For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? കോലിയുടെ അഭാവം, രാഹുലിന്റെ ക്യാപ്റ്റന്‍സി, പ്രശ്‌നങ്ങളേറെ

ജോഹാനസ്ബര്‍ഗ്: സെഞ്ച്വൂറിയനില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് ജയിച്ചെത്തിയ ഇന്ത്യക്ക് ജോഹാനാസ്ബര്‍ഗില്‍ തിരിച്ചടി നല്‍കി ദക്ഷിണാഫ്രിക്ക. ഏഴ് വിക്കറ്റിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക വിജയം നേടിയത്. മഴ നാലാം ദിനം വില്ലനായെങ്കിലും മഴമാറിയതോടെ അനായാസമായി ആതിഥേയര്‍ വിജയം എത്തിപ്പിടിച്ചു. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറിന്റെ (96*) ബാറ്റിങ് പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടത്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനും സാധിച്ചില്ല. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 എന്ന നിലയിലുമായി. കേപ്ടൗണ്‍ ടെസ്റ്റ് ജയിക്കുന്ന ടീമാവും പരമ്പര നേടുക.

Reasons Behind India's Defeat At Johannesburg | Oneindia Malayalam
1

ഇതുവരെ ജോഹാനസ്ബര്‍ഗില്‍ ടെസ്റ്റ് തോല്‍ക്കാത്തവരായെത്തിയ ഇന്ത്യക്ക് കടുത്ത തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതും വലിയ തിരിച്ചടിയാണ്. ഇന്ത്യയെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. ജോഹാനസ്ബര്‍ഗില്‍ എവിടെയാണ് ഇന്ത്യക്ക് പിഴച്ചത്? തോല്‍വിയുടെ കാരണങ്ങള്‍ വിശദമായി പരിശോധിക്കാം.

Also Read: IND vs SA: മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തിയാല്‍ ആരെ ഒഴിവാക്കും? ഗംഭീറിന്റെ നിര്‍ദേശം ഇങ്ങനെ

വിരാട് കോലിയുടെ അഭാവം

വിരാട് കോലിയുടെ അഭാവം

ഒന്നാമത്തെ പ്രശ്‌നം വിരാട് കോലിയുടെ അഭാവം തന്നെയാണ്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കൂടുതല്‍ ആക്രമണോത്സകതയോടെ കളിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. കോലിയുടെ സാന്നിധ്യം എതിര്‍ ടീമിനെയും മാനസികമായി ബാധിക്കും. ദക്ഷിണാഫ്രിക്കയുടെ സമ്മര്‍ദ്ദം ഉയര്‍ത്താന്‍ കോലിയുടെ മനോഭാവംകൊണ്ടും ക്യാപ്റ്റന്‍സികൊണ്ടും സാധിക്കും. കോലി കളിക്കാതിരുന്നതോടെ വലിയ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചു. ഇതിനെ കൃത്യമായി മുതലാക്കാനും അവര്‍ക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. കോലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ ശരീര ഭാഷ തന്നെ വളരെ നിരാശയുണ്ടാക്കുന്ന തരത്തിലായിരുന്നു.

Also Read: ബുംറ കൂളാണ്, പക്ഷെ കലിപ്പായാല്‍ 'പിടിച്ചാല്‍ കിട്ടില്ല'!- ഇതാ മൂന്ന് സംഭവങ്ങള്‍

കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി

കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി

നായകനെന്ന നിലയില്‍ വലിയ പരിചയസമ്പത്തില്ലാത്ത താരമാണ് കെ എല്‍ രാഹുല്‍. വിരാട് കോലിയും രോഹിത് ശര്‍മയും പരിക്കിന്റെ പിടിയിലായതോടെയാണ് രാഹുലിനെത്തേടി ക്യാപ്റ്റന്‍സി എത്തിയത്. രാഹുലിന്റെ പരിചയക്കുറവ് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ഫീല്‍ഡിങ് വിന്യാസത്തിലടക്കം പാളിച്ചകള്‍ സംഭവിച്ചു. ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തിലും സമ്മര്‍ദ്ദത്തിലാക്കാന്‍ നായകനെന്ന നിലയില്‍ രാഹുലിനായില്ല. റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ സ്ലഡ്ജിങ് തന്ത്രത്തെ ഒതുക്കാനുള്ള പ്രത്യാക്രമണ തന്ത്രങ്ങളും രാഹുലിനില്ലായിരുന്നു.

Also Read: ഓള്‍ടൈം ബെസ്റ്റ് 11നുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത്തിനും ധോണിക്കും കോലിക്കും ഇടമില്ല

4

ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുല്‍ ഭേദപ്പെട്ട് നിന്നെങ്കിലും സഹതാരങ്ങളില്‍ ആത്മവിശ്വാസം നിറക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആത്മവിശ്വാസത്തോടെയുള്ള ശരീരഭാഷയല്ലായിരുന്നു രാഹുലിന്റേത്. ക്യാപ്റ്റന്‍സിയുടെ പോരായ്മകള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് തന്നെ വിലയിരുത്താം.

Also Read: 'കരുതലും കാവലുമാണ് ധോണി', തറയില്‍ കിടന്നപ്പോള്‍ കിടക്ക നല്‍കി, സംഭവം വെളിപ്പെടുത്തി ഹര്‍ദിക്

റിഷഭ് പന്തിന്റെ മോശം ഫോം

റിഷഭ് പന്തിന്റെ മോശം ഫോം

ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് മധ്യനിരയിലെ റിഷഭ് പന്തിന്റെ പ്രകടനമാണ്. ഇന്ത്യയുടെ എക്‌സ്ഫാക്ടറെന്ന നിലയില്‍ വിശേഷിപ്പിക്കപ്പെടുന്ന താരമാണ് റിഷഭ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ റിഷഭിന് മികവുണ്ടെങ്കിലും സമീപകാലത്തെ പ്രകടനം വളരെ മോശമാണ്. ജോഹാനസ്ബര്‍ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിനാണ് റിഷഭ് പുറത്തായത്. വെറും മൂന്ന് പന്ത് മാത്രമാണ് താരം നേരിട്ടത്. അപ് ഫീല്‍ഡര്‍ റാസി വാന്‍ ഡെര്‍ ഡൂസന്റെ പ്രകോപനത്തില്‍ റിഷഭ് വീഴുകയായിരുന്നു.

Also Read: IND vs SA: ഹാര്‍ദിക്കില്‍ നിന്ന് പ്രതീക്ഷിച്ചത് അവന്‍ നല്‍കുന്നു, ശര്‍ദുലിനെ പുകഴ്ത്തി ചോപ്ര

6

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം റിഷഭിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. 13 ഇന്നിങ്സില്‍ നിന്ന് 19.23 ശരാശരിയില്‍ 250 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 50. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇന്ത്യയുടെ ഹീറോയായ റിഷഭിന് ദക്ഷിണാഫ്രിക്കയില്‍ താളം കണ്ടെത്താനായിട്ടില്ല. ഷോട്ട് തിരഞ്ഞെടുപ്പിലെ പോരായ്മകളാണ് റിഷഭിന്റെ മോശം പ്രകടനത്തിന്റെ പ്രധാന കാരണം. കേപ്ടൗണില്‍ റിഷഭിന്റെ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

മുഹമ്മദ് സിറാജിന്റെ പരിക്ക്

മുഹമ്മദ് സിറാജിന്റെ പരിക്ക്

ഇന്ത്യയുടെ യുവ പേസര്‍മാരിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് മുഹമ്മദ് സിറാജ്. വിദേശ പിച്ചുകളില്‍ എതിര്‍ ടീമുകളുടെ പേടി സ്വപ്‌നമെന്ന് സിറാജിനെ വിളിക്കാം. ഓസ്‌ട്രേലിയയിലെ ഗാബയില്‍ ചരിത്ര ജയം ഇന്ത്യ നേടിയപ്പോള്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് സിറാജായിരുന്നു. വിക്കറ്റ് നേടാനും എതിര്‍ ടീമിനെതിരേ മാനസികമായി ആധിപത്യം നേടിയെടുക്കാനും സവിശേഷ മികവ് സിറാജിനുണ്ട്.

Also Read: വനിതാ ഏകദിന ലോകകപ്പ് 2022: ഇന്ത്യന്‍ ടീമിനെ മിതാലി നയിക്കും, ജെമീമ റോഡ്രിഗസ് പുറത്ത്, ടീമിതാ

8

ജോഹാനസ്ബര്‍ഗില്‍ ആദ്യ ഇന്നിങ്‌സില്‍ പന്തെറിയുന്നതിനിടെയാണ് സിറാജിന്റെ കാലിന് പരിക്കേറ്റത്. ഇത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. രണ്ടാം ഇന്നിങ്‌സില്‍ വെറും ആറ് ഓവറാണ് സിറാജിന് പന്തെറിയാനായത്. പരിക്കിന്റെ പ്രയാസം കൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ടാണ് സിറാജ് പന്തെറിഞ്ഞത്. ആറിന് മുകളിലായിരുന്നു ഇക്കോണമി. സിറാജിനെ പരിക്ക് തളര്‍ത്തിയത് ഇന്ത്യന്‍ ടീമിനെയാകെയാണ് തളര്‍ത്തിയത്. സിറാജിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിന്റെ ബൗളിങ് നിരക്ക് കരുത്ത് കുറഞ്ഞു. ഇതിനെ ഫലപ്രദമായി ദക്ഷിണാഫ്രിക്ക ഉപയോഗിക്കുകയും ചെയ്തു.

Also Read: IND vs SA: 'ഇതിനെ ധീരതയെന്ന് വിളിക്കരുത്, മണ്ടത്തരമാണ് ചെയ്തത്', റിഷഭിനെതിരേ ഗൗതം ഗംഭീര്‍

ഫീല്‍ഡിങ്ങില്‍ വലിയ പാളിച്ച

ഫീല്‍ഡിങ്ങില്‍ വലിയ പാളിച്ച

ടെസ്റ്റ് ക്രിക്കറ്റില്‍ ഓരോ അവസരങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ഒരു അവസരം പാഴാക്കിയാല്‍ മത്സരത്തെത്തന്നെയത് നഷ്ടമാക്കും. അതുകൊണ്ട് തന്നെ ഫീല്‍ഡിങ്ങിന് വളരെ പ്രാധാന്യമുണ്ട്. ഇന്ത്യയുടെ മോശം ഫീല്‍ഡിങ് പ്രകടനം ജോഹാനസ്ബര്‍ഗിലെ തോല്‍വിയുടെ കാരണമാണ്. നിര്‍ണ്ണായകമായ പല ക്യാച്ചുകളും ഇന്ത്യ നഷ്ടപ്പെടുത്തി. റിഷഭ് പന്ത് ക്യാച്ച് നഷ്ടപ്പെടുത്തിയതും ടെംബ ബാവുമയെ ശര്‍ദുല്‍ ഠാക്കൂര്‍ കൈവിട്ടതും തിരിച്ചടിയായി. സമീപകാലത്തായി ഇന്ത്യയുടെ ഫീല്‍ഡിങ് മോശമാകുന്നുണ്ട്. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 30ലധികം ക്യാച്ചാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. ഫീല്‍ഡിങ് ഇന്ത്യ മെച്ചപ്പെടുത്തേണ്ടത് ടീമിന്റെ മുന്നോട്ടുള്ള പോക്കിന് വളരെ നിര്‍ണ്ണായകമാണ്.

Also Read:

മധ്യനിര ബാറ്റിങ് മെച്ചപ്പെടണം

മധ്യനിര ബാറ്റിങ് മെച്ചപ്പെടണം

മധ്യനിരയിലെ റണ്‍സ് ടെസ്റ്റില്‍ വളരെ പ്രധാനപ്പെട്ടതാണ്. ജോഹാനസ്ബര്‍ഗില്‍ ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതാണ്. വാലറ്റത്തിനും കാര്യമായ റണ്‍സ് സംഭാവന ചെയ്യാനാവുന്നില്ല. ഇന്ത്യയുടെ ബാറ്റിങ് നിരക്ക് സ്ഥിരതയില്ലാത്തതും പ്രശ്‌നമാണ്. ഒറ്റയാള്‍ പ്രകടനങ്ങളിലാണ് ടീം ഇപ്പോഴും പ്രതീക്ഷവെക്കുന്നത്. കെ എല്‍ രാഹുല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ രക്ഷകനായി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇത്തരത്തിലൊരു രക്ഷകന്‍ ഇന്ത്യക്കുണ്ടായില്ല. ശര്‍ദുല്‍ ഠാക്കൂര്‍ ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റ് പ്രകടനത്തോടെ കളിയിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നെങ്കിലും അതിനെ മുതലാക്കാന്‍ ടീമിന് സാധിച്ചില്ല.

Story first published: Friday, January 7, 2022, 10:59 [IST]
Other articles published on Jan 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+