IND vs SA: ധവാന്‍-റുതുരാജ് ഓപ്പണിങ്, രാഹുല്‍ അഞ്ചാമന്‍! സൂര്യക്ക് ഇടമില്ല- ഇന്ത്യന്‍ സാധ്യതാ ഇലവന്‍
കെഎല്‍ രാഹുലിനെ ക്യാപ്റ്റനാക്കി സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ രോഹിത് ശര്‍മയ്ക്കു വിശ്രം നല്‍കിയതോടെയാണ് രാഹുലിന് നായകനായി നറുക്കുവീണത്. നേരത്തോ രോഹിത്തിനെ നായകനും രാഹുലിനെ വൈസ് ക്യാപ്റ്റനുമാക്കിയാണ് ടീം പ്രഖ്യാപിക്കേണ്ടിയിരുന്നത്. പക്ഷെ രാഹുല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വന്നതോടെ പുതിയ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ നിയമിക്കാന്‍ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ശിഖര്‍ ധവാന്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടു. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ടീമിലെ പുതുമുഖം. റുതുരാജ് ഗെയ്ക്വാദും ടീമില്‍ ഇടം നേടിയിട്ടുണ്ട്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ പരിഗണിച്ച് പേസര്‍ മുഹമ്മദ് ഷമിക്കു പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. ജനുവരി 19നാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. പരമ്പരയില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍ നമുക്ക് പരിശോധിക്കാം.

ധവാനും റുതുരാജും ഓപ്പണര്‍മാര്‍
ഓപ്പണര്‍മാരായി പരിചയ സമ്പന്നനായ ശിഖര്‍ ധവാനും യുവതാരം റുതുരാജ് ഗെയ്ക്വാദും കളിച്ചേക്കും. ഏകദിനത്തില്‍ ഏറെ മല്‍സരപരിചയമുള്ള താരമായതിനാല്‍ തന്നെ ധവാന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന ബാറ്ററാണ്. കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും ധവാന്‍ ഏതു സമയത്തും ഫോം വീണ്ടെടുക്കാന്‍ ശേഷിയുള്ള താരമാണ്. ഒരൊറ്റ മികച്ച ഇന്നിങ്‌സ് അദ്ദേഹത്തെ താളം വീണ്ടെടുക്കാന്‍ സഹായിക്കും.
്അതേസമയം, തീര്‍ച്ചയായും ടീമില്‍ സ്ഥാനമര്‍ഹിക്കുന്ന താരമാണ് റുതുരാജ്. കഴിഞ്ഞ ഐപിഎല്ലില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ അദ്ദേഹം വിജയ് ഹസാരെ ട്രോഫിയിലും മിന്നിച്ചിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നു നാലു സെഞ്ച്വറികളടക്കം 600ന് മുകളില്‍ റണ്‍സാണ് റുതുരാജ് നേടിയത്.

കോലി, ശ്രേയസ്, രാഹുല്‍
മൂന്നാം നമ്പറില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്നെയായിരിക്കും ഇറങ്ങുന്നത്. തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നില്‍ കോലി ഇത്തവണ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലായിരിക്കും ആരാധകര്‍. ക്യാപ്റ്റന്‍സിയുടെ ഭാരമോ, സമ്മര്‍ദ്ദമോ ഇല്ലാതെ സ്വന്തം ബാറ്റിങില്‍ മാത്രം ശ്രദ്ധിക്കാന്‍ അദ്ദേഹത്തിനു കഴിയും. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇതു കോലിയെ സഹായിക്കുമെന്നാണ് ആരാധകരും ടീം മാനേജ്‌മെന്റുമെല്ലാം പ്രതീക്ഷിക്കുന്നത്.
കോലിക്കു പിറകെ നാലാം നമ്പറില്‍ ശ്രേയസ് അയ്യരായിരിക്കും ഇറങ്ങുക. ഈ സ്ഥാനത്തേക്കു സൂര്യകുമാര്‍ യാദവും മല്‍സരംഗത്തുണ്ടെങ്കിലും മല്‍സരപരിചയവും ഫോമുമെല്ലാം പരിഗണിക്കുമ്പോള്‍ ശ്രേയസിന് മുന്‍തൂക്കം ലഭിക്കാനാണ് സാധ്യത. മാത്രമല്ല കോച്ച് രാഹുല്‍ ദ്രാവിഡിനും പ്രിയങ്കരനായ താരം കൂടിയാണ് ശ്രേയസ്.
മൂന്നു ഫോര്‍മാറ്റുകൡലും ഇപ്പോള്‍ ഓപ്പണ്‍ ചെയ്തു കൊണ്ടിരിക്കുന്ന പുതിയ ക്യാപ്റ്റനും കൂടിയായ കെഎല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയേക്കും. നേരത്തേ ഈ പൊസിഷനില്‍ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. ഓപ്പണിങില്‍ മാത്രമല്ല മധ്യനിരയിലും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്ററാണ് രാഹുല്‍.

റിഷഭ്, വെങ്കടേഷ്
ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുന്നത് വിക്കറ്റ് കീപ്പര്‍ കൂടിയായ റിഷഭ് പന്തായിരിക്കും. അതിവേഗം റണ്ണെടുക്കാന്‍ മിടുക്കനായ അദ്ദേഹത്തിന് ഏറെ യോജിക്കുന്ന ബാറ്റിങ് പൊസിഷന്‍ കൂടിയാണിത്. കൂടുതല്‍ പന്തുകള്‍ പാഴാക്കെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തും വമ്പന്‍ ഷോട്ടുകള്‍ കളിച്ചുമെല്ലാം റിഷഭിന് ടീമിനെ മികച്ച ടോട്ടലിലെത്തിക്കാന്‍ കഴിയും.
റിഷഭിനു പിറകെ ഫിനിറഷുടെ റോളില്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ വെങ്കടേഷ് അയ്യരായിരിക്കും എത്തുന്നത്. നേരത്തേ ഹാര്‍ദിക് പാണ്ഡ്യക്കു ലഭിച്ചിരുന്ന റോളാണ് വെങ്കടേഷിലേക്കു വന്നിരിക്കുന്നത്. ഹാര്‍ദിക്കിന്റെ ബാക്കപ്പ് താന്‍ തന്നെയാണെന്ന് തെളിയിത്താന്‍ അദ്ദേഹത്തിനു ലഭിക്കുന്ന സുവര്‍ണാവസരം കൂടിയായിരിക്കും ഇത്. മാത്രമല്ല ഹാര്‍ദിക്കിന്റെ തിരിച്ചുവരവിന് വെല്ലുവിളിയുയര്‍ത്താന്‍ പോലും മികച്ച പ്രകടനം വെങ്കടേഷിനെ സഹായിക്കും. കൂടാതെ അഞ്ചാം ബൗളറായും താരത്തെ ഉപയോഗിക്കാന്‍ ഇന്ത്യക്കു കഴിയും.

ഭുവി, അശ്വിന്‍, ബുംറ, ചഹല്‍
രണ്ടു പേസര്‍മാരും സ്പിന്നര്‍മാരുമുള്‍പ്പെട്ടതായിരിക്കും ഇന്ത്യയുടെ ബൗളിങ് കോമ്പിനേഷന്‍. പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറും പുതിയ വൈസ് ക്യാപ്റ്റനായ ജസ്പ്രീത് ബുംറയുമായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിച്ചേക്കുക. സൗത്താഫ്രിയിലെ പേസും ബൗണ്‍സും സ്വിങുമെല്ലാം ലഭിക്കുന്ന പിച്ച് ഭുവിയുടെ ബൗളിങിന് ഏറെ യോജിക്കുന്നതാണ്. മുഹമ്മദ് സിറാജും ടീമില്‍ ഇടം ലഭിക്കാന്‍ രംഗത്തുണ്ടെങ്കിലും ഭുവിയില്‍ ടീം മാനേജ്‌മെന്റ് വിശ്വാസമര്‍പ്പിക്കാനാണ് സാധ്യത.
സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക ആര്‍ അശ്വിനും യുസ്വേന്ദ്ര ചാഹലുമായിരിക്കും. 2017നു ശേഷം ഏകദിന ടീമിലേക്കുള്ള അശ്വിന്റെ മടങ്ങിവരവ് കൂടിയായിരിക്കും ഇത്. കഴിഞ്ഞ ടി20 ലോകകപ്പിലെയും ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെയും മികച്ച പ്രകടനം പരിഗണിക്കുമ്പോള്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ല. ചഹലാവട്ടെ ടി20 ലോകകപ്പില്‍ തഴയപ്പെട്ട ശേഷം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം നന്നായി പന്തെറിഞ്ഞിരുന്നു.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ഏകദിന ടീം കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications