For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: രാഹുല്‍ മൂന്നാമന്‍, വിരാട് കോലി ഓപ്പണറായി എത്താന്‍ സാധ്യത കൂടുതല്‍- സാബ കരീം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം അവസാനിക്കുന്നതിന് പിന്നാലെ ടി20 ലോകകപ്പ് ആരവങ്ങളും ആരംഭിക്കുകയാണ്. ഒക്ടോബര്‍ 17നാണ് ആരാധകര്‍ കാത്തിരിക്കുന്ന ടി20 ലോകകപ്പ് ആരംഭിക്കുന്നത്. യുഎഇയാണ് മത്സര വേദിയെന്നതിനാല്‍ ആര്‍ക്കും തന്നെ തട്ടകത്തിന്റെ ആധിപത്യം അവകാശപ്പെടാനാവില്ല. ഇന്ത്യയും പാകിസ്താനും ന്യൂസീലന്‍ഡും അഫ്ഗാനിസ്ഥാനും ഒരു ഗ്രൂപ്പിലും ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ,വെസ്റ്റ് ഇന്‍ഡീസ്,ദക്ഷിണാഫ്രിക്ക എന്നിവര്‍ മറ്റൊരു ഗ്രൂപ്പിലുമായാണുള്ളത്.

1

വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ നിര ഇത്തവണ സജീവ പ്രതീക്ഷയിലാണ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളും ഒരുപോലെ കരുത്തുകാട്ടുന്ന ഇന്ത്യന്‍ ടീമിന് യുഎഇയില്‍ അനുഭവസമ്പത്തേറെയാണ്. ഏത് പൊസിഷിലേക്കും മികവുള്ള ഒന്നിലധികം താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്.ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം തന്നെ ഇന്ത്യക്കായി ഇറങ്ങാനാണ് സാധ്യതകളേറെ. എന്നാല്‍ ഇപ്പോഴിതാ കോലി ഇന്ത്യയുടെ ഓപ്പണറായി എത്താനുള്ള സാധ്യതകള്‍ ഏറെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം.

Also Read: IPL 2021: ലോകകപ്പ് ടീം-ചഹലില്ല, ശ്രേയസിനു പകരം ഇഷാന്‍? ഹാര്‍ദിക്കിനെ എന്തിനെടുത്തു?

2

'ടി20 ലോകകപ്പില്‍ ഓപ്പണര്‍ സ്ഥാനത്ത് കോലി ഇറങ്ങാനുള്ള സാധ്യതകള്‍ നിലവില്‍ കൂടുതലാണ്. കാരണം അവന്‍ ആ പൊസിഷന്‍ ഇഷ്ടപ്പെടുന്നുണ്ട്. മികച്ച സ്‌ട്രൈക്കറേറ്റില്‍ ഓപ്പണിങ്ങില്‍ കളിക്കാനാവുന്നുണ്ട്.ഏതൊക്കെ ഷോട്ട് കളിക്കണം എപ്പോള്‍ സാഹസത്തിന് തയ്യാറാവണം എന്നൊക്കെ അവന് കൃത്യമായിട്ട് അറിയാം'-സാബ കരീം പറഞ്ഞു.

Also Read: IPL 2021: ആശ്വാസ ജയം നേടി മുംബൈ, തോറ്റാല്‍ പ്ലേ ഓഫ് കാണുക പ്രയാസം, എതിരാളി പഞ്ചാബ് കിങ്‌സ്

3

നേരത്തെ തന്നെ ഓപ്പണറാവാന്‍ ആഗ്രഹമുണ്ടെന്ന് കോലി തുറന്ന് പറഞ്ഞിരുന്നു. നിലവില്‍ ആര്‍സിബിക്കായി ഓപ്പണറെന്ന നിലയിലും കോലി തിളങ്ങുന്നുണ്ട്. മുംബൈക്കെതിരേ മികച്ച അര്‍ധ സെഞ്ച്വറിയും നേടി. പവര്‍പ്ലേയില്‍ ബാറ്റിങ്ങിനിറങ്ങുന്നത് കൂടുതല്‍ സ്‌കോര്‍ നേടാനും കോലിയെ സഹായിച്ചേക്കും. കെ എല്‍ രാഹുലിനെ മൂന്നാം സ്ഥാനത്തേക്ക് പരിഗണിച്ചാലും വലിയ പ്രശ്‌നങ്ങളില്ല. ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് രാഹുല്‍.

Also Read: IPL 2021: സഞ്ജു രാഹുലിനെ കണ്ടു പഠിക്കണം, ക്യാപ്റ്റന്‍സിയിലെ ഏക പോരായ്മ കെപി പറയുന്നു

4

ഓപ്പണിങ്ങില്‍ കോലിയും രോഹിതും ഒന്നിച്ചിറങ്ങിയാല്‍ അത് ഇന്ത്യക്ക് ഗുണത്തോടൊപ്പം ദോഷം ചെയ്യാനും സാധ്യത ഏറെയാണ്.പവര്‍പ്ലേയില്‍ത്തന്നെ രണ്ട് പേരും മടങ്ങിയാല്‍ എതിരാളികള്‍ക്കത് വലിയ ആത്മവിശ്വാസം നല്‍കുകയും ഇന്ത്യന്‍ നിരയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. അതിനാല്‍ത്തന്നെ മൂന്നാം നമ്പറില്‍ കോലി ഇറങ്ങുന്നതാവും കൂടുതല്‍ നന്നാവുക. എന്നാല്‍ നായകനെന്ന നിലയില്‍ അന്തിമ തീരുമാനം കോലിയുടേത് തന്നെയാവും.

Also Read: IPL 2021: സിഎസ്‌കെ ഓസീസിനെപ്പോലെ! തോല്‍പ്പിക്കാന്‍ ഒന്നേ ചെയ്യാനുള്ളൂവെന്ന് സെവാഗ്

5

ഇതുവരെ ഐസിസി കിരീടം നേടാന്‍ കോലിക്കായിട്ടില്ല. കൂടാതെ ഈ ടി20 ലോകകപ്പിന് ശേഷം കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം രാജിവെക്കും.അതിനാല്‍ത്തന്നെ അദ്ദേഹത്തെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ടി20 ലോകകപ്പാണിത്. ഓപ്പണറായി ഇറങ്ങി ശ്രദ്ധേയ പ്രകടനം നടത്താന്‍ കോലിക്ക് സാധിക്കുകയും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനും സാധിച്ചാല്‍ അത് ചരിത്ര നേട്ടമായി മാറും. യുഎഇയില്‍ ഓപ്പണറായി തിളങ്ങിയിട്ടുള്ളതിനാല്‍ത്തന്നെ കോലി ഇന്ത്യന്‍ ടീമിനൊപ്പവും ഓപ്പണറായി തിളങ്ങാനുള്ള സാധ്യതയുമുണ്ട്.

Also Read: IPL 2021: കുതിപ്പ് തുടരാന്‍ ഡല്‍ഹിപ്പട, വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആര്‍

6

കോലി മികച്ച പ്രകടനം രണ്ടാം പാദത്തില്‍ നടത്തുന്നുണ്ടെങ്കിലും അര്‍ധ സെഞ്ച്വറിക്ക് ശേഷം വലിയൊരു സ്‌കോറിലേക്ക് എത്തിക്കാനാവുന്നില്ല. ഇപ്പോഴിതാ എല്ലാവരും കോലിയില്‍ നിന്ന് കാത്തിരിക്കുന്നത് വലിയൊരു പ്രകടനമാണെന്നും സാബ കരീം പറഞ്ഞു. 'ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത് കോലി മികച്ച തുടക്കത്തെ വലിയൊരു സ്‌കോറാക്കി മാറ്റുന്നത് കാണാനാണ്. നിങ്ങള്‍ ഓപ്പണറാവുകയും മികച്ച സ്‌ട്രൈക്കറേറ്റ് ലഭിക്കുകയും ചെയ്താല്‍ വലിയൊരു സ്‌കോര്‍ നേടുമെന്ന് തന്നെയാവും എല്ലാവരും പ്രതീക്ഷിക്കുക'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Also Read: T20 World Cup 2021: ആര് കപ്പടിക്കും, ആരൊക്കെ സെമി കളിക്കും? ടീമുകളുടെ സ്ഥാനപ്രവചനം ഇതാ

7

Also Read: IPL 2021: ലോകകപ്പ് ടീമില്‍ നിന്ന് ചഹാലിനെ തഴഞ്ഞതെന്തിനെന്ന് മനസിലാകുന്നില്ല- വീരേന്ദര്‍ സെവാഗ്

നിലവില്‍ ആര്‍സിബി 12 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. പ്ലേ ഓഫ് സാധ്യത സജീവമായുള്ള ആര്‍സിബിക്ക് ടീമിനെ കിരീടത്തിലേക്കുമെത്തിക്കാനായാല്‍ ടി20 ലോകകപ്പിലും ഇന്ത്യക്കത് ഗുണം ചെയ്യും. ഐപിഎല്ലിലെ വരുന്ന മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിനും വളരെ പ്രധാനപ്പെട്ടതാണെന്ന് തന്നെ പറയാം.

Story first published: Tuesday, September 28, 2021, 14:52 [IST]
Other articles published on Sep 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+