്റ ബാറ്റിങ് നിരയുള്ള മുംബൈയെപ്പോലെയൊരു ടീമിനെതിരെയാണ് ഹര്‍ഷലിന്റെ ഇത്രയും മികച്ച പ്രകടനം.

3

നന്ദി പറയേണ്ടത് മുഹമ്മദ് സിറാജിനോടും ചഹാലിനോടും മാക്‌സ് വെല്ലിനോടുമാണെന്ന് ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു. 'സിറാജ് തുടങ്ങിയത് മികച്ച രീതിയിലായിരുന്നു.മികച്ച അടിത്തറ നല്‍കാന്‍ സിറാജിനായി.ചഹാലും മാക്‌സിയും മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞു. ഇത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കി. ഇതോടെ ഡെത്ത് ഓവറിലും സമ്മര്‍ദ്ദം സൃഷ്ടിക്കാനും കൃത്യമായി പദ്ധതി നടപ്പിലാക്കാനും ഞങ്ങള്‍ക്ക് സാധിച്ചു'-ഹര്‍ഷല്‍ പട്ടേല്‍ പറഞ്ഞു.

മുഹമ്മദ് സിറാജ് മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യുസ് വേന്ദ്ര ചഹാല്‍ നാല് ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ഗ്ലെന്‍ മാക്‌സ് വെല്‍ നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി. കൃത്യമായി സമ്മര്‍ദ്ദം നിലനിര്‍ത്തി പന്തെറിയാന്‍ ആര്‍സിബി ബൗളര്‍മാര്‍ക്കായി.

4

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്കായി ഗ്ലെന്‍ മാക്‌സ് വെല്ലും (56), വിരാട് കോലിയും (51) കെ എസ് ഭരതും (32) ബാറ്റിങ്ങില്‍ തിളങ്ങി. മുംബൈ നിരയില്‍ 43 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ടോപ് സ്‌കോറര്‍. ക്വിന്റന്‍ ഡീകോക്ക് 24 റണ്‍സും നേടി. ഇഷാന്‍ കിഷന്‍ (9), സൂര്യകുമാര്‍ യാദവ് (8), ക്രുണാല്‍ പാണ്ഡ്യ (5), കീറോണ്‍ പൊള്ളാര്‍ഡ് (7), ഹര്‍ദിക് പാണ്ഡ്യ (3) എന്നിവരൊക്കെ ഒറ്റ സംഖ്യയില്‍ പുറത്തായതാണ് മുംബൈക്ക് കടുത്ത തിരിച്ചടിയായത്.

ജയത്തോടെ 12 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്ത് തുടരുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് ഏഴാം സ്ഥാനത്തേക്കെത്തി. ഇനിയും മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ മുംബൈക്ക് ശക്തമായി തിരിച്ചുവരാനുള്ള അവസരം മുന്നിലുണ്ട്.

Story first published: Monday, September 27, 2021, 10:22 [IST]
Other articles published on Sep 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+