Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ Test: കിവീസിനെ കറക്കി വീഴ്ത്താന്‍ അശ്വിന്‍, കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളിതാ

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരക്ക് പിന്നാലെ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ടി20പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ഈ തോല്‍വിക്ക് പകരം വീട്ടാനുറച്ചാവും ന്യൂസീലന്‍ഡിന്റെ വരവ്. റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസനും തിരിച്ചെത്തുന്നതോടെ ന്യൂസീലന്‍ഡിന്റെ കരുത്തുയരുമെങ്കിലും തട്ടകത്തില്‍ ഇന്ത്യയെ വീഴ്ത്തുക പ്രയാസം തന്നെയാണ്. കഴിഞ്ഞ 33 വര്‍ഷത്തിനിടെ ഒരു തവണ പോലും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാന്‍ ന്യൂസീലന്‍ഡിനായിട്ടില്ല.

ഇത്തവണ ചരിത്രം തിരുത്താനുള്ള തയ്യാറെടുപ്പിലാണ് ന്യൂസീലന്‍ഡിന്റെ വരവ്. കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ന്യൂസീലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ഇതിന് പകരം വീട്ടേണ്ടതും ഇന്ത്യക്ക് അത്യാവശ്യമാണ്. ഇന്ത്യയുടെ സ്പിന്നര്‍മാരുടെ പ്രകടനമാവും ന്യൂസീലന്‍ഡിന് വലിയ വെല്ലുവിളിയാവുക. ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഏത് വമ്പന്മാരെയും വെള്ളം കുടിപ്പിക്കുന്ന സ്പിന്നര്‍മാരാണ്.

അനസാന ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്. ന്യൂസീലന്‍ഡിന് വലിയ തലവേദനയാവുക ആര്‍ അശ്വിന്റെ ബൗളിങ് പ്രകടനമാവും. നേര്‍ക്കുനേര്‍ കണക്കില്‍ 52 വിക്കറ്റുമായി ഏറ്റവും മുന്നിലുള്ളത് അശ്വിനാണ്. സമീപകാലത്തായി അശ്വിന്‍ മികച്ച ഫോമിലുമാണ്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അശ്വിനെ കാത്തിരിക്കുന്ന മൂന്ന് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വില്യംസണെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍

വില്യംസണെ കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍

ന്യൂസീലന്‍ഡിന്റെ നട്ടെല്ല് അവരുടെ നായകനായ കെയ്ന്‍ വില്യംസനാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് മികവും ക്യാപ്റ്റന്‍സിയുമാണ് ടീമിന്റെ ശക്തി. വില്യംസന് വലിയ ഭീഷണി ഉയര്‍ത്തുന്നത് ആര്‍ അശ്വിന്റെ ബൗളിങ്ങാണ്. ഒരു തവണ കൂടി വില്യംസണെ പുറത്താക്കിയാല്‍ കൂടുതല്‍ തവണ വില്യംസണെ പുറത്താക്കുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടം സ്വന്തമാക്കാന്‍ അശ്വിനാവും. ഇതുവരെ അഞ്ച് തവണയാണ് അശ്വിന് വില്യംസനെ പുറത്താക്കിയത്. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയും വില്യംസനെ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. വരാനിരിക്കുന്ന രണ്ട് മത്സര പരമ്പരയില്‍ ഒരു തവണയെങ്കിലും അശ്വിന് വില്യംസണെ പുറത്താക്കാനാവുമോയെന്ന് കാത്തിരുന്ന് കാണാം.

നാല് വിക്കറ്റകലെ ചരിത്ര നേട്ടം

നാല് വിക്കറ്റകലെ ചരിത്ര നേട്ടം

നാല് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡിനൊപ്പമെത്താന്‍ അശ്വിനാവും. 79 മത്സരത്തില്‍ നിന്ന് 413 വിക്കറ്റുകളാണ് നിലവില്‍ അശ്വിന്റെ പേരിലുള്ളത്. മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്റെ പേരില്‍ 417 വിക്കറ്റുകളാണുള്ളത്. അഞ്ച് വിക്കറ്റുകള്‍ നേടിയാല്‍ ഹര്‍ഭജനെ അശ്വിന് മറികടക്കാം. അനില്‍ കുംബ്ലെ (619), കപില്‍ ദേവ് (434) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളത്.

അനില്‍ കുംബ്ലെയുടെ റെക്കോഡിനൊപ്പമെത്താം

അനില്‍ കുംബ്ലെയുടെ റെക്കോഡിനൊപ്പമെത്താം


ടെസ്റ്റില്‍ ഇതുവരെ ഏഴ് തവണയാണ് അശ്വിന്‍ 10 വിക്കറ്റ് പ്രകടനം നടത്തിയിരിക്കുന്നത്. ഒരു തവണ കൂടി 10 വിക്കറ്റ് പ്രകടനം നടത്തിയാല്‍ അനില്‍ കുംബ്ലെയുടെ റെക്കോഡിനൊപ്പമെത്താന്‍ അശ്വിനാവും. എട്ട് തവണയാണ് അനില്‍ കുംബ്ലെ 10 വിക്കറ്റ് പ്രകടനം നടത്തിയത്. ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളിലെല്ലാം അശ്വിന്‍ മികച്ച പ്രകടനം നടത്താറുണ്ട്. അതിനാല്‍ ഇത്തവണയും പ്രതീക്ഷകളേറെ. 35കാരനായ അശ്വിന്‍ 30 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. 59റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് ടെസ്റ്റിലെ അശ്വിന്റെ മികച്ച പ്രകടനം. ന്യൂസീലന്‍ഡിനെതിരേ മികച്ച ബൗളിങ് പ്രകടനം ഇതിന് മുമ്പ് നടത്തിയിട്ടുള്ള അശ്വിന്‍ ഇത്തവണയും ഇന്ത്യന്‍ ടീമിന്റെ വജ്രായുധം തന്നെയായിരിക്കും.

Story first published: Wednesday, November 24, 2021, 10:22 [IST]
Other articles published on Nov 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+