For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നു', സ്വാഗതം ചെയ്ത് രോഹിത് ശര്‍മ

ദുബായ്: ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ നിലവിലെ പരിശീലക സംഘം പടിയിറങ്ങുകയാണ്. രവി ശാസ്ത്രിയും സംഘവും ഇന്ത്യയോട് യാത്രപറയുമ്പോള്‍ രാഹുല്‍ ദ്രാവിഡ് എന്ന പുതിയ അധ്യാപകന്റെ കീഴിലാവും ഇനി ഇന്ത്യയുടെ പഠനവും വളര്‍ച്ചയും. താരമെന്ന നിലയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും സ്വഭാവംകൊണ്ടുമെല്ലാം മികച്ച പേരുണ്ടാക്കിയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്നും നിരവധിയാളുകള്‍ക്ക് മാതൃകയാവുന്ന വ്യക്തിത്വമാണ് ദ്രാവിഡ്.

At interview, new coach Dravid backs Rohit as captain for shorter formats
1

ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനം മുതല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാവും. ഇപ്പോഴിതാ ദ്രാവിഡിനെ ഇന്ത്യയുടെ പുതിയ പരിശീലകനെന്ന നിലയില്‍ സ്വാഗതം ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നുവെന്നാണ് രോഹിത് പറഞ്ഞത്.

Also Read: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി ദ്രാവിഡയുഗം, മുഖ്യ കോച്ചായി ദ്രാവിഡിനെ നിയമിച്ചു

2

'അദ്ദേഹത്തിന്റെ തിരിച്ചുവരവിന് അഭിനന്ദനം നേരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ പുതിയ ഉത്തരവാദിത്തമാണുള്ളത്. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുന്നു. മികച്ചൊരു അനുഭവമായിരിക്കും അതെന്നാണ് കരുതുന്നത്'-രോഹിത് ശര്‍മ പറഞ്ഞു.

Also Read: T20 World Cup: ഇന്ത്യയുടെ അബദ്ധങ്ങള്‍ ലോകകപ്പിനു മുമ്പ് തന്നെ തുടങ്ങി! ആഞ്ഞടിച്ച് മുന്‍ താരം

3

ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയും. ഏകദിന നായകസ്ഥാനത്ത് നിന്നും കോലിയെ മാറ്റാനാണ് സാധ്യത. പകരം പരിമിത ഓവര്‍ നായകനായി രോഹിത് ശര്‍മയെത്തിയേക്കും. അതിനാല്‍ ദ്രാവിഡ്-രോഹിത് കൂട്ടുകെട്ടിനെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നുണ്ട്. ഇത് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കമാവും ഇന്ത്യ നടത്തുക.

Also Read: T20 World Cup: കോലി, ശാസ്ത്രി, ധോണി മൂന്നു വഴിക്ക്! ഇന്ത്യയെ രക്ഷിക്കാന്‍ ഒന്നിക്കണമെന്നു പനേസര്‍

4

പുതിയ പരിശീലകനായി എത്തുന്നതിലുള്ള സന്തോഷം ദ്രാവിഡ് പങ്കുവെച്ചു. 'ഇന്ത്യയുടെ മുഖ്യ പരിശീലകനാവുകയെന്നത് വലിയ അംഗീകാരമാണ്. പുതിയ റോളിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമാണ് നടത്തിയത്. ഇതേ രീതിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലൂടെ ടീമിലെ പല താരങ്ങളുമായി കൂടുതല്‍ പരിചയമുണ്ട്. അണ്ടര്‍ 19,ഇന്ത്യ എ ടീമുകളുടെ പരിശീലിപ്പിച്ചതിലൂടെയും ഇവരില്‍ പലരെയും അറിയാം. എല്ലാ താരങ്ങള്‍ക്കും ഓരോ ദിവസവും മെച്ചപ്പെടാനുള്ള ഇഷ്ടവും ആഗ്രഹവുമുണ്ട്. അടുത്തവര്‍ഷം ചില വലിയ പരമ്പരകള്‍ നടക്കാനുണ്ട്. ഈ താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്'-ദ്രാവിഡ് പറഞ്ഞു.

Also Read: T20 World Cup 2021: ഇന്ത്യ എവിടെ മെച്ചപ്പെടുത്തണം? ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചൂണ്ടിക്കാട്ടുന്നു

5

ഇന്ത്യക്ക് രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിക്കൊടുത്ത പരിശീലകനാണ് രവി ശാസ്ത്രി. വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനത്തിന് രവി ശാസ്ത്രിയും കൈയടി അര്‍ഹിക്കുന്നു. എന്നാല്‍ ഇതുവരെ ഐസിസി കിരീടത്തിലേക്ക് ടീമിനെയെത്തിക്കാന്‍ രവിക്കായിട്ടില്ല. ഇന്ത്യയുടെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ഇതിലേക്കാവും.

Also Read: T20 World Cup2021: 'ഭയം ഇല്ലാത്ത മുഖവുമായി ബാറ്റ് ചെയ്യാന്‍ ഇന്ത്യക്കാവുന്നില്ല'- വിവിഎസ് ലക്ഷ്മണ്‍

6


രവിക്ക് കീഴില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നടത്തിയ ഗംഭീര പ്രകടനം ദ്രാവിഡിനൊപ്പം ആവര്‍ത്തിക്കാനാവുമോയെന്ന് കാത്തിരുന്ന് കാണണം. ടെസ്റ്റില്‍ ഇന്ത്യ നാട്ടിലും വിദേശത്തും നിലവില്‍ പുലികളാണ്. എന്നാല്‍ സമീപകാലത്തായി ടീമിനുള്ളില്‍ പ്രശ്‌നങ്ങളേറെയാണ്. ഇതിന് പരിഹാരം കാണാന്‍ ദ്രാവിഡിന് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കും. കര്‍ക്കശ സ്വഭാവത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് ദ്രാവിഡ്.അദ്ദേഹത്തിന്റെ ഈ സ്വഭാവത്തോട് ചേര്‍ന്ന് പോകാന്‍ ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ക്ക് സാധിക്കുമോയെന്നതും കാത്തിരുന്ന് കാണണം.

Also Read: T20 World Cup 2021: ദുബായിലെ പിച്ച് വളരെ മോശം,ആദ്യം ബാറ്റ് ചെയ്യാനാവില്ല- ഇന്ത്യന്‍ ബാറ്റിങ് കോച്ച്

7

അനില്‍ കുംബ്ലെ പരിശീലകനായെത്തിയപ്പോഴുള്ള ചരിത്രം മുന്നില്‍ നില്‍ക്കെ ദ്രാവിഡിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല. എന്നാല്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളെയെല്ലാം അടുത്തറിയാവുന്ന ദ്രാവിഡിന് ടീമിനെ മികച്ച നേട്ടങ്ങളിലേക്കെത്തിക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, November 4, 2021, 15:10 [IST]
Other articles published on Nov 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+