Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എന്നെയും ശ്രേയസിനെയും ഡിസി നിലനിര്‍ത്തില്ല! സാധ്യത 3 പേര്‍ക്ക്- വെളിപ്പെടുത്തി അശ്വിന്‍

ഐപിഎല്ലിന്റെ മെഗാ ലേലം അടുത്ത വര്‍ഷം ആദ്യവാരം നടക്കാനിരിക്കെ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആരാധകരെ നിരാശരാക്കുന്ന വെളിപ്പെടുത്തല്‍ ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികള്‍ക്കും തങ്ങളുടെ പ്രധാനപ്പെട്ട നാലു താരങ്ങളെയായിരിക്കും നിലനിര്‍ത്താന്‍ സാധിക്കുക. ഇവര്‍ ആരൊക്കെയായിരിക്കണമെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ച ശേഷം അക്കാര്യം ബിസിസിഐയെ അറിയിക്കുകയും വേണം. ഇതോടെ ടീമിലെ ശേഷിച്ച കളിക്കാരെല്ലാം ലേലത്തിന്റെ പൂളിലെത്തുകയും ചെയ്യും.

പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അശ്വിന്‍. 2008 മുതല്‍ 15 വരെ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനോടൊപ്പമായിരുന്നു. 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ജയന്റ്‌സിലെത്തിയ അശ്വിന്‍ 2018ല്‍ പഞ്ചാബ് കിങ്‌സിലേക്കു ചേക്കേറി. 2020ലായിരുന്നു അദ്ദേഹം ഡിസിയുടെ ഭാഗമായത്. ഡല്‍ഹിക്കായി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അശ്വിന്‍ ടീമിലെ സ്ഥിരാംഗവുമായിരുന്നു.

 എന്നെയും ശ്രേയസിനെയും നിലനിര്‍ത്തില്ല!

എന്നെയും ശ്രേയസിനെയും നിലനിര്‍ത്തില്ല!

പുതിയ സീസണില്‍ തന്നെയും മുന്‍ നായകനും ഇന്ത്യയുടെ യുവ ബാറ്ററുമായ ശ്രേയസ് അയ്യരെയും ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്തില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹി ടീം മാനേജ്‌മെന്റ് എന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നെങ്കില്‍ ഇക്കാര്യം ഇതിനകം ഞാന്‍ അറിയുമായിരുന്നു. ശ്രേയസിനെയും ഡിസി നിലനിര്‍ത്തില്ലെന്നാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ പറഞ്ഞു.

 മൂന്നിലധികം പേരെ നിലനിര്‍ത്തില്ല

മൂന്നിലധികം പേരെ നിലനിര്‍ത്തില്ല

മെഗാ ലേലത്തിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി. നാലു കളിക്കാരെ നിലനിര്‍ത്താന്‍ ഓരോ ഫ്രാഞ്ചൈസിക്കും ബിസിസിഐ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഡിസി മൂന്നു പേരെയായിരിക്കും നിലനിര്‍ത്താന്‍ സാധ്യത. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച റിഷഭ് പന്ത്, ഓപ്പണര്‍ പൃഥ്വി ഷാ, സൗത്താഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയ എന്നിവരായിരിക്കും ഈ മൂന്നു പേരെന്നാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ വ്യക്തമാക്കി.

ഡല്‍ഹിക്കായി മികച്ച പ്രകടനം

ഡല്‍ഹിക്കായി മികച്ച പ്രകടനം

2020ല്‍ പഞ്ചാബില്‍ നിന്നെത്തിയ ശേഷം ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി മികച്ച പ്രകടനാണ് അശ്വിന്‍ നടത്തിയിട്ടുള്ളത്. മികച്ച ഇക്കോണമി റേറ്റില്‍ ബൗള്‍ ചെയ്ത അദ്ദേഹത്തിനു വിക്കറ്റുകളും ലഭിച്ചിരുന്നു. അമിത് മിശ്രയെ പിന്തള്ളി ഡിസിയുടെ പ്രധാന സ്പിന്നറായും അശ്വിന്‍ മാറിയിരുന്നു.
ഡിസിക്കൊപ്പം കഴിഞ്ഞ രണ്ടു സീസണുകളിലായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇന്ത്യയുടെ ടി20 ടീമിലേക്കു അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലാണ് അശ്വിന്‍ തിരിച്ചുവന്നത്. 2017നു ശേഷം ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഇത്. ലോകകപ്പില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും ഉജ്ജ്വലമായി ബൗള്‍ ചെയ്തതോടെ അശ്വിന് ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലും ടീമിലിടം ലഭിച്ചു. ഈ പരമ്പരയിലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു.

ശ്രേയസ് നിര്‍ണായക താരം

ശ്രേയസ് നിര്‍ണായക താരം

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സംബന്ധിച്ച് വളരെ നിര്‍ണാക താരങ്ങളിലൊരാളാണ് മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ്. അതുകൊണ്ടു തന്നെ അശ്വിന്റെ വെളിപ്പെടുത്തല്‍ പോലെ അദ്ദേഹത്തെ ഡിസി കൈവിടാന്‍ സാധ്യത തീരെ കുറവാണ്. 2015 മുതല്‍ ഡിസി ടീമിന്റെ ഭാഗമായ ശ്രേയസ് 18ലാണ് നായകസ്ഥാനമേറ്റെടുക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞപ്പോള്‍ പകരക്കാരനായി ശ്രേയസിനെ നിയമിക്കുകയായിരുന്നു.
തൊടട്ടുത്ത സീസണില്‍ തന്നെ ഡിസിയെ പ്ലേഓഫിലെത്തിച്ചാണ് ശ്രേയസ് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചത്. 2020ല്‍ ആദ്യമായി ഡിസിയെ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു. പക്ഷെ 2021ലെ സീസണിനു മുമ്പ് തോളിനു പരിക്കേറ്റത് ശ്രേയസിനു അപ്രതീക്ഷിത തിരിച്ചടിയായി. ഈ കാരണത്താല്‍ ഇന്ത്യയിലെ ആദ്യപാദത്തില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയും ചെയ്തു. തുടര്‍ന്നായിരുന്നു റിഷഭ് ക്യാപ്റ്റനായത്. യുഎഇയില്‍ നടന്ന രണ്ടാംപാദത്തില്‍ ശ്രേയസ് പരിക്കില്‍ നിന്നും മോചിതനായി ടീമില്‍ മടങ്ങിയെത്തിയെങ്കിലും റിഷഭിനെ നായകസ്ഥാനത്തു നിലനിര്‍ത്താന്‍ ഡിസി തീരുമാനിക്കുകയായിരുന്നു.

Story first published: Tuesday, November 23, 2021, 18:01 [IST]
Other articles published on Nov 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+