
സൗത്താഫ്രിക്കയില്‍ ആര്‍ അശ്വിന്‍ അത്ര വലിയ വിജയമായി മാറുമെന്നു താന്‍ കരുതുന്നില്ലെന്നും ഇതു തങ്ങളെ സംബന്ധിച്ച് നല്ല കാര്യമാണെന്നും ഡീല്‍ എല്‍ഗര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ വച്ച് ഞങ്ങളുടെ ബാറ്റര്‍മാര്‍ക്കെതിരേ അശ്വിന്റെ വിജയത്തെ നിങ്ങള്‍ക്കു താരതമ്യം ചെയ്യാന്‍ സാധിക്കില്ല. കാരണം ഇവിടെ സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്.
ഗെയിം പ്ലാനില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ താരവും അവരുടെ സ്വന്തം ഗെയിം പ്ലാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ നിരയിലെ ഏതെങ്കിലുമൊരു താരത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുകയെന്നത് പ്രധാനമാണെന്നും എല്‍ഗര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ വളരെ മികച്ച ടീം തന്നെയാണ്. എല്ലാ ബോക്‌സുകളും ടിക്ക് ചെയ്ത ശേഷമാണ് അവര്‍ ഇവിടേക്കു വന്നിരിക്കുന്നത്. അശ്വിന്‍ വളരെ മികവുറ്റ ബൗളറാണ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളും കൂടിയാണ് അദ്ദേഹം. ഞങ്ങള്‍ അതു ശ്രദ്ധിക്കും. അവര്‍ക്കെതിരേ മല്‍സരിക്കുന്നത് വെല്ലുവിളിയാണെന്നും എല്‍ഗര്‍ പറഞ്ഞു.

ഇന്ത്യന്‍ ബൗളിങ് ആക്രമണം മുമ്പത്തേതിനേക്കാള്‍ വളരെയധികം മെച്ചപ്പെട്ടിട്ടുള്ളതായി എല്‍ഗര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ബൗളിങ് നിര ഇപ്പോള്‍ വളരെ ശക്തമായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയുള്ള ടീമുകളിലൊന്നിനെതിരേയാണ് ഞങ്ങള്‍ ഏറ്റുമുട്ടുന്നത് എന്ന കാര്യം ശ്രദ്ധിക്കും. മല്‍സരം സ്വന്തം നാട്ടില്‍, പരിചിതമായ സാഹചര്യങ്ങളില്‍ കളിക്കുന്നതിനാല്‍ ഞങ്ങള്‍ക്കു അതു മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണെന്നും ക്യാപ്റ്റന്‍ വിശദമാക്കി.

കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അശ്വിന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു ജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി സീരീസായത് അദ്ദേഹമായിരുന്നു. ടെസ്റ്റില്‍ ഇതിനകം 427 വിക്കറ്റുകള്‍ അശ്വിന്‍ നേടിക്കഴിഞ്ഞു. എട്ടു വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന കപില്‍ ദേവിന്റെ 434 വിക്കറ്റുകളെന്ന റെക്കോര്‍ഡ് തിരുത്താന്‍ അദ്ദേഹത്തിനു കഴിയും. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തന്നെ ഈ നേട്ടം കുറിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അശ്വിന്‍.
പക്ഷെ ഇന്ത്യന്‍ പിച്ചുകളിലെ മാസ്മരിക പ്രകടനം പലപ്പോഴും വിദേശത്തു ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ലെന്നു കാണാം. പേസും ബൗണ്‍സുമുള്ള വിദേശ പിച്ചുകളില്‍ അശ്വിന്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടിയിട്ടില്ല. ഏറ്റവും അവാസനമായി ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ നാലു ടെസ്റ്റുകളിലും അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഇന്ത്യന്‍ ടെസ്റ്റ് ടീം
വിരാട് കോലി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രിയാങ്ക് പാഞ്ചാല്‍.


Click it and Unblock the Notifications