
ഇംഗ്ലണ്ടിനെ സംബന്ധിച്ച് മടങ്ങിവരവ് പ്രയാസം തന്നെയാണ്. നിലവിലെ ടീം കരുത്തിലും മാനസിക കരുത്തിലും മുന്‍തൂക്കം ഇന്ത്യക്ക് തന്നെയാണ്. ലീഡ്‌സില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് ഇന്ത്യക്ക് പറയാനാവില്ലെങ്കിലും പൊരുതാന്‍ സാധിക്കുന്ന നിരയാണ് ഉറപ്പിച്ച് പറയാം. ഇപ്പോഴിതാ ഇംഗ്ലണ്ടിന് തിരിച്ചുവരവ് സാധ്യമാണോ എന്നത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍.
Also Read : IPL 2021: ഇത് ധോണിയുടെ അവസാന സീസണ്‍ , ഇനി കളിക്കില്ലെന്ന് ഉറപ്പ്, മൂന്ന് കാരണങ്ങള്‍

'ഇംഗ്ലണ്ടിനെതിരേ മാനസികമായ ആധിപത്യം ഇന്ത്യക്കുണ്ട്. പരമ്പരയിലേക്ക് ഇംഗ്ലണ്ടിന് തിരിച്ചുവരാന്‍ അമാനുഷിക പ്രകടനം തന്നെ ആവിശ്യമാണ്. എന്നാല്‍ ക്രിക്കറ്റില്‍ എന്തും സംഭവിക്കാം. മുന്‍വിധികള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത്ഭുതമെന്ന് മാത്രമെ അതിനെ പറയാനാവു'- ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
Also Read : IND vs ENG: ദേഷ്യം പിടിച്ചാല്‍ ബുംറ ഇങ്ങനെയാവുമോ? എങ്കില്‍ ഇടയ്ക്കു ദേഷ്യം വരുന്നത് നല്ലതെന്ന് സഹീര്‍

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇന്ത്യയുടെ പേസ് കരുത്തിനെ മറികടക്കുക ഇംഗ്ലണ്ട് ബാറ്റിങ് നിരയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി ആയിരിക്കുകയാണ്. ജോസ് ബട്‌ലര്‍ അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ ഇംഗ്ലണ്ടിനെയത് കൂടുതല്‍ പ്രതികൂലമായി ബാധിക്കും.
Also Read : IND vs ENG: മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ വേണ്ട, അശ്വിന്‍ വരണം, മൂന്ന് കാരണങ്ങളിതാ

ലീഡ്‌സില്‍ അവസാന രണ്ട് ദിനം പന്തിന് ടേണ്‍ ലഭിക്കുമെന്നാണ് സൂചനകള്‍. അങ്ങനെയാണെങ്കില്‍ ആര്‍ അശ്വിനെപ്പോലൊരു വിക്കറ്റ് ടേക്കര്‍ സ്പിന്നര്‍ ഇന്ത്യയുടെ പ്ലേയിങ് 11 അത്യാവശ്യമാണ്. ലോര്‍ഡ്‌സിലെ ടെസ്റ്റ് തോല്‍വി ഇംഗ്ലണ്ടിനെ സംബന്ധിച്ച് വലിയ നാണക്കേടാണ്. അതിനാല്‍ത്തന്നെ ലീഡ്‌സിലെ ജയം അഭിമാന പോരാട്ടമാണ്.
Also Read : IPL 2021: മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് ആര്‍സിബി, തകര്‍പ്പന്‍ നീക്കമെന്ന് ആരാധകര്‍

Also Read : IPL 2021: റിഷഭ് തുടരണോ, ശ്രേയസ് വേണോ? ആകെ കണ്‍ഫ്യൂഷന്‍, ഡിസി ടീം ദുബായില്‍
'ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അഞ്ചാം ദിനം എല്ലാവരും ഇംഗ്ലണ്ട് ജയിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അവസാന ദിനം 180 റണ്‍സ് പോലും പിന്തുടര്‍ന്ന് ജയിക്കുക പ്രയാസമായിരുന്നു. ഇംഗ്ലണ്ട് 120 റണ്‍സിനാണ് പുറത്തായത്. ഇന്ത്യ വലിയ വിജയം നേടുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ ബാറ്റിങ് ജോ റൂട്ടിനെ അമിതമായി സ്വാധീനിച്ചിട്ടുണ്ട്. റൂട്ടിന് തിളങ്ങാനായില്ലെങ്കില്‍ വലിയ തകര്‍ച്ച നേരിടുന്ന അവസ്ഥയാണ്' - സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ആദ്യ രണ്ട് ടെസ്റ്റിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് സാധിച്ചിരുന്നു.


Click it and Unblock the Notifications