
ഫ്രീ ഹിറ്റ്
നോബോള്‍ എറിയുന്നതോടെ തൊട്ടടുത്ത പന്ത് ഫ്രീഹിറ്റായി അനുവദിക്കുന്ന രീതി പരമിത ഓവര്‍ ക്രിക്കറ്റിലുണ്ട്. ഇതുപ്രകാരം ഫ്രീഹിറ്റ് പന്തില്‍ റണ്ണൗട്ട്,സ്റ്റംപിങ് അല്ലാതെ മറ്റൊരു തരത്തിലും പുറത്താക്കാനാവില്ല. ഈയൊരു സംവിധാനം ടെസ്റ്റിലില്ല. പൊതുവേ ബൗണ്‍സറുകളും ഷോട്ട് ബോളുകളും ടെസ്റ്റില്‍ കൂടുതലാവും. പിച്ചുകള്‍ തയ്യാറാക്കുന്നത് പോലും ഇത്തരമൊരു രീതിയിലാവും. അതിനാല്‍ത്തന്നെ ഫ്രീ ഹിറ്റ് സംവിധാനം കൊണ്ടുവന്നാല്‍ ടെസ്റ്റ് കൂടുതല്‍ ആവേശകരമാവും. ബാറ്റ്‌സ്മാന്‍ കൂടുതല്‍ കടന്നാക്രമിക്കുന്നതോടെ കൂടുതല്‍ കാഴ്ചക്കാരെയും ടെസ്റ്റില്‍ ലഭിച്ചേക്കാം.
Also Read: 'എല്ലാവരും റോബോട്ട് പോലെ', ആധുനിക പേസര്‍മാരുടെ പോരായ്മ ചൂണ്ടിക്കാട്ടി ഷോണ്‍ ടെയ്റ്റ്

ലെഗ് സൈഡ് വൈഡ്
നിലവില്‍ ലെഗ് സൈഡ് വൈഡ് ടെസ്റ്റില്‍ അനുവദിക്കുന്നില്ല. ഒരു പരിധിയില്‍ കൂടുതല്‍ ലെഗ് സൈഡില്‍ തുടര്‍ച്ചയായി പന്ത് പോയാല്‍ മാത്രമെ അംപയര്‍ ടെസ്റ്റില്‍ വൈഡ് അനുവദിക്കൂ. അതേ സമയം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ലെഗ് സൈഡില്‍ പോകുന്ന എല്ലാ പന്തുകളും വൈഡായി അനുവദിക്കാറുണ്ട്. ഈ സംവിധാനം ടെസ്റ്റിലേക്കും കൊണ്ടുവന്നാല്‍ ടെസ്റ്റ് കൂടുതല്‍ ആവേശകരമാവും. അധിക ബൗണ്‍സുകളും വൈഡിലേക്കോ നോബോളിലേക്കോ ഉള്‍പ്പെടുത്താവുന്നതാണ്. ഇതെല്ലാം കൂടുതല്‍ കാണികളെ ആകര്‍ഷിക്കും.
Also Read: 293 റണ്‍സില്‍ പുറത്താക്കി, അന്ന് സെവാഗ് പറഞ്ഞത് വെളിപ്പെടുത്തി മുത്തയ്യ മുരളീധരന്‍

റിസര്‍വ് ഡേ
പല ടെസ്റ്റിലും മഴ മത്സരഫലത്തെ കാര്യമായി സ്വാധീനിക്കാറുണ്ട്. ജയിക്കേണ്ട പല മത്സരങ്ങളും ടീമുകള്‍ക്ക് സമനിലയിലേക്കൊതുങ്ങാന്‍ മഴ കാരണമാകാറുണ്ട്. എന്നാല്‍ ടെസ്റ്റില്‍ മഴക്ക് പകരം റിസര്‍വ് ഡേ കൊണ്ടുവന്നാല്‍ ടീമുകള്‍ക്കും ആരാധര്‍ക്കും ഒരുപോലെ അത് സ്വീകാര്യമാവും. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ റിസര്‍വ് ഡേ അനുവദിച്ചിരുന്നു. ഇത് എല്ലാ ടെസ്റ്റിലേക്കും എത്തിക്കുന്നത് ടെസ്റ്റ് ഫോര്‍മാറ്റിനെ കൂടുതല്‍ ആരാധകരിലേക്ക് അടുപ്പിക്കുമെന്നുറപ്പാണ്.
Also Read: IND vs ENG: ലീഡ്‌സ് ടെസ്റ്റില്‍ അശ്വിന്‍ തിരിച്ചെത്തുമോ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

പകരക്കാരനെ ഇറക്കാമെന്ന നിയമം
2005ല്‍ത്തന്നെ പരിക്കേറ്റ താരത്തിന് പകരം 12ാമനെ ഇറക്കാമെന്ന തരത്തിലുള്ള നിയമം പരീക്ഷിച്ചിരുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ പകരക്കാരനായി ഇറങ്ങാനുള്ള താരത്തെ 12ാമനായി പ്രഖ്യാപിക്കണം. എന്നാല്‍ ഇതിന് വലിയ സ്വീകാര്യത ലഭിച്ചില്ല. പക്ഷെ ഈ നിയമം ടെസ്റ്റില്‍ അത്യാവശ്യമാണ്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരമായതിനാല്‍ പരിക്കേറ്റ താരത്തിന് പകരക്കാരനെ ഇറക്കാന്‍ അനുവദിക്കേണ്ടതുണ്ട്. ഈ നിയമം നടപ്പിലാക്കുന്നത് മത്സരത്തില്‍ തുല്യശക്തികളായിത്തന്നെ ഇരു ടീമിനും തുടരാനുള്ള അവസരമൊരുക്കും.
Also Read: T20 World Cup 2021: സ്പിന്‍ നിരയില്‍ ഏറ്റവും ശക്തരാര്? റാങ്കിങ് അറിയാം, ബംഗ്ലാദേശ് ഏറ്റവും പിന്നില്‍

സ്റ്റംപ് മൈക്കിന്റെ ശബ്ദം കൂട്ടുക
കളിക്കളത്തിലെ വാക് പോരാട്ടങ്ങള്‍ ടെസ്റ്റിനെ ആവേശകരമാക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ്. 2018-19ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസ് നായകനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന്‍ അശ്വിനുമായി നടത്തിയ സംഭാഷണങ്ങള്‍ സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തിയത് ആരാധകര്‍ വളരെയധികം ആസ്വദിച്ചിരുന്നു. റിഷഭ് പന്തിന്റെ സ്ലെഡ്ജിങ്ങും മത്സരത്തെ ആവേശകരമാക്കിയ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു. അതിനാല്‍ സ്റ്റംപ് മൈക്കിന്റെ ശബ്ദം ഉയര്‍ത്തി ആരാധകര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന വിധത്തിലാക്കിയാല്‍ അത് ടെസ്റ്റിനെ കൂടുതല്‍ ആവേശകരമാക്കും.


Click it and Unblock the Notifications