For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഇവര്‍ ടൂര്‍ണമെന്റിലെ വയസന്മാര്‍', 35 വയസ് കഴിഞ്ഞ അഞ്ച് സൂപ്പര്‍ താരങ്ങളിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ ആരംഭിക്കാന്‍ പോവുകയാണ്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെയാണ് രണ്ടാം പാദം നടക്കുന്നത്. ഇതിന്റെ ഭാഗമായി മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ ടീമുകളെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്.

1

എന്നാല്‍ രണ്ടാം പാദം യുഎഇയിലായതിനാല്‍ പോയിന്റ് പട്ടിക മാറിമറിയാനുള്ള സാധ്യത കൂടുതലാണ്. 2021 സീസണ്‍ പല സൂപ്പര്‍ താരങ്ങളുടെയും അവസാന സീസണായി മാറാനും സാധ്യതയുണ്ട്. രണ്ടാം പാദത്തില്‍ പങ്കെടുക്കുന്ന 35 വയസിന് മുകളില്‍ പ്രായമായ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read:293 റണ്‍സില്‍ പുറത്താക്കി, അന്ന് സെവാഗ് പറഞ്ഞത് വെളിപ്പെടുത്തി മുത്തയ്യ മുരളീധരന്‍

ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)

ഇമ്രാന്‍ താഹിര്‍ (സിഎസ്‌കെ)

സിഎസ്‌കെയുടെ ഇമ്രാന്‍ താഹിറിന്റെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാന്‍ സാധ്യതയുണ്ട്. പാകിസ്താന്‍ വംശജനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരത്തിന് 42 വയസുണ്ട്. എന്നാല്‍ പ്രായം വെറും അക്കങ്ങളില്‍ മാത്രമാണെന്നാണ് പ്രകടനംകൊണ്ട് അദ്ദേഹം തെളിയിക്കുന്നത്. വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമായി തുടരുന്ന താഹിറിന് ആദ്യ പാദത്തില്‍ അധികം അവസരം ലഭിച്ചിരുന്നില്ല. രണ്ടാം പാദത്തിലും വലിയ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. രവീന്ദ്ര ജഡേജ,മോയിന്‍ അലി എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുള്ളതിനാലാണ് താഹിറിന് അവസരം ലഭിക്കാത്തത്. 2022 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുള്ളതിനാല്‍ താഹിറിന് സിഎസ്‌കെ ഈ സീസണോടെ ഒഴിവാക്കിയേക്കും.

Also Read: IND vs ENG: ലീഡ്‌സ് ടെസ്റ്റില്‍ അശ്വിന്‍ തിരിച്ചെത്തുമോ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്)

ക്രിസ് ഗെയ്ല്‍ (പഞ്ചാബ്)

പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രായം 41ആണ്. യൂനിവേഴ്‌സല്‍ ബോസെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഗെയ്ല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിലും വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചേക്കും. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ഗെയ്‌ലിന്റെ പേരിലാണ്. ഓപ്പണറായിരുന്ന ഗെയ്‌ലിനെ മൂന്നാം നമ്പറിലാണ് സമീപകാലത്തായി പഞ്ചാബ് ഉപയോഗിച്ചത്. ആദ്യ പാദത്തില്‍ എട്ട് മത്സരത്തില്‍ നിന്ന് 178 റണ്‍സ് ഗെയ്ല്‍ നേടിയിട്ടുണ്ട്. ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശമില്ലെന്ന് കഴിഞ്ഞിടെ ഗെയ്ല്‍ തന്നെ പറഞ്ഞിരുന്നു.

Also Read: T20 World Cup 2021: സ്പിന്‍ നിരയില്‍ ഏറ്റവും ശക്തരാര്? റാങ്കിങ് അറിയാം, ബംഗ്ലാദേശ് ഏറ്റവും പിന്നില്‍

ഹര്‍ഭജന്‍ സിങ് (കെകെആര്‍)

ഹര്‍ഭജന്‍ സിങ് (കെകെആര്‍)

മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാണ്. 41വയസുകാരനായ ഹര്‍ഭജന്റെ അവസാന സീസണായി ഇത് മാറിയേക്കും. സിഎസ്‌കെ താരമായിരുന്ന ഹര്‍ഭജന്‍ 2020 സീസണ്‍ കളിച്ചിരുന്നില്ല. 2021 സീസണിന്റെ ആദ്യ പാദത്തില്‍ വലിയ പ്രകടനമൊന്നും കാഴ്ചവെക്കാന്‍ ഹര്‍ഭജനായിരുന്നില്ല. അതിനാല്‍ത്തന്നെ യുഎഇയില്‍ നടക്കുന്ന രണ്ടാം പാദത്തിലും വലിയ അവസരം ലഭിക്കാന്‍ സാധ്യതയില്ല.

Also Read: 'സൂപ്പര്‍ സ്റ്റാര്‍ സിറാജ്', ഹൈദരാബാദില്‍ താരത്തിന്റെ വമ്പന്‍ കട്ടൗട്ട്, ചിത്രങ്ങള്‍ വൈറല്‍

അമിത് മിശ്ര (ഡല്‍ഹി ക്യാപിറ്റല്‍സ്)

അമിത് മിശ്ര (ഡല്‍ഹി ക്യാപിറ്റല്‍സ്)

ഡല്‍ഹി ക്യാപിറ്റല്‍സിലെ സീനിയര്‍ താരമാണ് അമിത് മിശ്ര. 38കാരനായ താരം ഇന്നും ടീമില്‍ സജീവമായി കളിക്കുന്നുണ്ട്. ആദ്യ പാദത്തില്‍ നാല് മത്സരം കളിച്ച അമിത് ആറ് വിക്കറ്റാണ് നേടിയത്. 7.78 എന്ന മികച്ച ഇക്കോണമിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. യുഎഇയിലെ പിച്ചില്‍ തിളങ്ങാന്‍ കഴിയുന്ന ബൗളിങ് ശൈലിയാണ് അമിതിന്റേത്. ഐപിഎല്ലില്‍ കൂടുതല്‍ ഹാട്രിക് നേടിയ താരവും അദ്ദേഹമാണ്. എന്നാല്‍ വരാനിരിക്കുന്ന താരലേലത്തിന് മുമ്പ് മിശ്രയെ ഡല്‍ഹി ഒഴിവാക്കാനും സാധ്യതയുണ്ട്.

Also Read: 2011 ലോകകപ്പ് ഫൈനലില്‍ യുവരാജ് വൈകി ഇറങ്ങിയത് തന്നെ പേടിച്ചോ? മുരളീധരന്‍ വെളിപ്പെടുത്തുന്നു

എംഎംസ് ധോണി (സിഎസ്‌കെ)

എംഎംസ് ധോണി (സിഎസ്‌കെ)

മുന്‍ ഇന്ത്യന്‍ നായകനായ എംഎസ് ധോണി സിഎസ്‌കെയുടെ നായകസ്ഥാനത്ത് ഇത്തവണയുമുണ്ട്. ഒരു പക്ഷെ ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറാന്‍ സാധ്യതയുണ്ട്. 40 വയസ് പൂര്‍ത്തിയാക്കിയ ധോണി 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. കൂടാതെ ധോണിയുടെ സമീപകാല ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. അതിനാല്‍ത്തന്നെ ധോണിയുടെ അവസാന സീസണായി ഇത് ചിലപ്പോള്‍ മാറിയേക്കാം.

Story first published: Saturday, August 21, 2021, 16:45 [IST]
Other articles published on Aug 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+