Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ അബദ്ധങ്ങള്‍ ലോകകപ്പിനു മുമ്പ് തന്നെ തുടങ്ങി! ആഞ്ഞടിച്ച് മുന്‍ താരം

ഐസിസിയുടെ ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന ഇന്ത്യന്‍ ടീമിനെതിരേ മുന്‍ സ്പിന്നര്‍ മനീന്ദര്‍ സിങും രംഗത്ത്. കിരീട ഫേവറിറ്റുകളായി ലോകകപ്പിനെത്തിയ ഇന്ത്യ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. സൂപ്പര്‍ 12ലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യ ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഒരിക്കലും തോല്‍ക്കില്ലെന്ന ആത്മവിശ്വാസത്തോടെയിറങ്ങിയ ഇന്ത്യയെ ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താന്‍ 10 വിക്കറ്റിനാണ് നാണംകെടുത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനോടു ഇന്ത്യ തോറ്റതും ഇതാദ്യമായിരുന്നു.

ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ന്യൂസിലാന്‍ഡിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ വിരാട് കോലിയും സംഘവും ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതും നടന്നില്ല. എട്ടു വിക്കറ്റിന്റെ വന്‍ പരാജയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലാവുകയും ചെയ്തിരുന്നു. ലോകകപ്പിനു മുമ്പ് തന്നെ ഇന്ത്യന്‍ ടീം അബദ്ധങ്ങള്‍ വരുത്തിയതായി മനീന്ദര്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

 ടീം സെലക്ഷന്‍ മുതല്‍ പിഴവുകള്‍

ടീം സെലക്ഷന്‍ മുതല്‍ പിഴവുകള്‍

ടി20 ലോകകപ്പിനുള്ള ടീമിന്റെ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ ഇന്ത്യയുടെ അബദ്ധങ്ങള്‍ തുടങ്ങിയിരുന്നതായി മനീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി. അനുഭവസമ്പത്തുണ്ടെന്നു പറഞ്ഞാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ടീമിലേക്കു കൊണ്ടു വന്നത്. ഇതേ സമയത്തു തന്നെ ല്‍സരപരിചയമുള്ള ശിഖര്‍ ധവാന്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ തഴയപ്പെടുകയും ചെയ്തു. അപ്പോള്‍ നിങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും മനീന്ദര്‍ വിലയിരുത്തി.

 ഭാഗ്യം കൂടി വേണം

ഭാഗ്യം കൂടി വേണം

ലോകകപ്പില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും ക്യാപ്റ്റന്‍ വിരാട് കോലിക്കു ടോസ് ലഭിക്കാതിരുന്നതും തിരിച്ചടിയായതായി മനീന്ദര്‍ നിരീക്ഷിച്ചു. വലിയ ടൂര്‍ണമെന്റുകളില്‍ അല്‍പ്പം ഭാഗ്യം കൂടി ആവശ്യമാണെന്നാണ് ഞാന്‍ കരുതുന്നത്. ഈ ടൂര്‍ണമെന്റില്‍ ഭാഗ്യവും കോലിക്കൊപ്പമല്ലായിരുന്നു. രണ്ടു ടോസുകളും അദ്ദേഹം നഷ്ടപ്പെടുത്തി. ഈ രണ്ടു ടോസുകളും വിരാട് ജയിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ ചിത്രം മറ്റൊന്നാവുമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ രണ്ടു മല്‍സരങ്ങളും ദുബായിലായിരുന്നു നടന്നത്. മഞ്ഞുവീഴ്ച കാരണം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്കു റണ്‍ചേസ് എളുപ്പമാവുന്നതും കണ്ടു. പക്ഷെ ഇതിനോടു താന്‍ യോജിക്കുന്നില്ലെന്നു മനീന്ദര്‍ വ്യക്തമാക്കി. മഞ്ഞുവീഴ്ച എല്ലാ ടീമുകളെയും ബാധിക്കുന്നതാണ്. ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള മല്‍സരം ഞാന്‍ കണ്ടിരുന്നു. ഈ കളിയില്‍ താരങ്ങള്‍ ബോളിലെ ഈര്‍പ്പം ഇല്ലാതാക്കുന്നതിനു വേണ്ടി ഇടയ്ക്കിടെ ടവ്വലുപയോഗിച്ച് തുടയ്ക്കുന്നത് കാണാമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഇതു കണ്ടിരുന്നില്ലെന്നും മനീന്ദര്‍ വിശദമാക്കി.

രോഹിത്തിനെ വിശ്വാസമില്ലേ?

രോഹിത്തിനെ വിശ്വാസമില്ലേ?

ന്യൂസിലാന്‍ഡിനെതതിരായ രണ്ടാമത്തെ മല്‍സരത്തില്‍ രോഹിത് ശര്‍മയെ ഓപ്പണിങ് പൊസിഷനില്‍ നിന്നും മൂന്നാം നമ്പറിലേക്കു മാറ്റിയ ഇന്ത്യയുടെ തീരുമാനത്തെ മനീന്ദര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇടംകൈയന്‍ സീം ബൗളര്‍ക്കെതിരേ രോഹിത്തിന് കളിക്കാനാന്‍ കഴിയില്ലെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെങ്കില്‍ അതു ഗുരുതരമായ പ്രശ്‌നം തന്നെയാണ്.
രോഹിത്തിന്റെ ലെവവിലുള്ള ഒരു ബാറ്റ്‌സ്മാന്‍ എത്രയും പെട്ടെന്നു സാഹചര്യത്തിന് അനുസരിച്ച് ക്രമീകരണം വരുത്തേണ്ടതുണ്ട്. എന്നാല്‍ ഒരുപാട് വര്‍ഷങ്ങളായി അതു സംഭവിച്ചിട്ടില്ല. ഇതു കാരണമാണ് ഇടംകൈയന്‍ പേസര്‍മാരെ നേരിടാന്‍ അദ്ദേഹം ഇപ്പോഴും വിഷമിക്കുന്നത്. ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവാന്‍ പോവുന്നയാള്‍ കൂടിയാണെന്നു രോഹിത്തെന്നും മനീന്ദര്‍ കൂട്ടിച്ചേര്‍ത്തു.

എന്തു കാരണത്തിന്റെ പേരിലാണെങ്കിലും രോഹിത്തിന്റെ ബാറ്റിങ് പൊസിഷന്‍ ഇന്ത്യ ഒരിക്കലും മാറ്റാന്‍ പാടില്ല. കാരണം ഓപ്പണിങ് പൊസിഷനിലാണ് അദ്ദേഹം കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്. രോഹിത്തിനു വേണ്ടി ക്യാപ്റ്റന്‍ വിരാട് കോലിയും മൂന്നാം നമ്പറില്‍ നിന്നും പിറകിലേക്കു പോവരുത്. കോലി ഈ പൊസിഷനിലാണ് ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ളതെന്നും മനീന്ദര്‍ വിശദമാക്കി.

Story first published: Wednesday, November 3, 2021, 19:52 [IST]
Other articles published on Nov 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+