Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇതുവരെ കണ്ട സഞ്ജുവല്ല ഇത്, വമ്പന്‍ മാറ്റം!- ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും

ഐപിഎല്ലില്‍ ഉജ്ജ്വല ഫോമില്‍ ബാറ്റ് ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തുമെന്ന് മുന്‍ ദേശീയ താരം നിഖില്‍ ചോപ്ര. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഈ സീസണില്‍ സഞ്ജു കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തിങ്കളാഴ്ച രാത്രി നടന്ന കളിയില്‍ അദ്ദേഹം തകര്‍പ്പന്‍ ഫിഫ്റ്റിയുമായി കസറിയിരുന്നു. ഇതോടെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായും സഞ്ജു മാറിയിരുന്നു.

'സഞ്ജു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കും' | Oneindia Malayalam

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടിരുന്നു. റിഷഭ് പന്ത് ടീമിലെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പറായപ്പോള്‍ ബാക്കപ്പായി നറുക്കുവീണത് ഇഷാന്‍ കിഷനായിരുന്നു. മുംബൈ ഇന്ത്യന്‍ താരമായ ഇഷാന്‍ ഐപിഎല്ലില്‍ ദയനീയ പ്രകടനം തുടരവെയാണ് സഞ്ജു റണ്‍സ് വാരിക്കൂട്ടുന്നത്.

 സഞ്ജു മാറിക്കഴിഞ്ഞു

സഞ്ജു മാറിക്കഴിഞ്ഞു

ഇതുവരെയുള്ള ഐപിഎല്ലില്‍ കണ്ടിട്ടുള്ള സഞ്ജുവല്ല ഈ സീസണിലേതെന്നു നിഖില്‍ ചോപ്ര ചൂണ്ടിക്കാട്ടി. സഞ്ജു സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കുന്ന ആദ്യത്തെ സീസണാണ് ഇത്തവണത്തേത്. മുന്‍ സീസണുകളില്‍ ചില മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോ ചെയ്താല്‍ ബാക്കിയുള്ളവില്‍ ചെറിയ സ്‌കോറുകള്‍ക്കു അദ്ദേഹം പുറത്തായിരുന്നു. എന്നാല്‍ ക്യാപ്റ്റനായതിനു ശേഷം സഞ്ജുവിന്റെ ബാറ്റിങും മെച്ചപ്പെട്ടിട്ടുണ്ട്. ഇതു ബാറ്റ് ചെയ്യുന്നത് തുടുരകയാണെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ മുട്ടുകയല്ല, മറിച്ച് അകത്തു കയറിയിരിക്കും. മല്‍സരങ്ങള്‍ ജയിക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ടെന്നും ചോപ്ര വിലയിരുത്തി.

 എസ്ആര്‍എച്ചിനെതിരേ തകര്‍പ്പന്‍ ഇന്നിങ്‌സ്

എസ്ആര്‍എച്ചിനെതിരേ തകര്‍പ്പന്‍ ഇന്നിങ്‌സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ഗംഭീര ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. നായകന്റെ പ്രകടനവുമായി അദ്ദേഹം ടീമിനെ മുന്നില്‍ നിന്നു നയിക്കുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 57 ബോൡ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 82 റണ്‍സ് അടിച്ചെടുത്തിരുന്നു. സീസണിലെ രണ്ടാം സെഞ്ച്വറിക്ക് 18 റണ്‍സ് അകലെ അദ്ദേഹത്തിനു പിഴയ്ക്കുകയായിരുന്നു.
പക്ഷെ സഞ്ജുവിന്റെ ഇന്നിങ്‌സിനും റോയല്‍സിനെ രക്ഷിക്കാനായില്ല. ഏഴു വിക്കറ്റിനു ഹൈദരാബാദിനോടു അവര്‍ തോല്‍ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് നാലു വിക്കറ്റിന് 164 റണ്‍സെടുത്തപ്പോള്‍ എസ്ആര്‍എച്ച് 18.3 ഓവറില്‍ മൂന്നു വിക്കറ്റിനു ലക്ഷ്യം കാണുകയായിരുന്നു.
തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തൊട്ടുമുമ്പത്തെ കളിയില്‍ അദ്ദേഹം 70 റണ്‍സോടെ പുറത്താവാതെ നിന്നിരുന്നു. ഈ കളിയിലും റോയല്‍സ് പരാജയം നേരിട്ടിരുന്നു.

 3000 റണ്‍സും തികച്ചു

3000 റണ്‍സും തികച്ചു

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ളള ഉജ്ജ്വല ഇന്നിങ്‌സോടെ ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം കുറിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യത്തെ താരം കൂടിയാണ് അദ്ദേഹം. 117 മല്‍സരങ്ങളില്‍ നിന്നാണ് സഞ്ജു 3000 റണ്‍സ് ക്ലബ്ബിലെത്തിയത്. മൂന്നു സെഞ്ച്വറികളും 15 ഫിഫ്റ്റികളും അദ്ദേഹം നേടിക്കഴിഞ്ഞു.
2013ലാണ് സഞ്ജു ഐപിഎല്ലിന്റെ ഭാഗമായത്. താരത്തിന്റെ തുടക്കവും രാജസ്ഥാന്‍ റോയല്‍സിലൂടെ തന്നെയായിരുന്നു. പ്രഥമ സീസണില്‍ 11 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹം നേടിയത് 206 റണ്‍സായിരുന്നു. സഞ്ജു ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് 2018ലായിരുന്നു. അന്നു 441 റണ്‍സ് അദ്ദേഹമെടുത്തിരുന്നു. ഈ റെക്കോര്‍ഡിലൊപ്പമെത്താന്‍ സഞ്ജുവിന് ഇനി എട്ടു റണ്‍സ് മാത്രം മതി. 433 റണ്‍സ് ഇപ്പോള്‍ അക്കൗണ്ടിലുണ്ട്. 2014ല്‍ 339ഉം 15ല്‍ 204ഉം 16ല്‍ 291ഉം 17ല്‍ 386ഉം 19ല്‍ 342ഉം 2020ല്‍ 375ഉം റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

Story first published: Tuesday, September 28, 2021, 16:08 [IST]
Other articles published on Sep 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+