For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ വേണ്ട, അശ്വിന്‍ വരണം, മൂന്ന് കാരണങ്ങളിതാ

ലീഡ്‌സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 25ന് ലീഡ്‌സില്‍ ആരംഭിക്കുകയാണ്. ലോര്‍ഡ്‌സില്‍ ജയിച്ച ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമില്‍ മാറ്റങ്ങളുമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയരായ ഇംഗ്ലണ്ട്. അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ലീഡ്‌സിലും ജയിക്കാനായാല്‍ പരമ്പരയില്‍ സമനില ഉറപ്പിക്കാന്‍ ഇന്ത്യക്കാവും.

ഇന്ത്യയുടെ പ്ലേയിങ് 11 വലിയ മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ആദ്യ രണ്ട് ടെസ്റ്റിലും രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഇടം പിടിച്ചത്. ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചെങ്കിലും പന്തുകൊണ്ട് ജഡേജക്ക് കാര്യമായൊന്നും ചെയ്യാനായില്ല. ഈ സാഹചര്യത്തില്‍ ആര്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തണമെന്ന അഭിപ്രായം ശക്തമാണ്. ലീഡ്‌സ് ടെസ്റ്റില്‍ അശ്വിന്‍ കളിക്കണമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

Also Read : 2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് വൈകി ഇറങ്ങിയത് തന്നെ പേടിച്ചോ? മുരളീധരന്‍ വെളിപ്പെടുത്തുന്നു

സ്പിന്നറെന്ന നിലയില്‍ ജഡേജക്ക് തിളങ്ങാനാവുന്നില്ല

സ്പിന്നറെന്ന നിലയില്‍ ജഡേജക്ക് തിളങ്ങാനാവുന്നില്ല

ആദ്യ രണ്ട് മത്സരത്തിലും പന്തെറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ രവീന്ദ്ര ജഡേജക്ക് സാധിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ പകരക്കാരനായി അശ്വിന്‍ എത്തേണ്ടതുണ്ട്. ആധുനിക സ്പിന്‍ ബൗളര്‍മാരില്‍ ഏറ്റവും മികച്ചവന്‍ അശ്വിനാണ്. അത്തരത്തിലൊരു താരത്തെ പുറത്തിരുത്തുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല. അശ്വിന്റെ ബൗളിങ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ കൂടുതല്‍ ഫലപ്രദമാണ്. വിക്കറ്റ് ടേക്കര്‍ ബൗളറാണ് അശ്വിന്‍.

Also Read : 'ഫ്രീ ഹിറ്റ്, വൈഡ്', ടെസ്റ്റില്‍ ഈ അഞ്ച് മാറ്റങ്ങള്‍ വന്നാല്‍ പൊളിക്കും, കൂടുതല്‍ ആവേശകരമാകുമെന്നുറപ്പ്

ഇംഗ്ലണ്ട് പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അശ്വിന്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു. അഞ്ച് വിക്കറ്റുമായി അദ്ദേഹം തിളങ്ങുകയും ചെയ്തിരുന്നു. 2010ന് ശേഷം സെന (SENA) രാജ്യങ്ങളില്‍ കൂടുതല്‍ വിക്കറ്റുള്ള സ്പിന്നര്‍ അശ്വിനാണ്. 67 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള മുന്‍ ശ്രീലങ്കന്‍ താരം രങ്കന ഹരാത്തിന്റെ പേരില്‍ 54 വിക്കറ്റാണുള്ളത്. 42 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയിട്ടുള്ളത്.

 ലീഡ്‌സില്‍ സ്പിന്നിന് തിളങ്ങാനാവും

ലീഡ്‌സില്‍ സ്പിന്നിന് തിളങ്ങാനാവും

ലീഡ്‌സ് പിച്ചിന്റെ അവസാന രണ്ട് ദിവസം പിച്ച് സ്പിന്നിനെ തുണച്ചേക്കും. നിര്‍ണ്ണായകമായി മാറുന്ന അവസാന രണ്ട് ദിവസങ്ങളില്‍ അശ്വിനെപ്പോലൊരു താരത്തെ ഇന്ത്യക്ക് ആവിശ്യമാണ്. മോയിന്‍ അലി ഇംഗ്ലണ്ടിനായി വിക്കറ്റ് വീഴ്ത്തുമ്പോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യക്ക് ശക്തനായ സ്പിന്നറെത്തന്നെ ആവിശ്യമാണ്. പിച്ചിലെ ടേണിനെ മുതലാക്കാന്‍ അശ്വിനെക്കാള്‍ കേമനായി മറ്റാരുമില്ല. മുന്‍ താരങ്ങളടക്കം നിരവധിപേര്‍ അശ്വിന്‍ പ്ലേയിങ് 11ല്‍ വേണമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും ജഡേജയുടെ ബാറ്റിങ്ങില്‍ കൂടുതല്‍ പ്രതീക്ഷ വെക്കുന്നതിനാല്‍ അശ്വിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം.

Also Read : IPL 2021: 'ഇവര്‍ ടൂര്‍ണമെന്റിലെ വയസന്മാര്‍', 35 വയസ് കഴിഞ്ഞ അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ബാറ്റുകൊണ്ടും തിളങ്ങാന്‍ അശ്വിനാവും

ബാറ്റുകൊണ്ടും തിളങ്ങാന്‍ അശ്വിനാവും

രവീന്ദ്ര ജഡേജ ബാറ്റിങ് മികവുകൊണ്ടാണ് അശ്വിനെ മറികടന്ന് പ്ലേയിങ് 11 എത്തിയത്. എന്നാല്‍ ബാറ്റിങ് മികവിന്റെ പേരില്‍ അശ്വിനെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ശരിയല്ല. കാരണം വാലറ്റത്തിനൊപ്പം പൊരുതാന്‍ അശ്വിനും മികവുണ്ട്. ഓസ്‌ട്രേലിയയിലടക്കം അശ്വിന്റെ ബാറ്റിങ് മികവ് എല്ലാവരും കണ്ടതാണ്. നിലയുറപ്പിച്ച് കളിക്കാന്‍ അശ്വിന് മികവുണ്ട്. കൂടാതെ ഇന്ത്യയുടെ വാലറ്റവും ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

Also Read : T20 World Cup 2021: സ്പിന്‍ നിരയില്‍ ഏറ്റവും ശക്തരാര്? റാങ്കിങ് അറിയാം, ബംഗ്ലാദേശ് ഏറ്റവും പിന്നില്‍

ലോര്‍ഡ്‌സില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു. സമീപകാലത്തിലെ പ്രകടനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വാലറ്റം ബാറ്റിങ്ങില്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് മികച്ച ബാറ്റിങ്ങിലുള്ള സ്പിന്നറെ പരിഗണിക്കുന്നതിനേക്കാള്‍ ഉചിതം വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറെ ടീമിലേക്ക് പരിഗണിക്കുന്നതാണ്. ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും അശ്വിന്റെ പേരിലുണ്ട്. 2685 റണ്‍സും അശ്വിന്‍ ടെസ്റ്റില്‍ നേടിയിട്ടുണ്ട്.

Story first published: Sunday, August 22, 2021, 10:47 [IST]
Other articles published on Aug 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+