For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 'അശ്വിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കേണ്ട', കാരണം വ്യക്തമാക്കി ആകാശ് ചോപ്ര

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ന്യൂസീലന്‍ഡ് പരമ്പരയാണ്. ഇന്ത്യ വേദിയാവുന്ന പരമ്പരയില്‍ മൂന്ന് ടി20യും രണ്ട് ടെസ്റ്റുമാണ് ഉള്‍പ്പെടുന്നത്. ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ന്യൂസീലന്‍ഡ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ മാസം 17നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പായി രാഹുല്‍ ദ്രാവിഡ് പുതിയ പരിശീലകനായി ചുമതലയേല്‍ക്കേണ്ടതുണ്ട്. ടി20 ലോകകപ്പിന് ശേഷമാവും രവി ശാസ്ത്രി ഉള്‍പ്പെടുന്ന ഇന്ത്യയുടെ പരിശീലകസംഘം സ്ഥാനം ഒഴിയുന്നത്.

1

ഇപ്പോഴിത ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യയുടെ ടി20 ടീമില്‍ സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പരിഗണിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. 'എന്റെ അഭിപ്രായത്തില്‍ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ആര്‍ അശ്വിനെ പരിഗണിക്കേണ്ട. കാരണം അവന് ഒന്നും തെളിയിക്കാനായിട്ടില്ല. എല്ലാവര്‍ക്കും അശ്വിനെക്കുറിച്ചറിയാം. മികച്ച സ്പിന്നറാണവന്‍.

Also Read: 'അവന് കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കൂ', ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് കാര്‍ത്തിക്

2

അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. കിവീസ് അവരുടെ ചില പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ഐപിഎല്ലില്‍ കളിക്കുകയും ലോകകപ്പില്‍ കളിക്കുകയും ചെയ്ത ചില താരങ്ങള്‍ക്കാണ് അവര്‍ വിശ്രമം നല്‍കിയത്. അശ്വിന്‍ ടെസ്റ്റ് കളിക്കുന്നുണ്ടെങ്കില്‍ അവന് വിശ്രമം അനുവദിക്കണം. രാഹുല്‍ ചഹാര്‍,യുസ് വേന്ദ്ര ചഹാല്‍,അക്ഷര്‍ പട്ടേല്‍,വരുണ്‍ ചക്രവര്‍ത്തി എന്നിവരെല്ലാം സ്പിന്നര്‍മാരായുണ്ട്. ആരെ വേണമെങ്കിലും കളിപ്പിക്കാം. ഭാവിയിലേക്ക് ചിന്തിക്കുമ്പോള്‍ അശ്വിന് വിശ്രമം നല്‍കുന്നതാണ് നല്ലത്. കാരണം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്നോട്ടുണ്ട്.ടി20 ലോകകപ്പിന് ശേഷം ചെറിയ ഇടവേളയിലാണ് ന്യൂസീലന്‍ഡ് പരമ്പര ആരംഭിക്കുന്നത്'-ആകാശ് പറഞ്ഞു.

Also Read: T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം

3

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിനായി മികച്ച സ്പിന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് സൃഷ്ടിക്കേണ്ടതായുണ്ട്. നിലവിലെ ഇന്ത്യന്‍ ടീമില്‍ മികച്ച സ്പിന്നര്‍മാരെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിച്ചായിട്ടില്ല. അതിനാല്‍ മികച്ചൊരു സ്പിന്‍ കൂട്ടുകെട്ടിനെ സൃഷ്ടിച്ചെടുക്കേണ്ടതായുണ്ട്. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഈ കൂട്ടുകെട്ടിന്റെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയായിരുന്നു.

Also Read: ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര: ആരൊക്കെ പുറത്തിരിക്കും? ഈ അഞ്ച് താരങ്ങളും ടീമിലുണ്ടായേക്കില്ല

4

അശ്വിനെ ഇന്ത്യ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ടി20 ടീമിലേക്ക് തിരിച്ചുവിളിച്ചത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങിയ അശ്വിന്‍ സന്നാഹ മത്സരത്തിലും ഗംഭീര പ്രകടനം നടത്തി. എന്നിട്ടും പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ അശ്വിനെ കളിപ്പിച്ചില്ല. അഫ്ഗാനിസ്ഥാനെതിരേ കളിപ്പിച്ചപ്പോള്‍ നാല് ഓവറില്‍ വെറും 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും അശ്വിന്‍ വീഴ്ത്തി.

Also Read: ദയവായി ദ്രാവിഡിനെ കോച്ചിങ് പഠിപ്പിക്കാന്‍ പോകരുത്, അവന് സ്വാതന്ത്ര്യം നല്‍കണം- അജയ് ജഡേജ

5

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് ടീമിലേക്ക് അശ്വിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അതിനാല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ന്യൂസീലന്‍ഡ് പരമ്പരയില്‍ അശ്വിനെ ഉള്‍പ്പെടുത്താന്‍ സാധ്യത വളരെ കുറവാണ്. അതേ സമയം ടെസ്റ്റ് ടീമില്‍ അശ്വിന്‍ നിര്‍ണ്ണായക ഘടകമാണ്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് കളിക്കാനിറങ്ങിയ അശ്വിന് ലോകകപ്പിന് പിന്നാലെ നടക്കുന്ന കിവീസിനെതിരായ ടി20 പരമ്പര കളിക്കുക പ്രയാസമാവും.

Also Read: T20 World Cup 2021: ഇന്ത്യ x അഫ്ഗാനിസ്ഥാന്‍, ആരാധകര്‍ തീര്‍ച്ചയായും അറിയേണ്ട മൂന്ന് കണക്കുകള്‍

6

അമിത മത്സരഭാരം ടെസ്റ്റിലെ അശ്വിന്റെ പ്രകടനത്തെ ബാധിച്ചേക്കും. പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഭാഗമായുള്ള വിദേശ പരമ്പരകളടക്കം നടക്കാനുള്ളതിനാല്‍ അശ്വിന്റെ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ അശ്വിനെ ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്ക് പരിഗണിച്ചേക്കില്ല. രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ ശേഷം നടക്കുന്ന ആദ്യ പരമ്പരയെന്ന നിലയില്‍ വലിയ പ്രാധാന്യമാണ് കിവീസ് പരമ്പരക്കുള്ളത്.

Story first published: Friday, November 5, 2021, 13:41 [IST]
Other articles published on Nov 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+