Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SA: രണ്ടാം ടെസ്റ്റ് നാളെ, ജോഹന്നാസ്ബര്‍ഗ് വേദി, പിച്ച് റിപ്പോര്‍ട്ട്, കളിക്കണക്ക്, എല്ലാമറിയാം

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് നാളെ ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ മത്സരമാണിത്. സെഞ്ച്വൂറിയനില്‍ നടന്ന ആദ്യ മത്സരത്തില്‍ 113 റണ്‍സിന്റെ ജയം നേടിയ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. അടുത്ത രണ്ട് മത്സരത്തില്‍ ഏതെങ്കിലും ഒരു മത്സരം ജയിക്കുകയോ അടുത്ത രണ്ട് മത്സരങ്ങള്‍ സമനിലയാക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനാവും. ഇന്ത്യ ഇതുവരെ തോല്‍ക്കാത്ത ജോഹന്നാസ്ബര്‍ഗില്‍ വിജയം നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോലിയും സംഘവുമുള്ളത്. പിച്ച് റിപ്പോര്‍ട്ട്,കളിക്കണക്ക് എല്ലാ കാര്യങ്ങളും പരിശോധിക്കാം.

പിച്ച് റിപ്പോര്‍ട്ട്-കാലാവസ്ഥ

പിച്ച് റിപ്പോര്‍ട്ട്-കാലാവസ്ഥ

ജോഹന്നാസ്ബര്‍ഗിലെ പിച്ച് പൊതുവേ ഒരു വിഭാഗത്തിന് ആധിപത്യം നല്‍കുന്നതല്ല. അതുകൊണ്ട് തന്നെ ബൗളര്‍മാര്‍ക്കും ബാറ്റ്‌സ്മാന്‍മാര്‍ക്കും ഒരുപോലെ തിളങ്ങാനാവും. പേസര്‍മാര്‍ക്ക് അല്‍പ്പം മുന്‍തൂക്കം ലഭിക്കുമെന്നുറപ്പ്. പിച്ചില്‍ ബൗണ്‍സുള്ളതിനാല്‍ സ്വഭാവം മനസിലാക്കി പന്തെറിയുന്ന ബൗളര്‍മാര്‍ക്ക് നേട്ടമുണ്ടാക്കാനായേക്കും. മഴയുണ്ടാകാന്‍ സാധ്യത കുറവാണ്. കാലാവസ്ഥയുടെ പ്രശ്‌നം മൂലം മത്സരം തടസപ്പെടാന്‍ സാധ്യത കുറവാണ്.

Also Read: 2022ല്‍ ടീം ഇന്ത്യയെ കാത്തിരിക്കുന്ന വമ്പന്‍ വെല്ലുവിളികള്‍- രോഹിത്തിന് രണ്ടെണ്ണം, കോലിക്ക് മൂന്നും!

ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം

ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം

ജോഹന്നാസ്ബര്‍ഗില്‍ അഞ്ച് മത്സരമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് മത്സരവും ഇന്ത്യ ജയിച്ചു. മൂന്ന് മത്സരം സമനിലയായി. 2006ല്‍ 123 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായതാണ് ഇന്ത്യയുടെ വലിയ ജയം. 2018ല്‍ 63 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. നിലവിലെ ടീം കരുത്തും ഇന്ത്യയുടെ പ്രകടന നിലവാരവും പരിശോധിക്കുമ്പോള്‍ ഇത്തവണയും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും. മാനസികമായും ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്.

Also Read: റിഷഭും ഗില്ലും എല്ലാം തീരുമാനിച്ചിരുന്നു, ഞാന്‍ ഒന്നും പറഞ്ഞില്ല!- ഗാബ ടെസ്റ്റിനെക്കുറിച്ച് ശാസ്ത്രി

പ്രധാന കളിക്കണക്കുകളും റെക്കോഡുകളും

പ്രധാന കളിക്കണക്കുകളും റെക്കോഡുകളും

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന് മികച്ച റെക്കോഡുള്ള വേദികളിലൊന്നാണ് ജോഹന്നാസ്ബര്‍ഗ്. ഇവിടെ 42 ടെസ്റ്റുകള്‍ അവര്‍ കളിച്ചപ്പോള്‍ 18 തവണയും ജയിച്ചു. 13 മത്സരം തോറ്റു. 11 മത്സരം സമനിലയായി. എന്നാല്‍ നിലവിലെ ടീമിന്റെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല.

Also Read: സെഞ്ച്വൂറിയനില്‍ ജയിച്ചു, പക്ഷെ ഇന്ത്യയെ കാത്തിരുന്നത് വലിയ തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

4

വിരാട് കോലി രണ്ട് ടെസ്റ്റ് മത്സരമാണ് ഇവിടെ കളിച്ചിട്ടുള്ളത്. ഗംഭീര പ്രകടനവും നടത്താനായി. 77.50 ശരാശരിയില്‍ 310 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മികച്ച ബാറ്റിങ് റെക്കോഡുണ്ടെങ്കിലും സമീപകാലത്തെ കോലിയുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

Also Read: പുതുവര്‍ഷം പിറന്നു, ആദ്യ സെഞ്ച്വറിയും- 2022ലെ ആദ്യ സെഞ്ച്വറി കിവീസ് താരത്തിന് സ്വന്തം

5

ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ് രണ്ട് ടെസ്റ്റില്‍ നിന്ന് ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമടക്കം 262 റണ്‍സ് ഇവിടെ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടുത്തെ പിച്ചിനെക്കുറിച്ച് ദ്രാവിഡിന് നന്നായി അറിയാം. ഇത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്‌തേക്കും.

Also Read: 2021ല്‍ വിരമിച്ച ക്രിക്കറ്റ് താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ, നായകന്‍ ഡിവില്ലിയേഴ്‌സ്

6

ചേതേശ്വര്‍ പുജാരക്കും മികച്ച റെക്കോഡുള്ള പിച്ചാണിത്. രണ്ട് ടെസ്റ്റില്‍ നിന്ന് 57.25 ശരാശരിയില്‍ 229 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ സമീപകാല പ്രകടനം വളരെ മോശമാണ്. സെഞ്ച്വൂറിയനിലും പ്രതീക്ഷക്കൊത്ത് കളിക്കാന്‍ പുജാരക്കായിരുന്നില്ല. മികച്ച റെക്കോഡുള്ള ജോഹന്നാസ്ബര്‍ഗില്‍ മികച്ചൊരു പ്രകടനം നടത്താന്‍ പുജാരക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ അജിന്‍ക്യ രഹാനെക്ക് മികച്ച റെക്കോഡ് ഇവിടെ അവകാശപ്പെടാനാവില്ല.

Also Read: IND vs SA: ധവാന്‍-റുതുരാജ് ഓപ്പണിങ്, രാഹുല്‍ അഞ്ചാമന്‍! സൂര്യക്ക് ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍

പ്രവചനം

പ്രവചനം

ഇന്ത്യ ജോഹന്നാസ്ബര്‍ഗില്‍ വിജയിച്ച് പരമ്പര നേടുമെന്നതാണ് പ്രവചനം. സാധ്യതകള്‍ ഇന്ത്യക്ക് അനുകൂലമാണ്. മുന്‍ കണക്കുകളും നിലവിലെ പ്രകടനവും വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. ക്വിന്റന്‍ ഡീകോക്ക് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ആതിഥേയര്‍ വീണ്ടും പരുങ്ങലിലാവും. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.

Story first published: Sunday, January 2, 2022, 13:08 [IST]
Other articles published on Jan 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+