
ഇന്ത്യയുടെ സമീപകാല വിദേശ പര്യടനങ്ങളെല്ലാം മികച്ചതായിരുന്നു. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയ ഇന്ത്യ ഇംഗ്ലണ്ടില്‍ നടന്ന അവസാന പരമ്പരയിലും ശ്രദ്ധേയ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ വളരെ പ്രയാസമാവും. കഗിസോ റബാദ,ആന്റിച്ച് നോക്കിയേ തുടങ്ങിയ സൂപ്പര്‍ പേസര്‍മാരെ ഇന്ത്യക്ക് പിടിച്ചുകെട്ടുകയെന്നതും വലിയ വെല്ലുവിളി തന്നെയാണ്.

രാഹുല്‍ ദ്രാവിഡ് എന്ന പുതിയ പരിശീലകന് ദക്ഷിണാഫ്രിക്കയിലെ പോരാട്ടം അഭിമാന പ്രശ്‌നമാണ്. തലകുനിക്കേണ്ടി വന്നാല്‍ ദ്രാവിഡിനത് വലിയ നാണക്കേടായി മാറും. അതുകൊണ്ട് തന്നെ ഏറ്റവും മികച്ച ടീമുമായിത്തന്നെയാവും ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോവുക. ഈ മാസം 17ന് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ രണ്ട് ടീമുകളും തമ്മിലുള്ള പ്രധാന ടെസ്റ്റ് കളിക്കണക്കുകള്‍ പരിശോധിക്കാം.
Also Read: T20 World Cup 2021: രോഹിത്തിനെ പുറത്താക്കാന്‍ ബാബറിനു വഴി പറഞ്ഞുകൊടുത്തു!- രാജ പറയുന്നു

നേര്‍ക്കുനേര്‍ കണക്ക്
ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ ചരിത്രം കുറിക്കുക തന്നെയാണ് ഇന്ത്യയുടെ ലക്ഷ്യം. അതത്രെ എളുപ്പവുമാവില്ല. 1992ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോഴും 1996ല്‍ നടത്തിയപ്പോഴും 2001ല്‍ നടത്തിയപ്പോഴും 2006ല്‍ നടത്തിയപ്പോഴും 2010ല്‍ നടത്തിയപ്പോഴും 2013ല്‍ നടത്തിയപ്പോഴും 2017ല്‍ നടത്തിയപ്പോഴൊന്നും പരമ്പര പിടിക്കാന്‍ ഇന്ത്യക്കായില്ല. 2017ലെ ഫ്രീഡം ട്രോഫിയിലാണ് അവസാനമായി ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയത്. 2010ല്‍ നടത്തിയ പര്യടനത്തില്‍ സമനില പിടിക്കാനായതാണ് ഇന്ത്യയുടെ പ്രധാന നേട്ടം.
Also Read: IPL 2022: ശ്രേയസിനെ നോട്ടമിടുന്ന ഫ്രാഞ്ചൈസികളെ അറിയാം- നാലു പേര്‍ക്ക് നായകനാക്കണം

അവസാനമായി ഇന്ത്യയില്‍ നടന്ന ഫ്രീഡം ട്രോഫിയിലാണ് രണ്ട് ടീമും ഏറ്റുമുട്ടിയത്. 2019-20ല്‍ നടന്ന ടൂര്‍ണമെന്റില്‍ 3-0നായിരുന്നു ഇന്ത്യയുടെ ജയം. ഇത്തവണയും മൂന്ന് മത്സര പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിക്കുന്നത്. രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്.
Also Read: IND vs NZ: കോലി ശരിക്കും ഔട്ടോ? അല്ലെന്നു മുന്‍ താരങ്ങളും ഫാന്‍സും! അംപയര്‍മാര്‍ക്കു കൂവല്‍

കൂടുതല്‍ റണ്‍സ്
ടെസ്റ്റിലെ നേര്‍ക്കുനേര്‍ കണക്കിലെ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 1992-2011 കാലയളവില്‍ 25 മത്സരം കളിച്ച സച്ചിന്‍ 42.46 ശരാശരിയില്‍ നേടിയെടുത്തത് 1741 റണ്‍സാണ്. ഇതില്‍ ഏഴ് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മൂന്ന് തവണ പൂജ്യത്തിനും പുറത്തായിട്ടുണ്ട്. 169 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Also Read: 'ആദ്യ അന്താരാഷ്ട്ര റണ്‍സിനെക്കാള്‍ വിലപ്പെട്ടതാണ് ആദ്യ വിക്കറ്റ്', മനസ് തുറന്ന് വെങ്കടേഷ് അയ്യര്‍

ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ് രണ്ടാം സ്ഥാനത്ത്. 2000-2013വരെ കളിച്ച കാലിസ് 18 ടെസ്റ്റില്‍ നിന്ന് നേടിയത് 1734 റണ്‍സാണ്. 69.36 ആണ് കാലീസിന്റെ ശരാശരി, ഏഴ് സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും കാലിസ് നേടിയിട്ടുണ്ട്. 201* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് മൂന്നാമന്‍. 2004-2018 കാലയളവില്‍ 21 മത്സരത്തില്‍ നിന്ന് 43.65 ശരാശരിയില്‍ 1528 റണ്‍സാണ് അംല നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 253* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
Also Read: സര്‍ഫറാസ് ടോപ്‌സ്‌കോറര്‍, ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍- സൗത്താഫ്രിക്ക പതറുന്നു

നാലാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ്. 20 മത്സരത്തില്‍ നിന്ന് 39.23 ശരാശരിയില്‍ 1334 റണ്‍സാണ് എബിഡി നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.അഞ്ചാം സ്ഥാനത്ത് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗാണ്. 2001 മുതല്‍ 2011വരെയുള്ള സമയത്ത് സെവാഗ് 15 മത്സരത്തില്‍ നിന്ന് 50.23 ശരാശരിയില്‍ നേടിയത് 1306 റണ്‍സാണ്. അഞ്ച് സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും.
Also Read: IPL 2022: 'ഇനി മുംബൈ ഇന്ത്യന്‍സിലേക്കില്ല', ടീമിനോട് ഔദ്യോഗികമായി യാത്രപറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

നിലവിലെ താരങ്ങളെ പരിഗണിച്ചാല്‍ 59.72 ശരാശരിയില്‍ 1075 റണ്‍സ് നേടിയ വിരാട് കോലിയാണ് മുന്നില്‍. മൂന്ന് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും കോലിയുടെ പേരിലുണ്ട്. ചേതേശ്വര്‍ പുജാര 32.95 ശരാശരിയില്‍ 758 റണ്‍സും അജിന്‍ക്യ രഹാനെ 57.53 ശരാശരിയില്‍ 748 റണ്‍സും നേടിയിട്ടുണ്ട്. 42.37 ശരാശരിയില്‍ 678 റണ്‍സാണ് രോഹിത് ശര്‍മയുടെ പേരിലുള്ളത്.
Also Read: IND vs NZ: കോലിയെത്തി ധോണിക്കൊപ്പം, നാണക്കേടിന്റെ റെക്കോര്‍ഡാണെന്നു മാത്രം! സച്ചിന്‍ രക്ഷപ്പെട്ടു

കൂടുതല്‍ വിക്കറ്റ്
ഇന്ത്യയുടെ അനില്‍ കുംബ്ലെയാണ് ഈ കണക്കില്‍ മുന്നില്‍. 1992-2008ല്‍ 21 മത്സരത്തില്‍ നിന്ന് 84 വിക്കറ്റാണ് കുംബ്ലെ നേടിയിട്ടുള്ളത്. മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 53 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
Also Read: തട്ടകത്തില്‍ ഇന്ത്യയെപ്പോലെ ശക്തര്‍ മറ്റാരുമില്ല, ക്രഡിറ്റ് കോലിക്കും ശാസ്ത്രിക്കും, കണക്കുകളിതാ

രണ്ടാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ന്‍ സ്റ്റെയിനാണ്. 14 മത്സരത്തില്‍ നിന്ന് 65 വിക്കറ്റാണ് സ്റ്റെയിന്‍ വീഴ്ത്തിയത്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. മൂന്നാം സ്ഥാനത്തുള്ള ജവഗല്‍ ശ്രീനാഥ് 13 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 64 വിക്കറ്റാണ്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഹര്‍ഭജന്‍ സിങ്ങിന്റെ പേരില്‍ 60 വിക്കറ്റാണുള്ളത്. നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്.
Also Read: IND vs SA: സൗത്താഫ്രിക്കയിലേക്കു ഞങ്ങളില്ല, ഇന്ത്യന്‍ താരങ്ങള്‍ക്കു മടി- പര്യടനം നീട്ടിയേക്കും

നിലവിലെ താരങ്ങളില്‍ ആര്‍ അശ്വിനാണ് മുന്നില്‍. 10 മത്സരത്തില്‍ നിന്ന് 53 വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ അഞ്ച് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. രവീന്ദ്ര ജഡേജ എട്ട് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 42 വിക്കറ്റാണ്. മുഹമ്മദ് ശമി 34 വിക്കറ്റും നേടിയിട്ടുണ്ട്. കഗിസോ റബാദ 24 വിക്കറ്റും ഉമേഷ് യാദവ് 16 വിക്കറ്റും ലൂങ്കി എന്‍ഗിഡി ഒമ്പത് വിക്കറ്റുമാണ് വീഴ്ത്തിയത്.


Click it and Unblock the Notifications