T20 World Cup 2021: ഇന്ത്യ x അഫ്ഗാനിസ്ഥാന്‍, ആരാധകര്‍ തീര്‍ച്ചയായും അറിയേണ്ട മൂന്ന് കണക്കുകള്‍
അബുദാബി: ടി20 ലോകകപ്പിലെ രണ്ട് വമ്പന്‍ തോല്‍വികള്‍ക്ക് പിന്നാലെ ആശ്വാസ ജയം നേടിയിരിക്കുകയാണ് ഇന്ത്യ. ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിന് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും പരാജയപ്പെട്ടു. അഭിമാന പോരാട്ടത്തിനിറങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനാണ് തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ പതിവ് തകര്‍ച്ച ആവര്‍ത്തിച്ചില്ല. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന വമ്പന്‍ സ്‌കോര്‍ തന്നെ പടുത്തുയര്‍ത്തി.
മറുപടിക്കിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 144 റണ്‍സ് മാത്രമാണ്. ബാറ്റിങ്ങില്‍ രോഹിത് ശര്‍മയും (74) കെ എല്‍ രാഹുലും (69) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ റിഷഭ് പന്തും (27*) ഹര്‍ദിക് പാണ്ഡ്യയും (35*) വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ടും കൈയടി നേടി. മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനവും ആര്‍ അശ്വിന്റെ രണ്ട് വിക്കറ്റ് പ്രകടനവും ഇന്ത്യക്ക് ശക്തി പകര്‍ന്നു. നിരവധി റെക്കോഡുകള്‍ മത്സരത്തിലൂടെ പിറന്നിട്ടുണ്ട്. അതില്‍ പ്രധാന മൂന്ന് കണക്കുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read : T20 World Cup 2021: 'ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നു', സ്വാഗതം ചെയ്ത് രോഹിത് ശര്‍മ

ടോസ് ഭാഗ്യമില്ലാത്ത നായകനായി കോലി
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ വിരാട് കോലിയോളം ടോസ് ഭാഗ്യമില്ലാത്ത മറ്റൊരു നായകനുണ്ടെന്ന് തോന്നുന്നില്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യ കളിച്ച മൂന്ന് മത്സരത്തിലും ടോസ് നേടിയെടുക്കാന്‍ കോലിക്ക് സാധിച്ചില്ല. ടി20യില്‍ ഇത് 30ാം തവണയാണ് കോലിക്ക്് ടോസ് നഷ്ടമാവുന്നത്. ടോസ് ശരാശരി 37.5 ആണ്. അവസാന സ്ഥാനക്കാരനായുള്ള മുന്‍ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റാണ്. 36.67 ആണ് ബ്രാത്ത് വെയ്റ്റിന്റെ ടോസ് ശരാശരി. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ ഇന്ത്യക്ക് ബാക്കിയുണ്ട്. ഈ രണ്ട് മത്സരത്തിലും ടോസ് നഷ്ടമായാല്‍ ടി20യിലെ ഏറ്റവും ടോസ് ഭാഗ്യമില്ലാത്ത നായകനായി കോലി മാറും. 2020 മുതലുള്ള 41 മത്സരങ്ങള്‍ നോക്കിയാല്‍ 31 മത്സരത്തിലും കോലിക്ക് ടോസ് നഷ്ടമായിരുന്നു.

യുവരാജ്-ധോണി കൂട്ടുകെട്ട് ആവര്‍ത്തിച്ച് റിഷഭും ഹര്‍ദിക്കും
മൂന്നാം നമ്പറില്‍ റിഷഭ് പന്തിനെയും നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയേയും ഇറക്കിവിട്ട ഇന്ത്യക്ക് പിഴച്ചില്ല. രണ്ട് പേരും ചേര്‍ന്ന് 21 പന്തില്‍ പടുത്തുയര്‍ത്തിയത് 63 റണ്‍സ് കൂട്ടുകെട്ടാണ്. 18 ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ സ്‌ട്രൈക്കറേറ്റ്. 50 പ്ലസ് കൂട്ടുകെട്ടുണ്ടാക്കിയ മത്സരത്തിലെ സ്‌ട്രൈക്കറേറ്റ് പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ഇതിന് മുകളില്‍ യുവരാജ് സിങ്-എംഎസ് ധോണി കൂട്ടുകെട്ടാണ്.
2007ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 19 പന്തില്‍ 61 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. യുവരാജ് ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയ മത്സരത്തിലെ സ്‌ട്രൈക്കറേറ്റ് 19.3 ആയിരുന്നു. അഫ്ഗാനെതിരേ ഇന്ത്യ അവസാന നാല് ഓവറില്‍ നേടിയത് 65 റണ്‍സാണ്. അവസാന നാല് ഓവറിലെ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോറാണിത്. 210 റണ്‍സെന്നത് ഇന്ത്യയുടെ ഉയര്‍ന്ന രണ്ടാമത്തെ ടി20 സ്‌കോര്‍ കൂടിയാണ്.

മാന്‍ ഓഫ് ദി മാച്ചില്‍ നേട്ടവുമായി രോഹിത് ശര്‍മ
അഫ്ഗാനിസ്ഥാനെതിരേ 47 പന്തില്‍ 74 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. ടി20 ലോകകപ്പിലെ അദ്ദേഹത്തിന്റെ ഏഴാം അര്‍ധ സെഞ്ച്വറി പ്രകടനമാണിത്. ഓപ്പണറെന്ന നിലയില്‍ നാല് തവണയും അദ്ദേഹം അര്‍ധ സെഞ്ച്വറി നേടി. അഫ്ഗാനെതിരേ കളിയിലെ താരമായത് രോഹിത്താണ്. ഇത് 11ാം തവണയാണ് ടി20യില്‍ അദ്ദേഹം കളിയിലെ താരമാവുന്നത്. ടി20യില്‍ ഏറ്റവും കൂടുതല്‍ കളിയിലെ താരമായ താരങ്ങളില്‍ ഷാഹിദ് അഫ്രീദി,മുഹമ്മദ് ഹഫീസ് എന്നിവരോടൊപ്പം മൂന്നാം സ്ഥാനത്തെത്താനും രോഹിത്തിനായി. 12 മാന്‍ ഓഫ് ദി മാച്ചുമായി വിരാട് കോലിയും 13 അവാര്‍ഡുമായി മുഹമ്മദ് നബിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications