IPL 2021: ഹര്‍ദിക്കിന് പകരം ശര്‍ദുല്‍ ലോകകപ്പ് കളിക്കണോ? ആ മാറ്റം നടക്കില്ലെന്ന് ആശിഷ് നെഹ്‌റ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. മധ്യനിരയില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കിന്റെ പ്രശ്‌നങ്ങളുള്ളതിനാല്‍ മികച്ച ഫോമിലേക്കെത്താനാവുന്നില്ല. പന്തെറിയാനും താരം പ്രയാസപ്പെടുന്നു. ഐപിഎല്ലിന്റെ രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പും യുഎഇയില്‍ ആരംഭിക്കും.

ഇന്ത്യന്‍ താരങ്ങളുടെ ഐപിഎല്ലിലെ ഫോം ഔട്ട് ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്. പേസ് ഓള്‍റൗണ്ടര്‍ക്ക് ടി20 ഫോര്‍മാറ്റില്‍ വളരെ പ്രാധാന്യമുണ്ട്. അതിനാല്‍ത്തന്നെ മോശം ഫോമിലുള്ള ഹര്‍ദിക്കിന് പകരം സിഎസ്‌കെയ്ക്കായി ഗംഭീര പ്രകടനം നടത്തുന്ന ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യ പരിഗണിക്കണമെന്ന ആവിശ്യം ഉയര്‍ന്നുവരുന്നുണ്ട്. നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഹര്‍ദിക്കിനെ 15 അംഗ ടീമിലേക്ക് പരിഗണിച്ചപ്പോള്‍ ശര്‍ദുലിനെ റിസര്‍വ് താരമായാണ് ഉള്‍പ്പെടുത്തിയത്.
Also Read: IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

ഇപ്പോഴിതാ ഹര്‍ദിക്കിന് പകരം ശര്‍ദുല്‍ ഠാക്കൂറിനെ ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കണമോയെന്നതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഈ മാറ്റം നടക്കില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഇന്ത്യക്ക് ടി20 ലോകകപ്പില്‍ റിസര്‍വ് താരമായി ശര്‍ദുല്‍ ഠാക്കൂറുണ്ട്. എന്നാല്‍ ശര്‍ദുലിന് മുകളില്‍ ഹര്‍ദിക് ടീമിലിടം പിടിക്കാന്‍ കാരണം അവന്‍ ശര്‍ദുലിനെക്കാളും മികച്ച പ്രകടനം നടത്തുന്ന താരമാണെന്നതിനാലാണ്. കുറച്ച് മത്സരങ്ങളില്‍ ഹര്‍ദിക്കിന് വിക്കറ്റ് നേടാനാവാതെ പോവുകയും റണ്‍സ് നേടാനാവുകയും ചെയ്‌തെന്ന് കരുതി ഹര്‍ദിക്കിന് പകരക്കാരനായി ശര്‍ദുലിനെ കളിപ്പിക്കാനാവില്ല'-നെഹ്‌റ പറഞ്ഞു.
Also Read: ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

സിഎസ്‌കെയ്‌ക്കൊപ്പം ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ശര്‍ദുല്‍ നടത്തുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ശര്‍ദുല്‍ സ്ലോ ബോളും മീഡിയം പേസും ക്യാരം ബോളും നക്കിള്‍ ബോളുമെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള താരമാണ്. ബാറ്റിങ്ങില്‍ ഇതിനോടകം ശര്‍ദുല്‍ മികവ് കാട്ടിയിട്ടുണ്ടെങ്കിലും വെടിക്കെട്ട് ബാറ്റ്‌സ്മാനെന്ന നിലയിലോ ഫിനിഷറെന്ന നിലയിലോ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശര്‍ദുലിന് മികവില്ല.
Also Read: IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

എന്നാല്‍ ഹര്‍ദിക് പാണ്ഡ്യ ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ്. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ള ഹര്‍ദിക്കിന് ഡെത്ത് ഓവറുകളില്‍ നിര്‍ണ്ണായക റണ്‍സ് നേടാനും അസാമാന്യ മികവുണ്ട്. എന്നാല്‍ സമീപകാലത്തെ ഫോം നിരാശപ്പെടുത്തുന്നത് തന്നെയാണ്. പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്താന്‍ ഇതുവരെ ഹര്‍ദിക്കിനായിട്ടില്ല. വരുന്ന മത്സരങ്ങളിലും മികവ് കാട്ടാത്ത പക്ഷം ഹര്‍ദിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് മാറ്റിനിര്‍ത്താനുള്ള സാധ്യത കൂടുതലാണ്.
Also Read: IPL 2021: 'ഉത്തരവാദിത്തമില്ലാത്ത ബാറ്റിങ്', രാജസ്ഥാന്റെ തോല്‍വിയില്‍ ബാറ്റിങ് നിരക്കെതിരേ സംഗക്കാര

'ഹര്‍ദിക്ക് ഇക്കാലയളവിലെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. സ്ഥിരതയും അവന് കാട്ടാനായിരുന്നു. ഇത്തരം താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്തുമ്പോള്‍ ആവിശ്യത്തിന് അവസരം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടതായുണ്ട്. അതിനാല്‍ത്തന്നെ ഹര്‍ദിക്കിന് മടങ്ങിവരാന്‍ അല്‍പ്പം കൂടി സമയം നല്‍കേണ്ടതായുണ്ട്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ഹര്‍ദിക് പാണ്ഡ്യക്ക് പറ്റിയ പകരക്കാരനല്ല ശര്‍ദുല്‍ ഠാക്കൂര്‍. ഹര്‍ദിക്കിന്റെ കാര്യത്തില്‍ ഇപ്പോഴേ തീരുമാനം എടുക്കേണ്ട.എന്നാല്‍ ഹര്‍ദിക്ക് റണ്‍സ് നേടേണ്ടതായുണ്ട്'-നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ രാജസ്ഥാന്‍, ആശ്വാസ ജയം തേടി ഹൈദരാബാദ്

Also Read: IPL 2021: കുതിപ്പ് തുടരാന്‍ സിഎസ്‌കെയും കെകെആറും, കാത്തിരിക്കുന്ന റെക്കോഡുകളിതാ
നിലവിലെ ഇന്ത്യന്‍ ടീമിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മാറ്റത്തിന് സാധ്യതയേറെയാണ്. ശ്രേയസ് അയ്യര്‍ പരിക്കിന് ശേഷം മടങ്ങിയെത്തി ഡല്‍ഹിക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ശ്രേയസിനെ ഇന്ത്യ റിസര്‍വ് താരമായാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരുടെ പ്രകടനവും മോശമാണ്. അതിനാല്‍ത്തന്നെ രണ്ടാം പാദം അവസാനിക്കുന്നതോടെ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications