Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, മുംബൈക്ക് ഇനിയും പ്ലേ ഓഫ് കളിക്കാം, എങ്ങനെയെന്നറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ ഹാട്രിക് കിരീടം ലക്ഷ്യം വെച്ചാണ് രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സിറങ്ങിയത്. ഹാട്രിക് തോല്‍വിയടക്കം ആറ് മത്സരങ്ങള്‍ തോറ്റ മുംബൈ നിലയില്‍ നാല് ജയമടക്കം എട്ട് പോയിന്റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരെന്ന പേരിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ മുംബൈക്കാവുന്നില്ല. ബാറ്റിങ് നിരയില്‍ ആര്‍ക്കും ഫോമില്ലാത്തതാണ് മുംബൈക്ക് തിരിച്ചടിയാവുന്നത്.

1

സൂപ്പര്‍ താരങ്ങളെല്ലാം ടീമിലുണ്ടെങ്കിലും രക്ഷകനാവാന്‍ ആര്‍ക്കുമാവുന്നില്ല. എന്നാല്‍ പല തവണ വലിയ തോല്‍വികളില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ മുംബൈ ഇന്ത്യന്‍സിനായിട്ടുണ്ട്. അതിനാല്‍ത്തന്നെ മുംബൈ ഇനിയും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ത്തന്നെയാണ് ആരാധകര്‍. മുംബൈ ഇന്ത്യന്‍സിന് സീസണില്‍ നാല് മത്സരം മാത്രമാണ് ശേഷിക്കുന്നത്. ഇനിയും പ്ലേ ഓഫില്‍ കടക്കാന്‍ മുംബൈക്ക് മുന്നില്‍ അവസരമുണ്ട്. അത് എങ്ങനെയാണെന്ന് നോക്കാം.

Also Read: IPL 2021: വാര്‍ണറെ ഇനി എസ്ആര്‍എച്ചില്‍ കണ്ടേക്കില്ല! മെച്ചപ്പെട്ട ടീം അര്‍ഹിക്കുന്നു- വന്‍ വിമര്‍ശനം

നാല് മത്സരത്തിലും ജയിച്ചാല്‍ സാധ്യത കൂടുതല്‍

നാല് മത്സരത്തിലും ജയിച്ചാല്‍ സാധ്യത കൂടുതല്‍

10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് ഇനിയുള്ള നാല് മത്സരങ്ങളിലും ജയിക്കാനായാല്‍ 16 പോയിന്റ് സ്വന്തമാക്കാനാവും. ഇത് അനായാസമായി മുംബൈക്ക് പ്ലേ ഓഫിലേക്കുള്ള വഴി തുറക്കും. എന്നാല്‍ ശക്തമായ എതിരാളികളെയാണ് മുംബൈക്ക് ഇനി നേരിടേണ്ടത്. ഇന്ന് പഞ്ചാബ് കിങ്‌സുമായി മുംബൈക്ക് മത്സരമുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്,രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുമായാണ് മുംബൈക്ക് ശേഷിക്കുന്ന മത്സരങ്ങള്‍. ഈ ടീമുകള്‍ക്കെതിരെയെല്ലാം മുംബൈക്ക് മികച്ച റെക്കോഡുമുണ്ടെങ്കിലും നിലവിലെ ഫോമാണ് ആശങ്കപ്പെടുത്തുന്നത്. പഞ്ചാബിനെതിരായ മത്സരം മുംബൈക്ക് നിര്‍ണ്ണായകമാവും.

Also Read: IPL 2021: ലോകകപ്പ് ടീം-ചഹലില്ല, ശ്രേയസിനു പകരം ഇഷാന്‍? ഹാര്‍ദിക്കിനെ എന്തിനെടുത്തു?

നാലില്‍ മൂന്ന് മത്സരം ജയിച്ചാല്‍

നാലില്‍ മൂന്ന് മത്സരം ജയിച്ചാല്‍

ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്ന് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ജയിക്കുകയും ഒരു മത്സരം തോല്‍ക്കുകയും ചെയ്താല്‍ 14 പോയിന്റാവും മുംബൈക്ക് ലഭിക്കുക. രാജസ്ഥാന്‍ റോയല്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം മുംബൈക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നവരാണ്. കൂടാതെ ഏറ്റവും മോശം നെറ്റ് റണ്‍റേറ്റും മുംബൈക്കാണ്. അതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങളില്‍ വലിയ ജയം തന്നെ മുംബൈ നേടിയെടുക്കേണ്ടി വരും. 2014ലെപ്പോലെ അവസാന പന്തില്‍ സിക്‌സര്‍ നേടി യോഗ്യത ഉറപ്പിക്കേണ്ട അവസ്ഥയിലേക്കും കാര്യങ്ങള്‍ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

Also Read: IPL 2021: ആശ്വാസ ജയം നേടി മുംബൈ, തോറ്റാല്‍ പ്ലേ ഓഫ് കാണുക പ്രയാസം, എതിരാളി പഞ്ചാബ് കിങ്‌സ്

പഞ്ചാബും രാജസ്ഥാനും ശക്തമായ വെല്ലുവിളി

പഞ്ചാബും രാജസ്ഥാനും ശക്തമായ വെല്ലുവിളി

രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും 10 മത്സരത്തില്‍ നിന്ന് 8 പോയിന്റുമായി മുംബൈക്ക് ഒപ്പം ഓടുന്നവരാണ്. ഇവരുടെ വരുന്ന മത്സരങ്ങളിലെ ഫലവും മുംബൈക്ക് നിര്‍ണ്ണായകമാവും. ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാല്‍ രണ്ട് ടീമിനും പ്ലേ ഓഫില്‍ ഏറെക്കുറെ സീറ്റുറപ്പിക്കാനാവും. രാജസ്ഥാന് ഹൈദരാബാദിനോട് തോല്‍ക്കേണ്ടി വന്നത് വലിയ തിരിച്ചടിയായി. ആര്‍സിബി,സിഎസ്‌കെ,മുംബൈ ഇന്ത്യന്‍സ്,കെകെആര്‍ എന്നീ വമ്പന്മാര്‍ക്കെതിരേയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

കെ എല്‍ രാഹുല്‍ നായകനായ പഞ്ചാബ് ഹൈദാരാബാദിനെ തോല്‍പ്പിച്ച് പ്രതീക്ഷ നിലനിര്‍ത്തിയിട്ടുണ്ട്.മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,ആര്‍സിബി,കെകെആര്‍ എന്നീ വമ്പന്മാരെത്തന്നെയാണ് പഞ്ചാബിനും കീഴടക്കേണ്ടത്. അതിനാല്‍ത്തന്നെ എന്താകുമെന്നത് കണ്ടുതന്നെ അറിയണം.

Also Read: IPL 2021: സഞ്ജു രാഹുലിനെ കണ്ടു പഠിക്കണം, ക്യാപ്റ്റന്‍സിയിലെ ഏക പോരായ്മ കെപി പറയുന്നു

സിഎസ്‌കെയും ഡല്‍ഹിയും തൊട്ടരികെ

സിഎസ്‌കെയും ഡല്‍ഹിയും തൊട്ടരികെ

സിഎസ്‌കെയും ഡല്‍ഹി ക്യാപിറ്റല്‍സും ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. 10 മത്സരത്തില്‍ നിന്ന് 16 പോയിന്റുള്ള സിഎസ്‌കെയ്ക്കും ഡല്‍ഹിക്കും ഒരു ജയം കൂടി നേടിയാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനാവും. പിന്നീടുള്ള രണ്ട് സ്ഥാനങ്ങള്‍ക്ക് വേണ്ടിയാണ് ശക്തമായ പോരാട്ടം നടക്കുന്നത്. 10 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി ആര്‍സിബി മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് ജയം കൂടി നേടിയാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. മികച്ച നെറ്റ് റണ്‍റേറ്റില്‍ രണ്ട് ജയം നേടിയാലും സാധ്യത സജീവമാണ്. 10 മത്സരത്തില്‍ നിന്ന് 8 പോയിന്റുള്ള കെകെആറിനും ശേഷിക്കുന്ന മത്സരങ്ങളില്‍ മൂന്ന് മത്സരത്തിലെങ്കിലും ജയിക്കാനായില്ലെങ്കില്‍ പ്ലേ ഓഫില്‍ കടക്കുക പ്രയാസമാവും.

Story first published: Tuesday, September 28, 2021, 10:18 [IST]
Other articles published on Sep 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+