Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി', ആദ്യമായി ഒഴിവാക്കപ്പെട്ട മൂന്ന് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം നടക്കാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ ടീമുകള്‍ നടത്തിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,ഡല്‍ഹി ക്യാപിറ്റല്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവരെല്ലാം നാല് താരങ്ങളെ വീതം നിലനിര്‍ത്തിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ആര്‍സിബി,രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ മൂന്ന് താരങ്ങളെ വീതമാണ് നിലനിര്‍ത്തിയത്. പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെ വീതമാണ് നിലനിര്‍ത്തിയത്.

1

ഇത്തവണ വലിയ അഴിച്ചുപണികള്‍തന്നെ ടീമുകള്‍ നടത്തുമെന്നുറപ്പാണ്. ഇതുവരെയുള്ള സീസണുകളില്‍ നിന്ന് വ്യത്യസ്തമായി പല ടീമുകളും തങ്ങളുടെ സൂപ്പര്‍ താരങ്ങളെ ഒഴിവാക്കാന്‍ ഇത്തവണ നിര്‍ബന്ധിതരായിരിക്കുകയാണ്. മെഗാ താരലേലം മുംബൈ ഇന്ത്യന്‍സിനെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചത്. അതേ സമയം രാജസ്ഥാനും പഞ്ചാബിനും ഹൈദരാബാദിനുമെല്ലാം താരലേലം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ഇത്തവണത്തെ ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ നിരവധി സൂപ്പര്‍ താരങ്ങളുണ്ടെന്ന് തന്നെ വ്യക്തമാവും. ഇതില്‍ പലരും ആദ്യമായാണ് ഒരു ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത്. ഇത്തരത്തില്‍ കരിയറില്‍ ആദ്യമായി ഒഴിവാക്കപ്പെട്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IPL 2022: 'ഇനി മുംബൈ ഇന്ത്യന്‍സിലേക്കില്ല', ടീമിനോട് ഔദ്യോഗികമായി യാത്രപറഞ്ഞ് ഹര്‍ദിക് പാണ്ഡ്യ

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

2015ലാണ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തുന്നത്. അരങ്ങേറ്റ സീസണില്‍ത്തന്നെ 439 റണ്‍സുമായി തിളങ്ങിയ ശ്രേയസ് 2017ല്‍ 338 റണ്‍സുമായി തിളങ്ങി. ഇതോടെ 2018ലെ മെഗാ ലേലത്തില്‍ ശ്രേയസിനെ ഡല്‍ഹി നിലനിര്‍ത്തി. ഇത്തവണ ടീമിന്റെ ക്യാപ്റ്റനാവാനും സാധിച്ചു. നയിച്ച രണ്ട് സീസണില്‍ ഒരു സീസണില്‍ പ്ലേ ഓഫിലും ഒരു സീസണില്‍ ഫൈനലിലും ടീമിനെയെത്തിക്കാന്‍ ശ്രേയസിനായി. എന്നാല്‍ 2021 സീസണിന് മുന്നോടിയായി ഏറ്റ പരിക്കാണ് ശ്രേയസിന് തിരിച്ചടിയായത്. ഇതോടെ കഴിഞ്ഞ സീസണിന്റെ ആദ്യ പാദം നഷ്ടമായ ശ്രേയസിന് രണ്ടാം പാദത്തില്‍ തിരിച്ചുവരാനായെങ്കിലും നായകസ്ഥാനം ലഭിച്ചില്ല. പ്രകടനം മോശമാവുകയും ചെയ്തതോടെ ശ്രേയസിനെ ടീം തഴഞ്ഞു. 2015-2021വരെ ഡല്‍ഹിയില്‍ തുടര്‍ന്ന താരം ആദ്യമായാണ് മെഗാ ലേലത്തിന് മുമ്പ് ഒഴിവാക്കപ്പെടുന്നത്.

Also Read: IND vs NZ: കോലിയെത്തി ധോണിക്കൊപ്പം, നാണക്കേടിന്റെ റെക്കോര്‍ഡാണെന്നു മാത്രം! സച്ചിന്‍ രക്ഷപ്പെട്ടു

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

സിഎസ്‌കെയുടെ ചിന്നത്തലയാണ് സുരേഷ് റെയ്‌ന. 2008ല്‍ സിഎസ്‌കെയിലെത്തിയ റെയ്‌ന ഇക്കാലമത്രയും ടീമിന്റെ നെടുന്തൂണായിരുന്നു. സിഎസ്‌കെയുടെ നാല് കിരീടത്തില്‍ മൂന്നെണ്ണത്തിലും റെയ്‌ന വഹിച്ച പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. അവസാന സീസണിലും സിഎസ്‌കെയുടെ ഭാഗമായിരുന്നു അദ്ദേഹം. വിലക്കിന് ശേഷം സിഎസ്‌കെ 2018ല്‍ തിരിച്ചെത്തിയപ്പോഴും റെയ്‌നയെ സിഎസ്‌കെ നിലനിര്‍ത്തി. സിഎസ്‌കെയ്‌ക്കൊപ്പം മികച്ച റെക്കോഡുകള്‍ തന്നെ അദ്ദേഹം നേടിയെടുത്തു. മൂന്നാം നമ്പറിലെ വിശ്വസ്തനായി വെടിക്കെട്ട് പ്രകടനം നടത്തിയിരുന്ന റെയ്‌നയെ ഇപ്പോള്‍ പ്രായം തളര്‍ത്തുന്നു. അവസാന സീസണിലെ പ്രകടനം മോശമായതോടെയാണ് റെയ്‌നയെ സിഎസ്‌കെ ഒഴിവാക്കിയത്. പ്രായവും അദ്ദേഹത്തെ തളര്‍ത്തുന്നു. ആദ്യമായാണ് ലേലത്തിന് മുമ്പ് റെയ്‌നയെ തഴയുന്നത്.

Also Read: തട്ടകത്തില്‍ ഇന്ത്യയെപ്പോലെ ശക്തര്‍ മറ്റാരുമില്ല, ക്രഡിറ്റ് കോലിക്കും ശാസ്ത്രിക്കും, കണക്കുകളിതാ

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ എന്ന താരത്തിന്റെ വളര്‍ച്ചക്കുള്ള കാരണം മുംബൈ ഇന്ത്യന്‍സാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായി ഹര്‍ദിക് മാറിയത് മുംബൈയിലൂടെത്തന്നെയാണ്. 2015 മുംബൈയിലെത്തിയ ഹര്‍ദിക്കിനെ എല്ലാ സീസണിലും മുംബൈ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ സമീപകാലത്തായി ഫിറ്റ്‌നസും ഫോമും നഷ്ടമായ ഹര്‍ദിക്കിനെ ഇത്തവണ മുംബൈ കൈവിട്ടിരിക്കുകയാണ്. ആറ് വര്‍ഷത്തിന് ശേഷമാണ് ഹര്‍ദിക് പാണ്ഡ്യയെ മുംെൈബ ഒഴിവാക്കുന്നത്. ഐപിഎല്ലിലെത്തിയ ശേഷം ആദ്യമായാണ് മുംബൈ ഹര്‍ദിക്കിനെ ഒഴിവാക്കിയത്. മുംബൈയോട് ഔദ്യോഗിക യാത്രയയപ്പ് ഹര്‍ദിക് പറഞ്ഞതോടെ മെഗാ ലേലത്തില്‍ ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് ഉറപ്പായി. വരുന്ന സീസണില്‍ പുതിയ ടീമിനൊപ്പം ഹര്‍ദിക്കിനെ കാണാനാവും.

Story first published: Saturday, December 4, 2021, 10:36 [IST]
Other articles published on Dec 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+