For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഹാര്‍ദിക്ക് ഇന്ത്യന്‍ ടീമിന് പുറത്തേക്ക്! പകരക്കാരായി രണ്ടു പേര്‍ക്ക് സാധ്യത

ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് കാരണം

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്‌നസില്ലായ്മയും മോശം ഫോമും കാരണം വലയുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിവാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ യുഎയില്‍ നടക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായ ഹാര്‍ദിക് ചില മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. കളിച്ച മല്‍സരങ്ങളിലാവട്ടെ താരം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായി മാറി. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഒരോവര്‍ പോലും ബൗള്‍ ചെയ്തിട്ടുമില്ല.

ഓള്‍റൗണ്ടറെന്ന നിലയിലായിരുന്നു ഹാര്‍ദിക്കിനെ ഇന്ത്യന്‍ ലോകകപ്പ് ടീമിലെടുത്തത്. എന്നാല്‍ ഇപ്പോള്‍ ബൗളിങില്‍ നിന്നും മാറിനില്‍ക്കുന്ന അദ്ദേഹത്തെ ബാറ്റ്‌സ്മാന്‍ മാത്രമായി ടീമില്‍ നിലനിര്‍ത്തുന്നതിനോടു പലര്‍ക്കും യോജിപ്പില്ല.

 ഹാര്‍ദിക്കിന് സമയം വേണ്ടിവരും

ഹാര്‍ദിക്കിന് സമയം വേണ്ടിവരും

പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്താന്‍ ഹാര്‍ദിക്കിനു കൂടുതല്‍ സമയം വേണ്ടി വരുമെന്നാണ് മുംബൈ ഇന്ത്യന്‍സ് അറിയിച്ചിരിക്കുന്നത്. മുംബൈയുടെ ബൗളിങ് കോച്ചായ ഷെയ്ന്‍ ബോണ്ട് ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഫുള്‍ ഫിറ്റ്‌നസിലേക്കു ഹാര്‍ദിക് ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നും ഈ കാരളത്താലാണ് യുഎഇയിലെ രണ്ടാംപാദത്തിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും താരത്തെ പുറത്തിരുത്തിയതെന്നായിരുന്നു ബോണ്ട് പറഞ്ഞത്.
ഞങ്ങളുടെ ടീമിന്റെ ആവശ്യങ്ങളും ഇന്ത്യന്‍ ടീമിന്റെ ആവശ്യങ്ങളും ഞങ്ങള്‍ സന്തുലിതമാക്കുകയാണ്. ഈ ഫ്രാഞ്ചൈസി ഏറ്റവും നന്നായി ചെയ്യുന്ന ഒരു കാര്യം ഇതാണ്. ഐപിഎല്‍ കിരീടം നേടുകയെന്നതു മാത്രമല്ല വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ കൂടി കണ്ണുവച്ചാണ് തങ്ങള്‍ പ്ലാനിങ് നടത്തുന്നതെന്നും ബോണ്ട് വിശദമാക്കിയിരുന്നു.

 ടീമില്‍ സുപ്രധാന റോള്‍

ടീമില്‍ സുപ്രധാന റോള്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സുപ്രധാന റോളാണ് ഹാര്‍ദിക്കിനുള്ളത്. ഫിനിഷറെന്ന നിലയിലും ബൗളിങില്‍ നിര്‍ണാകമായ കുറച്ച് ഓവറുകള്‍ ബൗള്‍ ചെയ്യാവുന്ന ബൗളറെന്ന നിലയിലും ക്യാപ്റ്റന്‍ വിരാട് കോലിക്കു ഹാര്‍ദിക്കിന്റെ സേവനം ആവശ്യമാണ്. എന്നാല്‍ നിലവിലെ ആരോഗ്യസ്ഥിതിയും ഫോമും പരിഗണിക്കുമ്പോള്‍ ഹാര്‍ദിക്കില്‍ നിന്നും ഇതു രണ്ടും പ്രതീക്ഷിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ടീമില്‍ ഹാര്‍ദിക്കിന്റെ സ്ഥാനം പുനപ്പരിശോധിക്കുന്നത്.
പുറംഭാഗത്തേറ്റ പരിക്കിനു ശേഷം ഹാര്‍ദിക് മുമ്പത്തേതു പോലെ എല്ലാ മല്‍സരങ്ങളിലും ബൗള്‍ ചെയ്യാറില്ലായിരുന്നു. മാത്രമല്ല ഏതൊക്കെ ഓവറുകളില്‍ ബൗള്‍ ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ താരത്തിനു സ്വാതന്ത്ര്യവും നല്‍കിയിരുന്നു. ഹാര്‍ദിക്കിന്റെ ജോലിഭാരം നിയന്ത്രിക്കേണ്ടതുണ്ട് എന്നതായിരുന്നു അടിസ്ഥാനപരമായ കാര്യം. എന്നിരുന്നാലും പലപ്പോഴും പ്ലെയിങ് ഇലവനിലെത്താനുള്ള ഫിറ്റ്‌നസ് ഹാര്‍ദിക്കിന് ഇല്ലായിരുന്നു, ഇതു അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു. സീം ബൗളിങ് ഓള്‍റൗണ്ടറെന്ന നിലയിലാണ് ഹാര്‍ദിക് ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമിലലെ സ്ഥിരം സാന്നിധ്യമായി മാറിയത്. പക്ഷെ പരിക്കിനു ശേഷം ഹാര്‍ദിക്കിന് പഴയ ഫോം ആവര്‍ത്തിക്കാനായിട്ടില്ല.

 ശ്രേയസോ, ശര്‍ദ്ദുലോ വന്നേക്കും

ശ്രേയസോ, ശര്‍ദ്ദുലോ വന്നേക്കും

ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്രധാന ടീമില്‍ നിന്നൊഴിവാക്കപ്പെട്ട താരങ്ങളാണ് മധ്യനിര ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരും സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂറും. ഇരുവരും റിസര്‍വ് താരങ്ങളുടെ നിരയിലാണുള്ളത്. ഹാര്‍ദിക്കിനെ ഒഴിവാക്കുകയാണെങ്കില്‍ പകരം രണ്ടു പേരില്‍ ഒരാളായിരിക്കും ഇന്ത്യന്‍ ടീമിലേക്കു വരിക. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച ബാറ്റിങാണ് ശ്രേയസ് കാഴ്ചവയ്ക്കുന്നത്. ശര്‍ദ്ദുലാവട്ടെ സിഎസ്‌കെ ടീമിലെ നിര്‍ണായക താരവുമാണ്. ബൗളിങില്‍ ബ്രേക്ക്ത്രൂകള്‍ നല്‍കാന്‍ മിടുക്കനായ അദ്ദേഹത്തിനു ഫിനിഷറുടെ റോളിലും തിളങ്ങാനാവും.
ടി20 ലോകകപ്പിനായി തിരഞ്ഞെടുത്ത ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്കു ഒക്ടോബര്‍ 10 വരെ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ ഒഴിവാക്കി പകരമൊരാളെ കൊണ്ടു വരികയെന്നത് അസാധ്യമായ കാര്യവുമല്ല.

 ഇന്ത്യയുടെ ലോകകപ്പ് ടീം

ഇന്ത്യയുടെ ലോകകപ്പ് ടീം

വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചാഹര്‍, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍.

Story first published: Tuesday, September 28, 2021, 22:31 [IST]
Other articles published on Sep 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+