For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആശ്വാസ ജയം നേടി മുംബൈ, തോറ്റാല്‍ പ്ലേ ഓഫ് കാണുക പ്രയാസം, എതിരാളി പഞ്ചാബ് കിങ്‌സ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (28-9-2021) നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. 7.30നാണ് മത്സരം.രണ്ടാം പാദത്തിലെ ആദ്യ മൂന്ന് മത്സരവും തോറ്റ മുംബൈക്ക് പഞ്ചാബിനെതിരായ മത്സരം ജീവന്‍മരണ പോരാട്ടമാണ്. 10 മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്താണ്. ശേഷിക്കുന്ന നാല് മത്സരങ്ങള്‍ ജയിക്കാനായാല്‍ മാത്രമെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവു. തോറ്റാല്‍ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. പഞ്ചാബിനും എട്ട് പോയിന്റാണുള്ളത്. തോറ്റാല്‍ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്കും അത് കടുത്ത തിരിച്ചടിയാവും. ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ബാറ്റിങ്ങില്‍ ആശങ്കപ്പെട്ട് മുംബൈ

ബാറ്റിങ്ങില്‍ ആശങ്കപ്പെട്ട് മുംബൈ

ഹാട്രിക് കിരീടം തേടിയിറങ്ങിയ മുംബൈക്ക് ഇപ്പോള്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നിരിക്കുകയാണ്. സിഎസ്‌കെ,കെകെആര്‍,ആര്‍സിബി ടീമുകളോട് തോറ്റ രോഹിത്തിനും സംഘത്തിനും പഞ്ചാബിനെതിരായ മത്സരം ജീവന്‍-മരണ പോരാട്ടമാണ്. പ്ലേ ഓഫിലെങ്കിലും കയറാതെ മടങ്ങുക അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് വലിയ നാണക്കേടാവും. അതിനാല്‍ത്തന്നെ ഇനിയുള്ള മത്സരങ്ങളിലെ പ്രകടനം ടീമിന് വളരെ പ്രധാനപ്പെട്ടതാണ്.

Also Read: IPL 2021: ഹര്‍ദിക്കിന് പകരം ശര്‍ദുല്‍ ലോകകപ്പ് കളിക്കണോ? ആ മാറ്റം നടക്കില്ലെന്ന് ആശിഷ് നെഹ്‌റ

2

ബാറ്റിങ് നിരയിലെ പേരുകേട്ട താരങ്ങള്‍ക്കൊന്നും ഫോമിലല്ല. ഭേദപ്പെട്ട തുടക്കം രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് നല്‍കുന്നുണ്ടെങ്കിലും സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും അത് മുതലാക്കാനാവുന്നില്ല. കീറോണ്‍ പൊള്ളാര്‍ഡിന് സ്വാതന്ത്ര്യത്തോടെ കളിക്കാനാവുന്നില്ല. ക്രുണാല്‍ പാണ്ഡ്യക്കും ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാവാത്ത സാഹചര്യം. പരിക്കിന് ശേഷം തിരിച്ചെത്തിയ ഹര്‍ദിക്കിനും ഒന്നും ചെയ്യാനാവുന്നില്ല. എന്നാല്‍ ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്,ആദം മില്‍നെ പേസ് നിര ശക്തം. സ്പിന്‍ നിരയില്‍ രാഹുല്‍ ചഹാര്‍ നിരാശപ്പെടുത്തുകയാണ്.

Also Read: IPL 2021: 'ഇതിന് മുമ്പ് ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്, ശക്തമായി തിരിച്ചെത്തും'- മുംബൈ നായകന്‍ രോഹിത്

വിജയം തുടരാന്‍ പഞ്ചാബ്

വിജയം തുടരാന്‍ പഞ്ചാബ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അഞ്ച് റണ്‍സിന്റെ വിജയം നേടിയാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. ബൗളിങ്ങില്‍ മുഹമ്മദ് ഷമിയും അര്‍ഷദീപ് സിങ്ങും മികവ് കാട്ടുന്നു. സ്പിന്നര്‍ രവി ബിഷ്‌നോയിയും പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ എന്നിവരില്‍ അമിത പ്രതീക്ഷവെക്കുന്നു. ഇരുവരും പെട്ടെന്ന് മടങ്ങിയാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ.ക്രിസ് ഗെയ്ല്‍,എയ്ഡന്‍ മാര്‍ക്രം,നിക്കോളാസ് പുരാന്‍ എന്നിവര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ദീപക് ഹൂഡക്കും മധ്യനിരയില്‍ കാര്യമായിട്ടൊന്നും ചെയ്യാനാവുന്നില്ല. രാഹുല്‍-മായങ്ക് കൂട്ടുകെട്ടിന്റെ പ്രകടനം പഞ്ചാബിന് നിര്‍ണ്ണായകമാവും.

Also Read: IPL 2021: 'അക്കാര്യത്തില്‍ ഞാന്‍ ബെറ്റ് വെച്ചിരുന്നു', ഹാട്രിക്കിന് പിന്നിലെ പദ്ധതി വെളിപ്പെടുത്തി ഹര്‍ഷല്‍

4

അബുദാബിയിലാണ് മത്സരമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളാണുള്ളത്.വലിയ പിച്ചായതിനാല്‍ സ്പിന്നര്‍മാരെ വമ്പനടിക്ക് ശ്രമിക്കുമ്പോള്‍ വിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ രണ്ട് ടീമിന്റെയും സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ നിര്‍ണ്ണായക റോളാണുള്ളത്. രവി ബിഷ്‌നോയ് ഹൈദരാബാദിനെതിരേ മൂന്ന് വിക്കറ്റുമായി തിളങ്ങിയിരുന്നു.

Also Read: IPL 2021: മുംബൈയെ തകര്‍ത്ത് കോലിപ്പട, ചരിത്ര നേട്ടവുമായി ഹര്‍ഷല്‍ പട്ടേല്‍, എല്ലാ റെക്കോഡുമിതാ

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈ

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ പഞ്ചാബ് കിങ്‌സിനെതിരേ നേരിയ മുന്‍തൂക്കം മുംബൈക്കുണ്ട്.27 മത്സരത്തില്‍ 14 തവണ മുംബൈ ജയിച്ചപ്പോള്‍ 13 തവണ പഞ്ചാബ് കിങ്‌സും ജയിച്ചു. കെ എല്‍ രാഹുലിന്റെ നായകമികവിന് രോഹിത് ശര്‍മയെ കടത്തിവെട്ടാനാവുമോയെന്നത് കാത്തിരുന്ന് കാണാം. ഇന്ത്യയുടെ ഭാവി ടി20 നായകസ്ഥാനത്ത് പരിഗണിക്കപ്പെടുന്നവരാണ് ഈ രണ്ട് പേരും.

Also Read: IPL 2021: ജഡ്ഡു ഇങ്ങനെ കളിച്ചാല്‍ ഒന്നും ചെയ്യാനില്ല! ഇംഗ്ലണ്ട് താരത്തെപ്പോലെയെന്നു മോര്‍ഗന്‍

സാധ്യതാ 11

സാധ്യതാ 11

പഞ്ചാബ്- കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഹര്‍പ്രീത് ബ്രാര്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, നതാന്‍ ഇല്ലിസ്, അര്‍ഷദീപ് സിങ്.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ആദം മില്‍നെ, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്.

Story first published: Monday, September 27, 2021, 17:43 [IST]
Other articles published on Sep 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+