For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലിയെ കാത്ത് റെക്കോര്‍ഡ് മഴ!, ദ്രാവിഡും പോണ്ടിങുമെല്ലാം വഴി മാറേണ്ടിവരും

26നാണ് ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു ഞായറാഴ്ച തുടക്കമാവുകയാണ്. സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയും സൗത്താഫ്രിക്കയും ഏറ്റുമുട്ടുന്നത്. വിരാട് കോലിക്കു കീഴില്‍ സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഇതുവരെ സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര വിജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. നേരത്തേ ഇവിടെ കളിച്ച ഏഴു മല്‍സരങ്ങളില്‍ ആറിലും ഇന്ത്യ പരാജയം രുചിച്ചിരുന്നു. ഒരു പരമ്പര സമനിലയാക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം.

Virat Kohli eyes historic SA tour | കോലിയെ കാത്ത് റെക്കോര്‍ഡ് മഴ | Oneindia Malayalam

കോലിയെ സംബന്ധിച്ച് ടെസ്റ്റില്‍ ഏറ്റലും മികച്ച റെക്കോര്‍ഡുള്ള എതിരാളികളിലൊന്നാണ് സൗത്താഫ്രിക്ക. ടെസ്റ്റില്‍ തന്റെ ഏറ്റവുമയര്‍ന്ന സ്‌കോറായ 254 റണ്‍സ് അദ്ദേഹം നേടിയിട്ടുള്ളത് സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. 2019ലായിരുന്നു ഇത്. മോശം ഫോമിലൂടെ കടന്നുപോവുന്ന കോലിക്കു പഴയ ഫോം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയായിരിക്കും വരാനിരിക്കുന്ന പരമ്പര. ഒരുപിടി റെക്കോര്‍ഡുകളാണ് ടെസ്റ്റ് പരമ്പരയില്‍ കോലിയെ കാത്തിരിക്കുന്നത്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

 ദ്രാവിഡിനെ പിന്നിലാക്കാം

ദ്രാവിഡിനെ പിന്നിലാക്കാം

നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് ഇത്തവണ വിരാട് കോലി പഴങ്കഥയാക്കിയേക്കും. 12 ടെസ്റ്റുകളില്‍ നിന്നും 1075 റണ്‍സാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ കോലിയുടെ സമ്പാദ്യം. ഇനി 177 റണ്‍സ് കൂടി നേടാനായാല് അദ്ദേഹത്തിന് സൗത്താഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാമത്തെം ഇന്ത്യന്‍ താരമായി മാറാം. 21 ടെസ്റ്റുകളില്‍ നിന്നും 1252 റണ്‍സെടുത്ത ദ്രാവിഡാണ് മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. സൗത്താഫ്രിക്കന്‍ മണ്ണില്‍ 624 റണ്‍സും വന്‍മതില്‍ നേടിയിട്ടുണ്ട്. മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണാണ് 566 റണ്‍സോടെ ദ്രാവിഡിന് പിന്നില്‍. ഇത്തവണ മികച്ച പ്രകടനം നടത്താല്‍ ലക്ഷ്മണിനെയും കോലി പിന്തള്ളിയേക്കും.

 8000 റണ്‍സ് ക്ലബ്ബിലെത്താം

8000 റണ്‍സ് ക്ലബ്ബിലെത്താം

സൗത്താഫ്രിക്കയില്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള ഇന്ത്യന്‍ താരം മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 15 ടെസ്റ്റുകളില്‍ നിനന്നും 1161 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ അടിച്ചെടുത്തത്.
ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് കോലി. നിലവില്‍ 7801 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 199 റണ്‍സ് കൂടി പരമ്പരയില്‍ നേടിയാല്‍ കോലിക്കു 8000 റണ്‍സ് ക്ലബ്ബിലും അംഗമാവാം. ബാറ്റിങില്‍ അദ്ദേഹത്തെ സംബന്ധിച്ച് പരമ്പരയില്‍ കൈവരിക്കാന്‍ ഏറ്റവും എളുപ്പമുള്ള നേട്ടവും ഇതു തന്നെയായിരിക്കും.

 100ാമത് ടെസ്റ്റ് മല്‍സം

100ാമത് ടെസ്റ്റ് മല്‍സം

വിരാട് കോലിക്കു സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഉറപ്പായും കുറിക്കാവുന്ന ഒരു വമ്പന്‍ നാഴികക്കല്ലാണിത്. കരിയറിലെ 100ാമതെ ടെസ്റ്റ് മല്‍സരം ഈ പരമ്പരയില്‍ അദ്ദേഹത്തിനു പൂര്‍ത്തിയാക്കാന്‍ കഴിയും. മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇറങ്ങുന്നതോടെയാണ് കോലി ടെസ്റ്റില്‍ 100 മല്‍സരങ്ങള്‍ തികയ്ക്കുക. ഇന്ത്യക്കു വേണ്ടി നേരത്തേ 11 പേരാണ് സെഞ്ച്വറി ക്ലബ്ബില്‍ അംഗമായിട്ടുള്ളത്. അവസാന ടെസ്റ്റല്‍ ഇറങ്ങുന്നതോടെ കോലിയും എലൈറ്റ് ക്ലബ്ബിലെ അംഗമായി മാറും.

 പോണ്ടിങിന്റെ റെക്കോര്‍ഡ്

പോണ്ടിങിന്റെ റെക്കോര്‍ഡ്

ടെസ്റ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ക്യാപ്റ്റനെന്ന ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം റിക്കി പോണ്ടിങിന്റെ വമ്പന്‍ റെക്കോര്‍ഡും വിരാട് കോലിയെ കാത്തിരിക്കുന്നുണ്ട്. നിലവില്‍ 41 സെഞ്ച്വറികളുമായി ഇരുവരും ഒപ്പത്തിനൊപ്പമാണ്. ഇനിയൊരു സെഞ്ച്വറി കൂടി നേടിയാല്‍ പോണ്ടിങിനെ കോലി പിന്തള്ളും. 2018ലെ അവസാനത്തെ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ കോലി സെഞ്ച്വറി കണ്ടെത്തിയിരുന്നു.
പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി വരള്‍ച്ചയാണ് ഇപ്പോള്‍ അദ്ദേഹം നേടിരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അവസാനത്തെ സെഞ്ച്വറി.

 കന്നി പരമ്പര നേട്ടം

കന്നി പരമ്പര നേട്ടം

സൗത്താഫ്രിക്കന്‍ കന്നി ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയെ കാത്തിരിക്കുന്നുണ്ട്. നേരത്തേ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര കൈക്കലാക്കിയ ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് കുറിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇത്തവണ സൗത്താഫ്രിക്കയിലും സമാനമായൊരു നേട്ടം കോലി തന്റെ പേരിലാക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

Story first published: Wednesday, December 22, 2021, 11:38 [IST]
Other articles published on Dec 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+