IPL 2022: ഗംഭീര്‍ ഇടപെടും, മെഗാ ലേലത്തില്‍ ലഖ്‌നൗവിലെത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങളിതാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലേക്കെത്തുന്ന പുതിയ ടീമുകളിലൊന്നാണ് ലഖ്‌നൗ. സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ച കാലഘട്ടത്തില്‍ ഐപിഎല്ലില്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്‌സിന്റെ ഉടമകളാണ് ലഖ്‌നൗവിന്റേത്. ഇതിനോടകം തന്നെ ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തി ലഖ്‌നൗ ടീം എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. പരിശീലകനായി ആന്‍ഡി ഫ്‌ളവരെ എത്തിച്ച ലഖ്‌നൗ ഉപദേഷ്ടവായി മുന്‍ ഇന്ത്യന്‍ ഓപ്പണറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടം ചൂടിച്ച നായകനുമായ ഗൗതം ഗംഭീറിനെയും നിയമിച്ചിട്ടുണ്ട്.

മെഗാ ലേലത്തിന് മുന്നോടിയായി മൂന്ന് താരങ്ങളെ സ്വന്തമാക്കാന്‍ പുതിയതായി എത്തുന്ന ടീമുകള്‍ക്ക് അവസരമുണ്ട്. കെ എല്‍ രാഹുല്‍, റാഷിദ് ഖാന്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ലഖ്‌നൗ നോട്ടമിട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പഞ്ചാബ് കിങ്‌സ് വിട്ട രാഹുലിനെ നായകനായി നിയമിക്കാനാണ് ടീമിന്റെ പദ്ധതികളെന്നാണ് വിവരം. 20 കോടിക്കാണ് രാഹുലുമായി ധാരണയിലെത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്.
മെഗാ ലേലത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കായി ലഖ്‌നൗ പണം വാരിയെറിയുമെന്നുറപ്പാണ്. അത്തരത്തില്‍ ഗൗതം ഗംഭീറിന്റെ ഇടപെടലിനെത്തുടര്‍ന്ന് ലഖ്‌നൗ സ്വന്തമാക്കാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

മനീഷ് പാണ്ഡെ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഗംഭീര്‍ നയിച്ചിരുന്ന കാലത്ത് ടീമിലെ വിശ്വസ്തന്‍മാരിലൊരാളായിരുന്നു മനീഷ് പാണ്ഡെ. ഗംഭീറുമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരവുമാണ് മനീഷ്. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തിയ മനീഷ് 52 ഇന്നിങ്‌സില്‍ നിന്ന് 31.75 ശരാശരിയില്‍ നേടിയത് 1270 റണ്‍സാണ്. ഐപിഎല്‍ 2014 ഫൈനലില്‍ 94 റണ്‍സ് നേടി ടീമിനെ വിജയിപ്പിച്ചത് മനീഷ് പാണ്ഡെയായിരുന്നു.
ലഖ്‌നൗ ടീമിന്റെ മധ്യനിരയില്‍ വിശ്വസ്തന്മാരായ സീനിയര്‍ താരങ്ങളെ ആവിശ്യമാണ്. അതുകൊണ്ട് തന്നെ മനീഷിനെ ഗംഭീര്‍ നിര്‍ദേശിക്കാന്‍ സാധ്യത കൂടുതലാണ്. അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നിരാശപ്പെടുത്തിയ മനീഷ് പാണ്ഡെ വിജയ് ഹസാരെ ട്രോഫിയിലും കാര്യമായ പ്രകടനം നടത്തിയിട്ടില്ല. ഗംഭീറുമായുള്ള സൗഹൃദം മനീഷിനെ ലഖ്‌നൗവിലെത്തിക്കുമോയെന്ന് കണ്ടറിയാം.

കുല്‍ദീപ് യാദവ്
പ്രതിസന്ധി ഘട്ടത്തില്‍ വേണ്ടത്ര പിന്തുണ ലഭിക്കാതെ പോയ താരമാണ് കുല്‍ദീപ് യാദവ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏക ചൈനാമാന്‍ സ്പിന്നര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി തീര്‍ത്തും നിറം മങ്ങിയ അവസ്ഥയിലാണ്. ഇന്ത്യന്‍ ടീമിനും കെകെആറിനും പുറത്തായ കുല്‍ദീപിന് വരുന്ന സീസണില്‍ തിരിച്ചുവരാനുള്ള അവസരം ലഖ്‌നൗ ടീം നല്‍കിയേക്കും. രണ്ട് സീസണുകളില്‍ ഗംഭീറിന് കീഴില്‍ കളിച്ച കുല്‍ദീപ് 15 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുമായി നായകന്റെ പ്രതീക്ഷക്കൊത്തുയരുകയും ചെയ്തിരുന്നു.
സമീപകാലത്തെ മോശം പ്രകടനങ്ങളെ മാറ്റിനിര്‍ത്താനാവില്ലെങ്കിലും തിരിച്ചുവരാന്‍ കെല്‍പ്പുള്ള ബൗളറാണ് അദ്ദേഹം. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ മികവുള്ള കുല്‍ദീപിനെ ഗംഭീറിന്റെ ഇടപെടല്‍ ലഖ്‌നൗവിലെത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

പീയൂഷ് ചൗള
അനുഭവസമ്പന്നനായ സ്പിന്നറാണ് പീയൂഷ് ചൗള. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ചൗളയെ മെഗാ ലേലത്തിന് മുമ്പ് ടീം ഒഴിവാക്കി. ഗംഭീര്‍ കെകെആറിന്റെ നായകനായിരിക്കെ ഏറ്റവും വിശ്വസ്തനായ സ്പിന്നറായിരുന്നു ചൗള. വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കുകാട്ടുന്നതോടൊപ്പം ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം നടത്താന്‍ ചൗളക്കായിരുന്നു. ഐപിഎല്ലില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് ചൗള. അതുകൊണ്ട് തന്നെ ചൗളയെ ലഖ്‌നൗവിലെത്തിക്കാന്‍ ഗംഭീര്‍ ശ്രമിച്ചേക്കും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ചൗളക്ക് മികവ് കാട്ടാനാവുമെന്നതിനാല്‍ത്തന്നെ അദ്ദേഹം ലഖ്‌നൗവിലെത്താനുള്ള സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications