For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: രോഹിത്തിനെ പുറത്താക്കാന്‍ ബാബറിനു വഴി പറഞ്ഞുകൊടുത്തു!- രാജ പറയുന്നു

ആദ്യ ഓവറില്‍ രോഹിത് പുറത്തായിരുന്നു

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ ഗ്ലാമര്‍ പോരാട്ടത്തില്‍ രോഹിത് ശര്‍മയെ ഗോള്‍ഡന്‍ ഡെക്കായി പുറത്താക്കാന്‍ പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമിനെ സഹായിച്ചത് തന്റെ ഉപദേശമാണെന്നു പിസിബി ചെയര്‍മാന്‍ റമീസ് രാജ. ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് രാജ ഇക്കാര്യം വെളിപ്പെടുത്തിയത്. ഷഹീന്‍ അഫ്രീഡിയെറിഞ്ഞ ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ ആദ്യ ബോളില്‍ തന്നെ രോഹിത് വിക്കറ്റിനു മുന്നില്‍ കുരുങ്ങി ക്രീസ് വിടുകയായിരുന്നു.

 ബാബറിനു നല്‍കിയ ഉപദേശം

ബാബറിനു നല്‍കിയ ഉപദേശം

യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനു വേണ്ടി യാത്ര തിരിക്കുന്നതിനു മുമ്പ് ബാബര്‍ എന്റെയടുത്ത് വന്നിരുന്നു. രോഹിത് ശര്‍മുടെ വിക്കറ്റെടുക്കാന്‍ എന്തൊക്കെയാണ് പ്ലാനുകളെന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എനിക്കു പ്ലാനുകളുണ്ട്. ക്രിക്ക്‌വിസിനെ ഇതേല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ ഇതിനു സഹായിക്കുമെന്നായിരുന്നു ബാബറിന്റെ മറുപടി. ഇതു എനിക്കു മനസ്സിലാവും, പക്ഷെ ഇന്ത്യയും ക്രിക്ക്‌വിസ് ഉപയോഗിക്കുന്നുണ്ടാവും. നിങ്ങള്‍ക്കെതിരേ അവരും തന്ത്രങ്ങള്‍ മെനയുന്നുണ്ടാവും. അതുകൊണ്ടു തന്നെ ഈ പ്ലാന്‍ നിങ്ങളെ സഹായിക്കാന്‍ പോവുന്നില്ലെന്നു ഞാന്‍ ബാബറിനോടു പറഞ്ഞു.

 രോഹിത്തിനെ എങ്ങനെ പുറത്താക്കാം

രോഹിത്തിനെ എങ്ങനെ പുറത്താക്കാം

രോഹിത് ശര്‍മയെ എങ്ങനെ പുറത്താക്കാമെന്നു ഞാന്‍ പറഞ്ഞുതരാം. ഇതു കേട്ടപ്പോള്‍ ബാബറിനും കൗതുകമായി. ഷഹീന്‍ അഫ്രീഡിയോടു 100 mph വേഗതയില്‍ ബൗള്‍ ചെയ്യാന്‍ പറയൂ. ഷോര്‍ട്ട് ലെഗില്‍ ഒരു ഫീല്‍ഡറെയും നിര്‍ത്തൂ. 100 mhp വേഗതയില്‍ രോഹിത്തിനെതിരേ ഇന്‍സ്വിങര്‍ എറിയാന്‍ ശ്രമിക്കണം. സിംഗിളെടുക്കാന്‍ അനുവദിക്കാതെ രോഹിത്തിനെ സ്‌ട്രൈക്കില്‍ നിര്‍ത്തുകയും വേണം. നിങ്ങള്‍ക്കു രോഹിത്തിനെ പുറത്താക്കാന്‍ കഴിയും എന്നായിരുന്നു ബാബറിനു നല്‍കിയ ഉപദേശമെന്നു രാജ വെളിപ്പെടുത്തി.

 ഇന്ത്യ- പാക് പോരാട്ടം

ഇന്ത്യ- പാക് പോരാട്ടം

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ ദുബായില്‍ വച്ചായിരുന്നു ഇന്ത്യ പാകിസ്താന്‍ പോരാട്ടം. നേരത്തേ രണ്ടു ഫോര്‍മാറ്റുകളിലും നടന്ന ലോകകപ്പുകളില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡുണ്ടെന്ന ആത്മവിശ്വാസത്തിലായിരുന്നു കോലിയും സംഘവും കളിച്ചത്. നേരത്തേ 12 തവണ ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. പക്ഷെ ഇത്തവണ പാകിസ്താന്‍ ഇതിനു മധുരമായി പ്രതികാരം ചെയ്തു. തികച്ചും ഏകപക്ഷീയമായ കളിയില്‍ പത്തു വിക്കറ്റിനു ബാബറും സംഘവും ഇന്ത്യയെ കശാപ്പ് ചെയ്യുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യയുടെ തുടക്കം തന്നെ പാളി. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ രോഹിത് പുറത്തായത് ഇന്ത്യക്കു ഷോക്കായി മാറി. തന്റെ രണ്ടാം ഓവറില്‍ മറ്റൊരു ഓപ്പണറായ കെഎല്‍ രാഹുലിനെ (3) ഷഹീന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തതോടെ ഇന്ത്യ കൂടുതല്‍ പരുങ്ങലിലായി. എങ്കിലും നായകന്‍ വിരാട് കോലിയുടെ (57) ഇന്നിങ്‌സ് ഇന്ത്യയെ ഏഴു വിക്കറ്റിനു 151 റണ്‍സിലെത്തിച്ചു. 49 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് കോലി ടീമിന്റെ അമരക്കാരനായി മാറിയത്. റിഷഭ് പന്തായിരുന്നു (39) മറ്റൊരു പ്രധാനപ്പെട്ട സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (11), രവീന്ദ്ര ജഡേജ (13), ഹാര്‍ദിക് പാണ്ഡ്യ (11) എന്നിവര്‍ക്കു കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.

 പാകിസ്താന്‍റെ റണ്‍ചേസ്

പാകിസ്താന്‍റെ റണ്‍ചേസ്

മറുപടിയില്‍ 17.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്താന്‍ അനായാസം വിജയിച്ചു കയറുകയായിരുന്നു. മുഹമ്മദ് റിസ്വാന്റെയും (79*) നായകന്‍ ബാബറിന്റെയും (68*) ഫിഫ്റ്റികളാണ് പാക് വിജയം എളുപ്പമാക്കിയത്. നേരത്തേ നാലോവറില്‍ 31 റണ്‍സിനു മൂന്നു വിക്കറ്റുകളെുത്ത ഷഹീന്‍ അഫ്രീഡിയാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
ഈ പരാജയം ടൂര്‍ണമെന്റില്‍ ഇന്ത്യയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും ന്യൂസിലാന്‍ഡിനെതിരായ അടുത്ത കളിയിലും ടീമിനെ ബാധിക്കുകയും ചെയ്തു. കിവികളോടു എട്ടു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. ഈ രണ്ടു തോല്‍വികളാണ് ഇന്ത്യ സെമി ഫൈനല്‍ പോലും പുറത്താവാതിരിക്കാന്‍ പ്രധാന കാരണം.

Story first published: Friday, December 3, 2021, 22:17 [IST]
Other articles published on Dec 3, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+