
അഞ്ചാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 30 പന്തില്‍ 40 റണ്‍സാണ് ഹര്‍ദിക് നേടിയത്. ടീമിനെ വിജയത്തിലെത്തിക്കുന്നത് വരെ പുറത്താവാതെ ക്രീസില്‍ നില്‍ക്കാന്‍ ഹര്‍ദിക്കിനായി. പന്തെറിയാന്‍ സാധിക്കുന്ന ഫിറ്റ്‌നസിലേക്ക് ഹര്‍ദിക്ക് എത്തിയിട്ടില്ലെങ്കിലും ബാറ്റിങ്ങിലെ തിരിച്ചുവരവ് മുംബൈക്കും ഇന്ത്യക്കും വളരെ ആശ്വാസമായിരിക്കുകയാണ്. ഇപ്പോഴിതാ എങ്ങനെയാണ് പഴയ താളത്തിലേക്കെത്താനായതെന്നത് ഹര്‍ദിക് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുഹമ്മദ് ഷമിയുടെ ശരീരത്തിന് നേരെയുള്ള പന്ത് നേരിട്ടതോടെയാണ് ശരിക്കും തനിക്ക് ആത്മവിശ്വാസം വീണ്ടെടുക്കാനായതെന്നാണ് ഹര്‍ദിക് പറഞ്ഞത്.
Also Read: IPL 2021: 'പ്രതീക്ഷിച്ചതിലും 10-20 റണ്‍സ് കുറവാണ് നേടാനായത്', തോല്‍വിയെക്കുറിച്ച് സഞ്ജു സാംസണ്‍

'സത്യസന്ധമായി പറഞ്ഞാല്‍ എന്റെ തിരിച്ചുവരവിന്റെ അംഗീകാരം മുഹമ്മദ് ഷമിക്കും കൂടി അര്‍ഹതപ്പെട്ടതാണ്. അതാണ് എന്നെ ഉണര്‍ത്താന്‍ സഹായിച്ചത്. കീറോണ്‍ പൊള്ളാര്‍ഡിനോടും ഇത് ഞാന്‍ പറഞ്ഞിരുന്നു. അതാണ് എന്നില്‍ ശരിക്കും മാറ്റമുണ്ടാക്കിയത്. എന്റെ ശരീരത്തിലേക്കെത്തിയ അതിവേഗ പന്ത് നേരിടുന്നതുവരെ ശരിക്കും ഞാന്‍ പ്രയാസപ്പെട്ടിരുന്നു. ഓരോ അവസരങ്ങളും പുതിയ അവരങ്ങളായി കാണാനാണ് ശ്രമിക്കാറ്.
Also Read: IPL 2021: തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു, എസ്ആര്‍എച്ച്-രാജസ്ഥാന്‍ മത്സരത്തിലെ റെക്കോഡുകളിതാ

ടീമിന്റെ വിജയത്തിനായി ഹീറോ ആവാനും ആവിശ്യത്തിന് സംഭാവന ചെയ്യാനും സാധിക്കണം. ഞാന്‍ ഓരോ പന്തുകളില്‍ മാത്രം ശ്രദ്ധ നല്‍കി കളിക്കുന്ന താരമാണ്. കഴിഞ്ഞ പന്തില്‍ എന്ത് സംഭവിച്ചു എന്നതിനെപ്പറ്റി ചിന്തിക്കാറില്ല. അതിനാല്‍ വരുന്ന പന്തുകളില്‍ 100 ശതമാനം അധ്വാനം നല്‍കാനാണ് ശ്രമിക്കാറ്'-ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.
Also Read: IPL 2021: എന്തുകൊണ്ട് വാര്‍ണറെ പുറത്തിരുത്തി? ഫോംഔട്ടല്ല കാരണം, ഹൈദരാബാദ് കോച്ച് പറയുന്നു

ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളില്‍ നിര്‍ണ്ണായക റോളുള്ള താരമാണ് ഹര്‍ദിക്. ഡെത്ത് ഓവറുകളിലടക്കം അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള ഹര്‍ദിക് ഓസ്‌ട്രേലിയയിലടക്കം തന്റെ ഫിനിഷിങ് മിടുക്കും കാട്ടിയിരുന്നു. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിലയിരുത്തി ഹര്‍ദിക്കിനെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. എന്നാല്‍ രണ്ടാം പാദത്തിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും തിളങ്ങാനായാല്‍ ഹര്‍ദിക്കിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനാവും.
Also Read: മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉല്‍ ഹഖിന് ഹൃദയാഘാതം, അന്‍ജിയോപ്ലാസ്റ്റി ചെയ്തു

വരുന്ന ദിവസങ്ങള്‍ക്കുള്ളില്‍ പന്തെറിയാനുള്ള ഫിറ്റ്‌നസ് ലെവലിലേക്കും ഹര്‍ദിക്കിന് ഉയരേണ്ടതായിട്ടുണ്ട്. ഇന്ത്യ പേസ് ഓള്‍റൗണ്ടറെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ശര്‍ദുല്‍ ഠാക്കൂര്‍,ദീപക് ചഹാര്‍ എന്നിവര്‍ അവസരത്തിനായി കാത്തിരിപ്പുണ്ട്. ഇവര്‍ രണ്ടുപേരും നിലവില്‍ റിസര്‍വ് താരങ്ങളുടെ പട്ടികയിലാണുള്ളത്. ഹര്‍ദിക്കിന്റെ വരുന്ന മത്സരങ്ങളിലെ ഫോം വിലയിരുത്തി ഈ രണ്ടുപേരിലൊരാളെ ഇന്ത്യ 15 അംഗ ടീമിലേക്ക് ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
Also Read: IPL 2021: പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല, മുംബൈക്ക് ഇനിയും പ്ലേ ഓഫ് കളിക്കാം, എങ്ങനെയെന്നറിയാം

നിലവിലെ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ആശങ്കകളേറെയാണ്. ടീമില്‍ പ്രതീക്ഷവെച്ചവരില്‍ ഫോമിലുള്ള താരങ്ങള്‍ ചുരുക്കം. രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,കെ എല്‍ രാഹുല്‍,റിഷഭ് പന്ത് തുടങ്ങിയവര്‍ക്കൊന്നും രണ്ടാം പാദത്തില്‍ മികവിലേക്കെത്താനായിട്ടില്ല. ഐപിഎല്ലിന്റെ രണ്ടാം പാദം അവസാനിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ടി20 ലോകകപ്പ് ആരംഭിക്കും. അതിനാല്‍ത്തന്നെ വലിയ മുന്നൊരുക്കം നടത്താനുള്ള അവസരവും മുന്നിലില്ല.
Also Read: IPL 2021: വാര്‍ണറെ ഇനി എസ്ആര്‍എച്ചില്‍ കണ്ടേക്കില്ല! മെച്ചപ്പെട്ട ടീം അര്‍ഹിക്കുന്നു- വന്‍ വിമര്‍ശനം
ഇനിയുള്ള മത്സരങ്ങളിലൂടെ ഇന്ത്യന്‍ താരങ്ങള്‍ മികച്ച ഫോമിലേക്കുയരാത്ത പക്ഷം ടി20 ലോകകപ്പിലും അത് തിരിച്ചടിയായി മാറാനുള്ള സാധ്യതകളേറെയാണ്. ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ടി20 നായകസ്ഥാനം ഒഴിയുന്നതിനാല്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട ലോകകപ്പാണ് യുഎഇയില്‍ നടക്കാന്‍ പോകുന്നത്.


Click it and Unblock the Notifications