Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇത് ധോണിയുടെ അവസാന സീസണ്‍, ഇനി കളിക്കില്ലെന്ന് ഉറപ്പ്, മൂന്ന് കാരണങ്ങള്‍

റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ഐപിഎല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി, സിഎസ്‌കെ, ആര്‍സിബി, മുംബൈ ടീമുകളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

എംഎസ് ധോണി നായകനായ സിഎസ്‌കെക്ക് വളരെ സുപ്രധാന സീസണാണിത്. കാരണം സിഎസ്‌കെയുടെ എല്ലാമെല്ലാമായ എംഎസ് ധോണിയുടെ അവസാന സീസണായി ഇത് മാറിയേക്കാം. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് കപ്പ് സമ്മാനിച്ച് യാത്ര അയക്കാനാവും ടീം അംഗങ്ങള്‍ ശ്രമിക്കുക. എംഎസ് ധോണി ഇനിയും ഐപിഎല്‍ കളിക്കുമെന്ന് ടീം മാനേജ്‌മെന്റ് പറയുമ്പോഴും ഇത് ധോണിയുടെ അവസാന സീസണായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചനകളെല്ലാം. ധോണിയുടെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ടൂര്‍ണമെന്റായിരിക്കും ഇത്തവണത്തെ ഐപിഎല്ലെന്ന് പറയാനുള്ള മൂന്ന് കാരണങ്ങളിതാ.

dhoni

ഒന്നാമതായി അടുത്ത വര്‍ഷം നടക്കാനുള്ള മെഗാ താരലേലം തന്നെയാണ്. ധോണിയെ ഇത്രയും തുകക്ക് നിലനിര്‍ത്തുന്നത് സിഎസ്‌കെയ്ക്ക് നഷ്ട കച്ചവടമാണ്. കാരണം ഇനി മൂന്ന് സീസണ്‍കൂടി ധോണിക്ക് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. അതിനാല്‍ത്തന്നെ ധോണിയെ ഒഴിവാക്കി ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് താരങ്ങളെ ടീമിലെത്തിക്കാനാവും ശ്രമിക്കുക. ധോണി പടിയിറങ്ങുന്നതോടെ പകരം മികച്ച ടീമിനെ വാര്‍ത്തെടുക്കേണ്ടത് സിഎസ്‌കെ മാനേജ്‌മെന്റിന് വളരെ അത്യാവശ്യമാണ്. അതിനാല്‍ത്തന്നെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനാവും അവര്‍ ശ്രമിക്കുക.

ഇനിയൊരു സീസണിനില്ലെന്ന് ധോണി തന്നെ തന്റെ പ്രകടനത്തിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തുന്ന ധോണി യുവതാരങ്ങള്‍ക്ക് ബാറ്റിങ് ഓഡറില്‍ മുന്‍ഗണന നല്‍കി സ്വയം പിന്നോട്ട് വലിയുന്നതാണ് അവസാന രണ്ട് സീസണിലും കണ്ടത്. 40 വയസ് പിന്നിട്ടതിനാല്‍ത്തന്നെ വെടിക്കെട്ട് പ്രകടനം ആവര്‍ത്തിക്കുക ധോണിക്ക് പ്രയാസമാണ്. ഇത് ധോണിക്കും വ്യക്തമായി അറിയുന്നതിനാല്‍ അദ്ദേഹം ഇത്തവണത്തോടെ കളി മതിയാക്കിയേക്കും.

മൂന്നാമത്തെ കാര്യം ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് തന്നെയാണ്. 2020 സീസണോടെ വിരമിക്കല്‍ പ്രഖ്യപിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. മറ്റൊരു ക്രിക്കറ്റ് ടൂര്‍ണമെന്റിലും പങ്കെടുക്കാതെ ഐപിഎല്ലില്‍ മാത്രം കളിച്ച് തിളങ്ങുകയെന്നത് ഏതൊരു താരത്തിനും പ്രയാസമാവും. അത് ധോണിക്കും വ്യക്തമായി അറിയാവുന്നതിനാല്‍ അദ്ദേഹം ഈ സീസണോടെ പൂര്‍ണ്ണമായും ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് സാധ്യത.

Story first published: Sunday, August 22, 2021, 15:30 [IST]
Other articles published on Aug 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+