Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ഫറാസ് ടോപ്‌സ്‌കോറര്‍, ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍- സൗത്താഫ്രിക്ക പതറുന്നു

ബ്ലുംഫൊണ്ടെയ്ന്‍: സൗത്താഫ്രിക്ക എ ടീമിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീം ലീഡ് വഴങ്ങി. സൗത്താഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 297 റണ്‍സിനു മറുപടിയില്‍ ഇന്ത്യ 276നു ഓള്‍ഔട്ടാവുകയായിരുന്നു. 21 റണ്‍സിന്റെ നേരിയ ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ സൗത്താഫ്രിക്ക നാലാമത്തെയും അവസാനത്തെയും ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ എട്ടു വിക്കറ്റിനു 178 റണ്‍സെന്ന നിലയിലാണ്.

രണ്ടു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ 199 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ആതിഥേയര്‍ക്കുള്ളത്. സൗത്താഫ്രിക്ക എത്ര റണ്‍സിന്റെ വിജയലക്ഷ്യമായിരിക്കും രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു നല്‍കുകയെന്നാണ് ഇനി അറിയാനുള്ളത്.

ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍

ബൗളിങില്‍ വീണ്ടും മിന്നി ഇഷാന്‍

ആദ്യ ഇന്നിങ്‌സിലേതിനു സമാനായി രണ്ടാമിന്നിങ്‌സിലും ഫാസ്റ്റ് ബൗളര്‍ ഇഷാന്‍ പൊറെല്‍ ഇന്ത്യക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തി. മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. നവദീപ് സെയ്‌നി, അര്‍സാന്‍ നഗ്വാസല്ല, സൗരഭ് കുമാര്‍, ബാബ അപരിജിത് എന്നിവര്‍ വിക്കറ്റുകള്‍ വീതം നേടി.
സൗത്താഫ്രിക്കന്‍ ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ അര്‍ധസെഞ്ച്വറി തികയ്ക്കാനായില്ല. 41 റണ്‍സെടുത്ത സറെല്‍ എര്‍വിയാണ് ടോപ്‌സ്‌കോറര്‍. 54 ബോളില്‍ അദ്ദേഹം ആറു ബൗണ്ടറികളടിച്ചു. റെയ്‌നാര്‍ഡ് വാന്‍ ടൊന്‍ഡര്‍ 33ഉം ക്യാപ്റ്റന്‍ പീറ്റര്‍ മലാന്‍ 31 റണ്‍സും നേടി. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരം മാര്‍ക്കോ ജാന്‍സെണ്‍ (28), ടോണി ഡി സോര്‍സി (24) എന്നിവരും ഭേദപ്പട്ട പ്രകടനം നടത്തി.

 സര്‍ഫറാസിനും വിഹാരിക്കും ഫിഫ്റ്റി

സര്‍ഫറാസിനും വിഹാരിക്കും ഫിഫ്റ്റി

ഇന്ത്യയെ ആദ്യ ഇന്നിങ്‌സില്‍ സൗത്താഫ്രിക്കന്‍ സ്‌കോറിനു അരികില്‍ വരെയെത്തിച്ചത് സര്‍ഫറാസ് ഖാന്‍ (71*), ഹനുമാ വിഹാരി (54) എന്നിവരുടെ ഫിഫ്റ്റികളായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സ് 276ല്‍ അവസാനിച്ചെങ്കിലും സര്‍ഫറാസ് പുറത്താവാതെ നിന്നു. 95 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഇടം ലഭിക്കാതിരുന്ന വിഹാരി മികച്ച ഇന്നിങ്‌സാണ് കളിച്ചത്. 163 ബോളില്‍ എട്ടു ബൗണ്ടറികളോടെയാണ് അദ്ദേഹം 54 റണ്‍സെടുത്തത്. വെടിക്കെട്ട് താരം ഇഷാന്‍ കിഷനു ഒരു റണ്‍സകലെ ഫിഫ്റ്റി നഷ്ടമായി. 71 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെ അദ്ദേഹം 49 റണ്‍സ് നേടി. പൃഥ്വി ഷാ (42), നായകന്‍ പ്രിയങ്ക് പഞ്ചാല്‍ (24), സൗരഭ് കുമാര്‍ (23) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. അഭിമന്യു ഈശ്വന്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ ബാബ അപരിജിതും പൂജ്യത്തിനു പുറത്തായി. സൗത്താഫ്രിക്കയ്ക്കു വേണ്ടി ഗ്ലെന്റണ്‍ സ്റ്റര്‍മെന്‍ നാലും മാര്‍ക്കോ ജാന്‍സെണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

 ഹീറോയായി ജാന്‍സണ്‍

ഹീറോയായി ജാന്‍സണ്‍

ആദ്യ ഇന്നിങ്‌സില്‍ സൗത്താഫ്രിക്കയുടെ ഹീറോയായത് മാര്‍ക്കോ ജാന്‍സണാണ്. ഒരു ഘട്ടത്തില്‍ ഒമ്പതു വിക്കറ്റിനു 249 റണ്‍സിലേക്കു സൗത്താഫ്രിക്ക വീണിരുന്നു. എന്നാല്‍ പുറത്താവാതെ 70 റണ്‍സെടുത്ത ജാന്‍സണ്‍ ടീമിനെ 297 വരെയെത്തിക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ സ്റ്റര്‍മാനോടൊപ്പം 48 റണ്‍സാണ് ജാന്‍സണ്‍ ടീം സ്‌കോറിലേക്കു കൂടിച്ചേര്‍ത്തത്. 123 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
44 റണ്‍സെടുത്ത ജോര്‍ജ് ലിന്‍ഡെയാണ് സൗത്താഫ്രിക്കയുടെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. സറെല്‍ എര്‍വി (38), വാന്‍ ടൊന്‍ഡര്‍ (34), ക്വെഷില്ല (32), സുബൈര്‍ ഹംസ (31) എന്നിവര്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. ഇന്ത്യക്കു വേണ്ടി ഇഷാന്‍ പൊറെലും നവദീപ് സെയ്‌നിയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

 രണ്ടു മാറ്റങ്ങളോടെ ഇന്ത്യ

രണ്ടു മാറ്റങ്ങളോടെ ഇന്ത്യ

ഒന്നാം ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. രാഹുല്‍ ചാഹര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെ ഒഴിവാക്കിയ ഇന്ത്യ പകരം ഇഷാന്‍ കിഷനെയും കെ ഗൗതമിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുകയാരുന്നു. ഇതേ വേദിയില്‍ തന്നെ നടന്ന ആദ്യ ടെ്‌സറ്റ് സമനിലയില്‍ കലാശിച്ചിരുന്നു.

ഇന്ത്യന്‍ എ ടീം പ്ലെയിങ് ഇലവന്‍-
പൃഥ്വി ഷാ, പ്രിയങ്ക് പഞ്ചാല്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, ഹനുമാ വിഹാരി, ബാബ അപരിജിത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍, നവദീപ് സെയ്‌നി, അര്‍സാന്‍ നഗ്വാസല്ല, ഇഷാന്‍ പൊറെല്‍.

Story first published: Friday, December 3, 2021, 16:08 [IST]
Other articles published on Dec 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+