
മോശം ഫോമിലായിരുന്ന പുജാരയും ഫോമിലേക്കെത്തിയതോടെ അജിന്‍ക്യ രഹാനെയുടെ സമ്മര്‍ദ്ദം ഉയര്‍ന്നിരിക്കുകയാണ്. ലീഡ്‌സിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും വീണ്ടും നിരാശപ്പെടുത്തിയ രഹാനെക്ക് ഓവലിലെ രണ്ടാം ഇന്നിങ്‌സിലെ പ്രകടനം നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രഹാനെക്കെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സ് മാത്രമെടുത്ത രഹാനെക്ക് രണ്ടാം ഇന്നിങ്‌സ് ജീവന്‍മരണ പോരാട്ടമായി മാറിയിരിക്കുകയാണെന്ന് പറയാം.
Also Read: INDvENG: രോഹിത്തിനെ ട്രോളിയവര്‍ രണ്ടു മിനിറ്റ് മൗനം പാലിക്കൂ!- ആഘോഷിച്ച് ഫാന്‍സ്

ഇപ്പോഴിതാ രഹാനെയെ ഇത്തരത്തില്‍ നിരുത്സാഹപ്പെടുത്തരുതെന്നും അത് അവന്റെ ആത്മവിശ്വാസം തകര്‍ക്കുമെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. 'അജിന്‍ക്യ രഹാനെ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്നു പിന്നാലെ റിഷഭ് പന്തും. രഹാനെ വലിയ അനുഭവസമ്പത്തുള്ള താരമാണ്. ഇത്തരത്തില്‍ അവനെ നിരുത്സാഹപ്പെടുത്തിയാല്‍ അത് അവന്റെ ആത്മവിശ്വാസത്തെ ബാധിക്കും. സീനിയര്‍ താരങ്ങളുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കേണ്ടതായുണ്ട്'-ലക്ഷ്മണ്‍ പറഞ്ഞു.
Also Read: INDvENG: സിക്‌സറടിച്ച് സെഞ്ച്വറി, ഹിറ്റ്മാന്‍ ഡാ!- ഇംഗ്ലണ്ടില്‍ ചരിത്രം പിറന്നു, ആദ്യ വിദേശ താരം

300ന് മുകളില്‍ ലീഡ് നേടുക എന്ന ലക്ഷ്യത്തോടെയാവും ഇന്ത്യ നാലാം ദിനം കളി ആരംഭിക്കുക. ക്രീസില്‍ തുടരുന്ന വിരാട് കോലിയില്‍ത്തന്നെയാവും ഇന്ത്യുയുടെ പ്രതീക്ഷകള്‍. ഒരുകാലത്ത് തുടര്‍ സെഞ്ച്വറികളോടെ വിസ്മയിപ്പിച്ച കോലി കഴിഞ്ഞ 52 ഇന്നിങ്‌സുകളിലായി സെഞ്ച്വറി നേടാനാവാതെ പ്രയാസപ്പെടുകയാണ്. ഓവലില്‍ നാലാം ദിനം വിരാട് കോലിയുടെ സെഞ്ച്വറി തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
Also Read: മനപ്പൂര്‍വ്വം പരിക്കേല്‍പ്പിക്കാറില്ല, ജിമ്മി പറഞ്ഞത് അറിഞ്ഞപ്പോള്‍ അസ്വസ്ഥനായി! മനസ്സ് തുറന്ന് ബുംറ

നാലാം ദിനം കോലിയില്‍ നിന്ന് വലിയ സ്‌കോര്‍ തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിവിഎസ് ലക്ഷ്മണും പറഞ്ഞത്. 'ലീഡ്‌സില്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തിയ കോലി ഓവലിലും ഭേദപ്പെട്ട തുടക്കമാണ് നല്‍കിയിരിക്കുന്നത്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ നാലാം ദിനം വലിയ സ്‌കോര്‍ തന്നെ വിരാട് കോലിയില്‍ നിന്ന് കാണാനാവും.
Also Read: T20 World Cup 2021: ഓസ്‌ട്രേലിയ എല്ലാം തികഞ്ഞവരല്ല, ദൗര്‍ബല്യമുണ്ട്, ചൂണ്ടിക്കാട്ടി റിക്കി പോണ്ടിങ്

ഇംഗ്ലണ്ടിന് മുന്നില്‍ 300-350 റണ്‍സ് വിജയലക്ഷ്യം നല്‍കിയില്ലെങ്കില്‍ ജയിക്കാനാവില്ലെന്ന് ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് നന്നായി അറിയാം. അതിനാല്‍ത്തന്നെ അത്തരമൊരു മനോഭാവത്തോടെയാവും കോലി ഇറങ്ങുക. ഇതിലും മികച്ചൊരു അവസരം കോലിക്കിനി ലഭിക്കാനില്ല. രോഹിത് ശര്‍മ സെഞ്ച്വറി നേടിക്കഴിഞ്ഞതിനാല്‍ കോലിയില്‍ നിന്നും ആരാധകര്‍ സെഞ്ച്വറി പ്രതീക്ഷിക്കുന്നു. കോലിയില്‍ നിന്ന് വലിയ സ്‌കോര്‍ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
Also Read: INDvENG: വന്‍ നേട്ടവുമായി രോഹിത്, സച്ചിന്റെ റെക്കോര്‍ഡ് ജസ്റ്റ് മിസ്! ഈ വര്‍ഷം ആയിരവും കടന്നു

Also Read: IND vs ENG: ഓവലില്‍ ഇന്ത്യ ജയിക്കുമോ? നിര്‍ണ്ണായകമാവുക എന്താവുമെന്ന് ചൂണ്ടിക്കാട്ടി കമ്രാന്‍ അക്മല്‍
ഇംഗ്ലണ്ടിന് മികച്ച ബാറ്റിങ് കരുത്തുണ്ട്. അതിനാല്‍ത്തന്നെ 300ന് മുകളില്‍ വിജയലക്ഷ്യം മുന്നോട്ട് വെക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് പ്രതീക്ഷ വേണ്ട. ജോ റൂട്ടിന്റെ ഫോമിനൊപ്പം മധ്യനിരയില്‍ ഒല്ലി പോപ്പും തിളങ്ങുന്നുണ്ട്. ക്രിസ് വോക്‌സ്,ജോണി ബെയര്‍സ്റ്റോ,മോയിന്‍ അലി എന്നിവരൊക്കെ മധ്യനിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാണ്. നാലാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ഇംഗ്ലണ്ടിന് ബാറ്റുചെയ്യാന്‍ അവസരം നല്‍കുന്ന രീതിയിലാവും ഇന്ത്യയുടെ പദ്ധതി. നാലാം ദിനം ഇന്ത്യക്ക് ഇംഗ്ലണ്ടിന്റെ എത്ര വിക്കറ്റ് നേടാനാവുമെന്നതും നിര്‍ണ്ണായകമാവും.


Click it and Unblock the Notifications











