For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കുതിപ്പ് തുടരാന്‍ സിഎസ്‌കെയും കെകെആറും, കാത്തിരിക്കുന്ന റെക്കോഡുകളിതാ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെയും കെകെആറും നേര്‍ക്കുനേര്‍. ജയത്തോടെ ഒന്നാം സ്ഥാനത്തേക്കെത്താന്‍ സിഎസ്‌കെ ശ്രമിക്കുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം കെകെആറിനും അനിവാര്യമാണ്. നിലവില്‍ എട്ട് പോയിന്റാണ് കെകെആറിനുള്ളത്. പിന്നിലുള്ള മൂന്ന് ടീമിനും എട്ട് പോയിന്റ് തന്നെയുള്ളതിനാല്‍ കെകെആറിന് തുടര്‍ ജയങ്ങള്‍ത്തന്നെ വേണം.

മുംബൈ ഇന്ത്യന്‍സ്,ആര്‍സിബി ടീമുകളെ തകര്‍ത്താണ് സിഎസ്‌കെയും കെകെആറും എത്തുന്നത്. രണ്ട് ടീമും ഒന്നിനൊന്ന് മെച്ചമായതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. രണ്ട് കൂട്ടര്‍ക്കും മികച്ച ബാറ്റിങ് കരുത്തും ബൗളിങ് കരുത്തുമുണ്ട്. സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ധോണിപ്പടയേക്കാള്‍ നിലവിലെ ഫോമില്‍ അല്‍പ്പം മുന്‍തൂക്കം കെകെആറിനുണ്ട്. ധോണിയുടെ തന്ത്രങ്ങളെ കടത്തിവെട്ടാന്‍ ഓയിന്‍ മോര്‍ഗന് സാധിക്കുന്നുണ്ടോയെന്നതാണ് കണ്ടറിയേണ്ടത്. നിരവധി റെക്കോഡുകള്‍ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്കാണ് മുന്‍തൂക്കം. 26 മത്സരത്തില്‍ നിന്ന് 15 ജയം സിഎസ്‌കെ നേടിയപ്പോള്‍ 11 ജയമാണ് കെകെആറിന് നേടാനായത്. നേര്‍ക്കുനേര്‍ കണക്കിലെ ആധിപത്യം മത്സരത്തില്‍ സിഎസ്‌കെയ്ക്ക് മുന്‍തൂക്കം നല്‍കിയേക്കും. കെകെആര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക് 54 റണ്‍സുകൂടി നേടിയാല്‍ ഐപിഎല്ലില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തും. ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ താരവും 11ാമത്തെ ലോക താരവുമാണ് കാര്‍ത്തിക്. കെകെആര്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസലിന് ആദ്യ രണ്ട് മത്സരത്തിലും ബാറ്റിങ്ങില്‍ അവസരം ലഭിച്ചില്ല. അതിന് മുമ്പുതന്നെ മത്സരം അവസാനിച്ചു. എട്ട് സിക്‌സുകള്‍ക്കൂടി നേടിയാല്‍ 150 സിക്‌സുകള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കാന്‍ റസലിനാവും.

2

സിഎസ്‌കെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും സിക്‌സുകളില്‍ ഒരു നാഴികക്കല്ല് സ്വപ്‌നം കാണുന്നു. രണ്ട് സിക്‌സുകള്‍ക്കൂടി നേടിയാല്‍ സിഎസ്‌കെയ്ക്കായി 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ ജഡേജക്ക് സാധിക്കും. ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ താരമെന്ന റെക്കോഡാണ് ജഡേജയെ കാത്തിരിക്കുന്നത്. സിഎസ്‌കെയുടെ അമ്പാട്ടി റായിഡു നാല് സിക്‌സുകള്‍ക്കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കും.

3

എംഎസ് ധോണിയും ദിനേഷ് കാര്‍ത്തികും തമ്മിലുള്ള വിക്കറ്റ് കീപ്പറെന്ന നിലയിലെ പോരാട്ടത്തിനും മത്സരം സാക്ഷ്യം വഹിക്കും. കാര്‍ത്തിക് 115 ക്യാച്ചുമായി കൂടുതല്‍ ക്യാച്ചുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 114 ക്യാച്ചുമായി ധോണി രണ്ടാം സ്ഥാനത്താണ്. സുനില്‍ നരെയ്‌നെതിരേ ധോണിയുടെ സ്‌ട്രൈക്കറേറ്റ് 53 മാത്രമാണ്. 66 പന്തുകള്‍ നേരിട്ട് വെറും 35 റണ്‍സാണ് ധോണിക്ക് നേടാനായത്. ഒരു തവണ ധോണിയെ പുറത്താക്കുകയും ചെയ്തു.

4

കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ 39 റണ്‍സ് നേടിയാല്‍ കെകെആറിനായി 1000 റണ്‍സ് പൂര്‍ത്തിയാക്കും. ഈ നേട്ടത്തിലെത്തുന്ന 13ാമത്തെ താരമാവാനും അദ്ദേഹത്തിന് സാധിക്കും. സുനില്‍ നരെയ്‌ന് 98 റണ്‍സ്‌കൂടി നേടിയാല്‍ 1000 റണ്‍സ് പൂര്‍ത്തിയാത്താക്കാം. കെകെആറിനായി 100 വിക്കറ്റും 1000 റണ്‍സും നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് നരെയ്‌നെ കാത്തിരിക്കുന്നത്.

5

ഫഫ് ഡുപ്ലെസിസ് 61 റണ്‍സ് നേടിയാല്‍ സിഎസ്‌കെയ്ക്കായി 2500 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടത്തിലെത്താം. എംഎസ് ധോണി, സുരേഷ് റെയ്‌ന എന്നിവരാണ് ഡുപ്ലെസിസിന് മുന്നിലുള്ളത്. മുംബൈക്കെതിരേ പൂജ്യത്തിന് പുറത്തായെങ്കിലും ആര്‍സിബിക്കെതിരേ മികച്ച പ്രകടനമാണ് ഡുപ്ലെസിസ് നടത്തിയത്. ഓപ്പണിങ്ങില്‍ ഡുപ്ലെസിസും റുതുരാജ് ഗെയ്ക്‌വാദും ചേര്‍ന്ന് നല്‍കുന്ന മികച്ച തുടക്കം സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമാവും. ഗെയ്ക്‌വാദ് മികച്ച ഫോമിലാണുള്ളത്.

Story first published: Sunday, September 26, 2021, 13:23 [IST]
Other articles published on Sep 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+