For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മാക്‌സ്വെല്ലിനെ ആര്‍സിബി കൈവിടും! നിലനിര്‍ത്തുക നാലുപേരെ- പ്രവചിച്ച് ആകാശ് ചോപ്ര

മെഗാലേലം ജനുവരിയിലാണ്

1

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുമ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്താനിടയുള്ള താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. അടുത്ത വര്‍ഷമാദ്യമാണ് മെഗാ താരലേലം നടക്കുന്നത്. നാലു കളിക്കാരെയാണ് ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ ഓരോ ഫ്രാഞ്ചൈസിക്കും അനുമതിയുള്ളത്.

സൗത്താഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സിന്റെ സേവനം അടുത്ത സീസണില്‍ ആര്‍സിബിക്കു ലഭിക്കില്ല. അടുത്തിടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മെഗാ ലേലത്തിനു മുമ്പ് ആര്‍സിബി നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന താരങ്ങളിലൊരാളായിരുന്നു എബിഡി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആര്‍സിബി നിലനിര്‍ത്താന്‍ സാധ്യതയുള്ള കളിക്കാര്‍ ആരൊക്കെയായിരിക്കുമെന്നു ചോപ്ര ചൂണ്ടിക്കാട്ടിയത്.

 കോലിയും ചാഹലും

കോലിയും ചാഹലും

മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലുമാണ് ആര്‍സിബി ആദ്യം നിലനിര്‍ത്തുമെന്ന് ഞാന്‍ കരുതുന്ന രണ്ടു പേര്‍. രണ്ടു പേരെക്കൂടി തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ദേവ്ദത്ത് പടിക്കലും മുഹമ്മദ് സിറാജുമായിരിക്കും അവര്‍. ഞാന്‍ തിരഞ്ഞെടുക്കുന്ന നാലു പേര്‍ ഇവരായിരിക്കും. ഹര്‍ഷല്‍ പട്ടേലിനെയും ഞാന്‍ പരിഗണിച്ചേക്കും. സിറാജ് അല്ലെങ്കില്‍ ഹര്‍ഷല്‍ ഇവരിലൊരാളെ താന്‍ തിരഞ്ഞെടുക്കുമെന്നും ചോപ്ര വ്യക്തമാക്കി.

 ഗ്ലെന്‍ മാക്‌സ്വെല്ലിനെ കൈവിടും

ഗ്ലെന്‍ മാക്‌സ്വെല്ലിനെ കൈവിടും

എബിഡിയുടെ സേവനം അടുത്ത സീസണില്‍ ലഭിക്കില്ലെങ്കിലും ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ ആര്‍സിബി നിലനിര്‍ത്താനിടയില്ലെന്നാണ് ചോപ്രയുടെ അഭിപ്രായം. കഴിഞ്ഞ സീസണിലാണ് മാക്‌സി ആര്‍സിബിയിലെത്തിയത്. തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടീമിന്റെ നിര്‍ണായക താരമായി അദ്ദേഹം മാറുകയും ചെയ്തിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും ആറു ഫിഫ്റ്റികളക്കം 513 റണ്‍സെടടുത്ത മാക്‌സ്വെല്‍ മൂന്നു വിക്കറ്റുകളുമെടുത്തിരുന്നു.
മാക്‌സ്വെല്ലിനെ എന്തുകൊണ്ടാണ് ആര്‍സിബി നിലനിര്‍ത്തുമെന്ന് ഞാന്‍ പറയാത്തതെന്നു നിങ്ങള്‍ കരുതുന്നുണ്ടാവും. മാക്‌സിയുടെ കാര്യത്തില്‍ എനിക്കു 100 ശതമാനവും ആത്മവിശ്വാസമില്ലെന്നതാണ് കാരണം. കഴിഞ്ഞ സീസണില്‍ അദ്ദേഹം വളരെ മികച്ച പ്രകടനം നടത്തിയിരുന്നു. പക്ഷെ തുടര്‍ന്നും മാക്‌സ്വെല്ലിനു ഇതിനു കഴിയുമോയെന്ന് എനിക്കറിയില്ല. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ താന്‍ തിരഞ്ഞെടുക്കാതിരുന്നതെന്നും ചോപ്ര വിശദമാക്കി.

 വിദേശ താരങ്ങളെ നിലനിര്‍ത്തണം

വിദേശ താരങ്ങളെ നിലനിര്‍ത്തണം

മെഗാ ലേലത്തിനു മുമ്പ് വിദേശ കളിക്കാരേക്കാള്‍ ഇന്ത്യന്‍ താരങ്ങളെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് നിലനിര്‍ത്താന്‍ ശ്രമിക്കേണ്ടതെന്നു ചോപ്ര ആവശ്യപ്പെട്ടു.
വിദേശ താരങ്ങളെ വേണമെങ്കില്‍ ഒരുപാട് പേരെ നമുക്ക് ടീമിലേക്കു കൊണ്ടു വരാന്‍ കഴിയും. പക്ഷെ അതു പോലെ ഇന്ത്യന്‍ കളിക്കാരെ ലഭിക്കില്ല. കളിക്കാരെ നിലനിര്‍ത്തുന്ന കാര്യം വന്നാല്‍ വിദേശ താരങ്ങളേക്കാള്‍ ഇന്ത്യന്‍ താരങ്ങളെയാണ് താന്‍ ശ്രദ്ധിക്കാറുള്ളതെന്നും ചോപ്ര പറഞ്ഞു.

 ഹര്‍ഷലോ, സിറാജോ?

ഹര്‍ഷലോ, സിറാജോ?

ആര്‍സിബി നിലനിര്‍ത്താനിടയുള്ള താരങ്ങളില്‍ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരിലൊരാളുടെ കാര്യത്തിലായിരിക്കും ആര്‍സിബിക്കു സംശയമുണ്ടാവുകയെന്നു ചോപ്ര വിലയിരുത്തി. ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരുടെ കാര്യത്തില്‍ ആര്‍സിബിക്കു ടോസ് ഇടേണ്ടി വരും. ദീര്‍ഘകാലത്തേക്കു നോക്കുമ്പോള്‍ സിറാജിനാണ് കൂടുതല്‍ സാധ്യത. ഹര്‍ഷല്‍ ഒരു ബൗളറെന്ന നിലയില്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 മാസത്തിനിടെ വളരെ മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയത്. അതുകൊണ്ടു തന്നെ ഹര്‍ഷലിനെ ഒരുപക്ഷെ ആര്‍സിബി നിലനിര്‍ത്താനുള്ള സാധ്യത തള്ളാനാവില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബി മികച്ച പ്രകടനം നടത്തിയിരുന്നു. ലീഗ് ഘട്ടത്തില്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് അവര്‍ പ്ലേഓഫില്‍ കടന്നിരുന്നു. 14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച ആര്‍സിബി അഞ്ചെണ്ണത്തിലാണ് പരാജയപ്പെട്ടത്. പക്ഷെ പ്ലേഓഫില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു തോറ്റ് ആര്‍സിബി പുറത്താവുകയായിരുന്നു.

Story first published: Tuesday, November 23, 2021, 19:23 [IST]
Other articles published on Nov 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+