
ഇന്ത്യ സ്പിന്‍ കെണിയൊരുക്കിയാവും ന്യൂസീലന്‍ഡിനെ കാത്തിരിക്കുകയെന്നുറുപ്പാണ്. ഇന്ത്യയുടെ ഈ സ്പിന്‍ മികവ് തന്നെയാണ് മുന്നിലെ പ്രധാന വെല്ലുവിളിയെന്ന് അറിയാമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍. തട്ടകത്തില്‍ ഇന്ത്യയുടെ സ്പിന്‍ മികവ് വളരെ ശക്തമാണെന്നും അതിനെ തടുക്കാന്‍ വൃത്യസ്തമായ കാര്യങ്ങള്‍ തന്നെ ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read: IND vs NZ Test: കിവീസിനെ കറക്കി വീഴ്ത്താന്‍ അശ്വിന്‍, കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളിതാ

'ഇന്ത്യന്‍ ടീമിന്റെ സ്പിന്നര്‍മാരുടെ മികവ് നന്നായി അറിയാം. ഏറെ നാളുകളായി സ്പിന്‍ ബൗളിങ്ങില്‍ അവര്‍ ഇതേ മികവ് തുടരുന്നു. ഞങ്ങളെ സംബന്ധിച്ച് സ്പിന്നിനെ പ്രതിരോധിക്കാനുള്ള മികച്ച വഴികള്‍ തേടുകയും മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുകയുമാണ് വേണ്ടത്. ഇതാണ് പ്രധാനപ്പെട്ട കാര്യം. ഓരോ താരങ്ങളും വ്യത്യസ്തരാണ്. ശൈലിയിലും മാറ്റങ്ങളുണ്ട്. എന്നാല്‍ മികച്ച മുന്നൊരുക്കത്തോടെ ഇന്ത്യയുടെ സ്പിന്നിനെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്'-പത്ര സമ്മേളനത്തില്‍ വില്യംസന്‍ പറഞ്ഞു.
Also Read: IPL 2022: മാക്‌സ്വെല്ലിനെ ആര്‍സിബി കൈവിടും! നിലനിര്‍ത്തുക നാലുപേരെ- പ്രവചിച്ച് ആകാശ് ചോപ്ര

കാണ്‍പൂരില്‍ ഇന്ത്യക്ക് മികച്ച റെക്കോഡുകളാണുള്ളത്. സ്പിന്നര്‍മാരെല്ലാം മികച്ച ഫോമിലുമാണ്. ന്യൂസീലന്‍ഡിനെതിരേ 52 വിക്കറ്റുകള്‍ ഇതിനോടകം വീഴ്ത്തിയിട്ടുള്ള ആര്‍ അശ്വിന്‍ തന്നെയാണ് ഇന്ത്യയുടെ വജ്രായുധം. ഇന്ത്യന്‍ സാഹചര്യത്തില്‍ അശ്വിനെപ്പോലെ മികവുള്ള മറ്റൊരു സ്പിന്‍ ബൗളറുമില്ലെന്ന് തന്നെ പറയാം. ന്യൂസീലന്‍ഡ് നായകന്റെയും പേടി സ്വപ്‌നമാണ് അശ്വിന്‍. ഇതുവരെ അഞ്ച് തവണ അശ്വിന് മുന്നില്‍ വില്യംസന്‍ കുടുങ്ങിയിട്ടുണ്ട്. ഇത്തവണയും വില്യംസണെ വീഴ്ത്തുകയാവും അശ്വിന്റെ പ്രധാന ലക്ഷ്യം.
Also Read: ടി20യില്‍ കോലിയെ മാറ്റിനിര്‍ത്തണമോ? യുവതാരങ്ങള്‍ക്ക് അവസരം നല്‍കണോ? കണക്കുകള്‍ നോക്കാം

ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പരിഗണിക്കാനാണ് സാധ്യത. അശ്വിനൊപ്പം രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍ എന്നീ ഇടം കൈയന്‍ സ്പിന്നര്‍മാരും പ്ലേയിങ് 11ല്‍ ഇടം പിടിച്ചേക്കും. അക്ഷര്‍ പട്ടേല്‍ അവസാന ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ മികച്ച ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ ഇടം കൈയന്‍ സ്പിന്നര്‍മാര്‍ക്കുള്ളത്. ടോം ലാദത്തെപ്പോലെയുള്ള ഇടം തകൈയന്‍മാര്‍ക്ക് അശ്വിനെ നേരിടുകയെന്നതാണ് പ്രധാന വെല്ലുവിളി.
Also Read: IPL 2022: എന്നെയും ശ്രേയസിനെയും ഡിസി നിലനിര്‍ത്തില്ല! സാധ്യത 3 പേര്‍ക്ക്- വെളിപ്പെടുത്തി അശ്വിന്‍

പിച്ചിലെ വെല്ലുവിളിയെക്കുറിച്ചും വില്യംസന്‍ പറഞ്ഞു. ' പിച്ച് സ്പിന്നിന് അനുകൂലമാണ്. ഈ പിച്ചില്‍ ന്യൂബോളിലും പഴ ബോളിലും ടേണ്‍ ലഭിക്കും. എന്നാല്‍ ടേണ്‍ ചെയ്യുന്നതോടൊപ്പം ചില പന്തുകള്‍ നേരെയുമെത്തും. ഇതിനെ മറികടക്കാന്‍ കൃത്യമായ പദ്ധതികള്‍ അത്യാവശ്യമാണ്. ഇതിന് മുമ്പ് ഇന്ത്യയില്‍ വന്ന ടീമുകളും ഇതേ വെല്ലുവിളി നേരിട്ടവരാണ്.
Also Read: IND vs NZ: ഇന്ത്യക്കു വന്‍ ഷോക്ക്, ടെസ്റ്റ് പരമ്പരയ്ക്കു രാഹുല്‍ ഇല്ല!- പുതിയ ഓപ്പണിങ് ജോടി

പരമ്പരയിലുടെനീളം സ്പിന്നിന് പിച്ചില്‍ പിന്തുണ പ്രതീക്ഷിക്കുന്നു.കഴിയുന്നത്രെ മുന്നൊരുക്കം നടത്തി ധൈര്യത്തോടെ വെല്ലുവിളിയെ നേരിടുകയാണ് ചെയ്യേണ്ടത്. ഞങ്ങള്‍ ഫേവറേറ്റുകളാണെന്ന് കരുതുന്നില്ല. അവരുടെ ടീമാണ് ഏത് ഫോര്‍മാറ്റിലും ഇന്ത്യയുടെ ശക്തി. വലിയ വെല്ലുവിളിയാണെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ ക്രിക്കറ്റിനെ കാട്ടുകയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുകയുമാണ് വേണ്ടത്. വെല്ലുവിളി ഏറ്റെടുക്കുന്നത് കൗതുകമുള്ള കാര്യമാണ്.-വില്യംസന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











