IND vs SA: ബാറ്റുകൊണ്ട് മറുപടി പറയുന്നതാണ് കോലിയുടെ രീതി, അത് ആവര്‍ത്തിക്കും; രാജ്കുമാര്‍ ശര്‍മ
സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം 26ന് ആരംഭിക്കാന്‍ പോവുകയാണ്. ഏഴ് തവണ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോഴും പരമ്പര നേടാനാവാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണുള്ളത്. വിരാട് കോലിയെന്ന നായകന് കീഴില്‍ ഇറങ്ങുന്ന ഇന്ത്യക്ക് പരിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവമാണ് പ്രധാനമായുമുള്ളത്.

നിരവധി വിമര്‍ശനങ്ങള്‍ക്കിടയിലാണ് കോലി ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കൊരുങ്ങുന്നത്. പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും മാറ്റപ്പെട്ട കോലി ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി കൊമ്പുകോര്‍ക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്തായി ബാറ്റിങ്ങില്‍ തിളങ്ങാനാവാത്ത കോലി ശക്തമായ തിരിച്ചുവരവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രണ്ടര വര്‍ഷത്തിലേറെയായി സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. അതുകൊണ്ട് തന്നെ കോലിക്ക് പലതും തെളിയിക്കാനുള്ള അവസരമാണ് വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര.
Also Read: IPL 2022: ഒമിക്രോണ്‍ വ്യാപനം ഉണ്ടായാല്‍ എന്ത് ചെയ്യും? മാസ്റ്റര്‍ പ്ലാനുമായി ബിസിസിഐ

ഇപ്പോഴിതാ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ബാറ്റുകൊണ്ട് മറുപടി പറയുന്നതാണ് വിരാട് കോലിയുടെ രീതിയെന്നും അത് ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കോലിയുടെ ബാല്യകാല പരിശീലകനായ രാജ്കുമാര്‍ ശര്‍മ. 'അത് സംഭവിക്കട്ടേയെന്നാണ് കരുതുന്നത്. കാരണം വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ബാറ്റുകൊണ്ട് മറുപടി പറയാന്‍ കോലിക്കായിട്ടുണ്ട്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോലിക്ക് വിജയിക്കാനായിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ടത്.
Also Read: IND vs SA: അശ്വിന്റെ കളി നാട്ടിലേ നടക്കൂ, ഇവിടെ നടക്കില്ല!- ഭയമില്ലെന്നു സൗത്താഫ്രിക്കന്‍ നായകന്‍

കോലിയുടെ തിരിച്ചുവരവ് ഇന്ത്യക്കും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദക്ഷിണാഫ്രിക്കയില്‍ കോലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ബൗളിങ് കരുത്തുണ്ട്. അവരുടെ പേസ് ബൗളിങ് കരുത്ത് വളരെ മികച്ചതാണ്. അതുകൊണ്ട് തന്നെ കോലിയുടെ ഫോമിലാണ് പ്രധാന പ്രതീക്ഷ. അവനില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്. വിജയിക്കാനും വലിയ സ്‌കോര്‍ നേടാനും അവന് സാധിക്കും'-രാജ്കുമാര്‍ പറഞ്ഞു.
Also Read: IPL 2022: ഗംഭീര്‍ ഇടപെടും, മെഗാ ലേലത്തില്‍ ലഖ്‌നൗവിലെത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളിതാ

വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡാണുള്ളത്. അഞ്ച് മത്സരത്തില്‍ നിന്ന് 550ലധികം റണ്‍സ് നേടിയ കോലിയുടെ പേരില്‍ രണ്ട് സെഞ്ച്വറിയുമുണ്ട്. എന്നാല്‍ ഈ മികവ് ഇനിയും ആവര്‍ത്തിക്കാന്‍ കോലിക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. കോലിയെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദത്തെയാണ് അതിജീവിക്കേണ്ടത്. രാഹുല്‍ ദ്രാവിഡിന് കീഴില്‍ പരിശീലനം ശക്തമായി നടക്കുന്നുണ്ടെങ്കിലും മികവിനൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനാവുമോയെന്നത് കണ്ടറിയണം.
Also Read: IND vs SA: ബൗളര്‍ റബാഡയെങ്കില്‍ കോലിക്ക് മുട്ടിടിക്കും! ഈ റെക്കോര്‍ഡ് നോക്കൂ

രോഹിത് ശര്‍മയുടെ അഭാവത്തില്‍ വിരാട് കോലിയാണ് ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും. അതുകൊണ്ട് തന്നെ കോലി മുന്നില്‍ നിന്ന് ബാറ്റുകൊണ്ട് നയിക്കേണ്ടതായുണ്ട്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളടിച്ച് ഞെട്ടിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ പ്രതാപമില്ലെന്നതാണ് വസ്തുത. എന്നാല്‍ വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും മറികടന്ന് കോലിയുടെ രാജകീയ തിരിച്ചുവരവാണ് ആരാധക പ്രതീക്ഷ.
Also Read: 'ക്യാപ്റ്റന്‍സിയില്‍ ബാബറിനെക്കാള്‍ കേമന്‍ റിസ്വാന്‍', തിരഞ്ഞെടുത്ത് പാക് പേസര്‍ ഷഹീന്‍ അഫ്രീദി

വിരാട് കോലിക്ക് തന്റെ വിക്കറ്റ് എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന് കൃത്യമായി അറിയാമെന്നും രാജ്കുമാര്‍ പറഞ്ഞു. 'സച്ചിന്‍ ഇതിഹാസ താരമാണ്. നിരവധി യുവതാരങ്ങളാണ് സച്ചിന്റെ അനുഭവസമ്പത്തില്‍ നിന്ന് പഠിച്ചിട്ടുള്ളത്. വിരാട് കോലിക്ക് ടീമിലെ തന്റെ റോള്‍ എന്താണെന്ന് കൃത്യമായി അറിയാം. തന്റെ വിക്കറ്റ് കാത്ത് കളിക്കേണ്ടതിന്റെ പ്രാധാന്യം കോലിയെ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യന്‍ ടീമിലെ പല താരങ്ങള്‍ക്കും ദക്ഷിണാഫ്രിക്ക അത്ര സുപരിചിതമല്ലാത്തതിനാല്‍ കോലിയുടെ ബാറ്റിങ് നിര്‍ണ്ണായകമാവും'-രാജ്കുമാര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
Also Read: IND vs SA: കോലിയെ കാത്ത് റെക്കോര്‍ഡ് മഴ!, ദ്രാവിഡും പോണ്ടിങുമെല്ലാം വഴി മാറേണ്ടിവരും

ബൗളിങ്ങില്‍ ഇന്ത്യക്ക് ആത്മവിശ്വാസം ഉണ്ടെങ്കിലും ബാറ്റിങ്ങില്‍ ആശങ്കകളേറെയാണ്. കെ എല്‍ രാഹുല്‍-മായങ്ക് അഗര്‍വാള്‍ ഓപ്പണിങ് കൂട്ടുകെട്ടിന്റെ പ്രകടനം കണ്ടറിയണം. ചേതേശ്വര്‍ പുജാര ഫോമിലേക്ക് തിരിച്ചെത്തേണ്ടതായുണ്ട്. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ മധ്യനിരയില്‍ ബാറ്റിങ് കരുത്ത് പകരേണ്ടതായുണ്ട്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇന്ത്യക്ക് പരമ്പര പിടിക്കാനാവുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications