
ദക്ഷിണാഫ്രിക്കയിലെ വേഗ മൈതാനത്ത് ആതിഥേയരുടെ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കായി എന്നതാണ് ശ്രദ്ധേയമായ കാര്യം. മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ് എന്നിവര്‍ ഒന്നിനൊന്ന് മികച്ചുനിന്നു. എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഏറ്റവും ശ്രദ്ധ നേടിയത് ഷമിയാണ്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഷമി രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകളും നേടി. ഇപ്പോഴിതാ ഷമിയുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.
Also Read: IND vs SA: പിടിച്ചുകെട്ടാല്‍ 'എതിരാളികളില്ല', ഇത് കോലിയുടെ പട, ഗാബ, ഓവല്‍, ഇപ്പോഴിതാ സെഞ്ച്വൂറിയനും

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറാണ് ഷമിയെന്നാണ് ആകാശ് വിശേഷിപ്പിച്ചത്. 'ബുംറയെ എല്ലാവരും ശ്രദ്ധിക്കാന്‍ കാരണം അവന്‍ സവിശേഷനായ താരമായതിനാലാണ്. എന്നാല്‍ എല്ലാ സാഹചര്യത്തിലെയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് പേസര്‍ മുഹമ്മദ് ഷമിയാണ്. പ്രത്രേ്യകിച്ച് നിലവിലെ സാഹചര്യങ്ങളില്‍. വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അഞ്ച് വിക്കറ്റ് നേടിയ ഷമി സെഞ്ച്വൂറിയനിലും അഞ്ച് വിക്കറ്റ് നടത്തിയിരിക്കുകയാണ്.
Also Read: IND vs SA: ക്യാപ്റ്റന്‍മാരിലെ കിങ്, അത് കോലി തന്നെ- ധോണിയുടെ രണ്ട് റെക്കോര്‍ഡ് തെറിച്ചു!

രണ്ട് വ്യത്യസ്ത സാഹചര്യത്തിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായി. നമ്മള്‍ എന്‍ഗിഡിയുടെയും റബാഡയുടെയും പേസിനെക്കുറിച്ചും ബുംറയുടെ മാജിക്കിനെക്കുറിച്ചുമെല്ലാം പറയുമ്പോഴും ഷമിയെക്കുറിച്ച് എന്താണ് പറയാത്തത്. ബുംറയെപ്പോലെ ഷമി അത്ഭുതപ്പെടുത്തുന്ന പന്തുകള്‍ എറിയാറില്ല. എന്നാല്‍ സ്ഥിരതയോടെ സ്റ്റംപിന് ആക്രമിക്കാന്‍ ഷമിയെപ്പോലെ മിടുക്കനായ മറ്റാരുമില്ല. സ്റ്റംപിന്റെ മുകളില്‍ പന്ത് തട്ടുന്ന തരത്തില്‍ കൂടുതല്‍ പന്തെറിയുന്ന താരമാരാണ്?അത് ഷമിയാണ്.'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: 2021ലെ അരങ്ങേറ്റക്കാരുടെ മികച്ച പ്ലേയിങ് 11 ഇതാ, ഇന്ത്യന്‍ ആധിപത്യം, ക്യാപ്റ്റന്‍ ശ്രീലങ്കന്‍ താരം

ടെസ്റ്റില്‍ വിദേശത്തും നാട്ടിലും ഇന്ത്യയുടെ വിശ്വസ്തനായ പേസറാണ് ഷമി. വിക്കറ്റ് നേടാനുള്ള മികവാണ് ഷമിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. വേഗവും സ്വിങ്ങും നിറഞ്ഞ സാഹചര്യത്തില്‍ ഷമി വളരെ അപകടകാരിയാണ്. ഷോട്ട് ബോളുകളില്‍ നിന്ന് കൂടുതല്‍ വിക്കറ്റ് നേടാനുള്ള മികവ് ഷമിക്കുണ്ട്. കൂടാതെ ബൗണ്‍സറുകളിലൂടെ ബാറ്റ്‌സ്മാനെ പ്രതിരോധത്തിലാക്കാനും ഷമിക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഷമി ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളാണ്. വിദേശ മൈതാനത്ത് ഇന്ത്യക്കായി അത്ഭുതം സൃഷ്ടിക്കാന്‍ ഷമിക്കാവും.
Also Read: IND vs SA: ബുംറയെന്ന 'വിദേശ ഹീറോ'- ഏറ്റവുമധികം വിക്കറ്റ് രണ്ടു രാജ്യങ്ങളില്‍!

ബുംറയുടെ ബൗളിങ്ങും സെഞ്ച്വൂറിയനില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായിരുന്നു. അഞ്ച് വിക്കറ്റാണ് മത്സരത്തില്‍ ബുംറ നേടിയത്. രണ്ട് ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറെ പുറത്താക്കിയത് ബുംറയാണ്. അതിവേഗ യോര്‍ക്കറുകളും സ്ലോ ബോളുകളുമെല്ലാം ഒരുപോലെ ബുംറയുടെ കൈകളില്‍ ഭദ്രം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയിലെ സജീവ സാന്നിധ്യമാണ് ബുംറ. ഇപ്പോഴിതാ ബുംറയെ രാജ്യത്തിന്റെ സമ്പാദ്യമെന്നാണ് ആകാശ് വിശേഷിപ്പിച്ചത്.
Also Read: IND vs SA: റിഷഭിനെ 'പിടിച്ചാല്‍ കിട്ടില്ല', ധോണിയുടെ മറ്റൊരു റെക്കോഡും തിരുത്തി തലപ്പത്ത്

'ജസ്പ്രീത് ബുംറ രാജ്യത്തിന്റെ സമ്പാദ്യമാണ്. ബുംറ ഇന്ത്യയുടെ പേസ് നിരയിലെ നിര്‍ണ്ണായക ബൗളറാണ്. ആദ്യ ഓവറില്‍ത്തന്നെ നായകനായ ഡീന്‍ എല്‍ഗറെ പുറത്താക്കാന്‍ ബുംറക്കായി. നാലാം ദിനം മികച്ചൊരു കൂട്ടുകെട്ടിലേക്ക് ദക്ഷിണാഫ്രിക്ക പോകുമെന്ന് തോന്നിക്കവെയാണ് വാന്‍ ഡെര്‍ ഡൂസനെ ബുംറ പുറത്താക്കിയത്. കേശവ് മഹാരാജിനെ പുറത്താക്കിയ യോര്‍ക്കര്‍ ലോകോത്തരമായിരുന്നു. എല്‍ഗറെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താക്കിയത് വ്യത്യസ്തമായ മറ്റൊരു പന്തിലൂടെയായിരുന്നു. അവന്‍ വളരെ ബുദ്ധിമാനായ ബൗളറാണ്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
Also Read: ഐസിസി അവാര്‍ഡ് 2021: മികച്ച ഏകദിന താരമാരാവും? ചുരുക്കപ്പട്ടിക ഇതാ, ഒരു ഇന്ത്യക്കാരന്‍ പോലുമില്ല

സെഞ്ച്വൂറിയനില്‍ ജയിച്ചതോടെ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനാവാത്ത ഇന്ത്യ ഇത്തവണ ചരിത്രം തിരുത്തി കപ്പ് നേടുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.


Click it and Unblock the Notifications