
ബുംറ ഇടയ്ക്കു ദേഷ്യം പിടിക്കണം
ദേഷ്യം വന്ന ശേഷം ഇത്രയും നന്നായി പെര്‍ഫോം ചെയ്യാന്‍ ബുംറയെ സഹായിക്കുന്നുണ്ടെങ്കില്‍ ഇടയ്ക്കു അദ്ദേഹം ദേഷ്യം പിടിക്കുന്നതാണ് ഇന്ത്യക്കു നല്ലതെന്നു സഹീര്‍ പറയുന്നു. ആദ്യ ഇന്നിങ്‌സ് നോക്കൂ, ക്ലാസ് ബൗളറായിട്ടും അദ്ദേഹത്തിനു വിക്കറ്റുകളൊന്നും ലഭിച്ചില്ല. തീര്‍ച്ചയായും ഇതു അദ്ദേഹത്തിനെ അലട്ടിയിരിക്കാമെന്നും രണ്ടാമിന്നിങ്‌സില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കാമെന്നും സഹീര്‍ നിരീക്ഷിച്ചു.
രണ്ടാമിന്നിങ്‌സില്‍ മൂന്നു നിര്‍ണായക വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയിരുന്നു. ഓപ്പണര്‍ റോറി ബേണ്‍സിനെ പൂജ്യത്തിന് ആദ്യ ഓവറില്‍ തന്നെ അദ്ദേഹം പുറത്താക്കി. ചായക്കു ശേഷമുള്ള ആദ്യ ഓവറില്‍ നായകന്‍ ജോ റൂട്ടിന്റെയും വിക്കറ്റെടുത്തു. പിന്നീട് വാലറ്റം ഇന്ത്യയുടെ ജയം വൈകിപ്പിക്കെ ഓലി റോബിന്‍സണെയും ബുംറ പുറത്താക്കി. ഇതാണ് ഏഴിന് 120ല്‍ നിന്നും ഇംഗ്ലണ്ടിനെ 120ന് ഓള്‍ഔട്ടാക്കിയത്.

ബുംറയെ പ്രചോദിപ്പിച്ചു
ആന്‍ഡേഴ്‌സനെതിരായ ഓവറിലെ സംഭവവികാസങ്ങളും ബാറ്റ് ചെയ്യവെ ഇംഗ്ലീഷ് പേസര്‍മാര്‍ തന്നെ ലക്ഷ്യമിട്ടതും ബുംറയെ പ്രചോദിപ്പിച്ചിട്ടുണ്ടാവും. തന്റെ കോപത്തെ ശരിയായ രീതിയില്‍ ഉപയോഗിക്കാനും അദ്ദേഹത്തതിനു സാധിച്ചു. ആന്‍ഡേഴ്‌സനെതിരേ ബുംറ ബൗണ്‍സറുകളെറിഞ്ഞത് കാര്യമാക്കാതിരിക്കുകയും അദ്ദേഹത്തെ പ്രകോപിപ്പിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു നല്ലതെന്നു ഇപ്പോള്‍ ഇംഗ്ലണ്ടിനു തോന്നുന്നുണ്ടാവുമെന്നും സഹീര്‍ കൂട്ടിച്ചേര്‍ത്തു.

ബുംറയുടെ മറ്റൊരു മുഖം
കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ കൂളായി കാണപ്പെടുന്ന ക്രിക്കറ്ററാണ് ബുംറ. വിക്കറ്റ് വീഴ്ത്തിയാലും എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ തന്റെ ഓവറില്‍ റണ്‍സ് അടിച്ചെടുത്താലും ബുംറയുടെ മുഖത്ത് ചിരി മാത്രമേ നമ്മള്‍ മുമ്പ് കണ്ടിരുന്നുള്ളൂ. തന്റെ നേര്‍ക്ക് ആരുടെയെങ്കിലും ഭാഗത്തു നിന്നു പ്രകോപനമുണ്ടായാലും അദ്ദേഹം ഇതു മുഖവിലയ്‌ക്കെടുക്കാതെ ചിരിച്ചു തള്ളുകയായിരുന്നു പതിവ്.
പക്ഷെ ലോര്‍ഡ്‌സില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ബുംറയെയായിരുന്നു എല്ലാവരും കണ്ടത്. വളരെ അഗ്രസീവായി പെരുമാറിയ അദ്ദേഹം ബാറ്റിങിലും ബൗളിങിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയും ചെയ്തിരുന്നു.

സംഭവങ്ങളുടെ തുടക്കം
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിനിടെ ജെയിംസ് ആന്‍ഡേഴ്‌സനെതിരേ ബുംറയുടെ ഓവറായിരുന്നു സംഭവങ്ങളുടെ തുടക്കം. നാലു നോ ബോളുകളടക്കം ഓവറില്‍ ബുംറ 10 ബോളുകളെറിഞ്ഞിരുന്നു. ഇവയില്‍ ചിലതാവട്ടെ ആന്‍ഡേഴ്‌സന്റെ ദേഹത്തും കൊണ്ടിരുന്നു.
ഇന്നിങ്‌സ് അവസാനിപ്പിച്ച ശേഷം ക്രീസ് വിടവെ ആന്‍ഡേഴ്‌സനു അരികിലേക്കു വന്ന് ബുംറ സൗഹാദപൂര്‍വ്വം തോളില്‍ തട്ടിയെങ്കിലും അദ്ദേഹം തട്ടിമാറ്റുകയും രോഷത്തോടെ പ്രതികരിക്കുകയുമായിരുന്നു. തനിക്കെതിരേ മാത്രം മനപ്പൂര്‍വ്വം വേഗം കൂട്ടിയെറിഞ്ഞെന്നും ഇതു ചതിയാണെന്നുമെല്ലാമായിരുന്നു ആന്‍ഡേ്‌സന്റെ വാക്കുകള്‍. പിന്നീട് ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ബുംറ ബാറ്റ് ചെയ്യവെ ഇംഗ്ലണ്ട് താരങ്ങളില്‍ പലരും അദ്ദേഹത്തോട് പ്രകോപിപ്പിക്കുന്ന രീതിയില്‍ പലതും പറയുകയും ചെയ്തിരുന്നു. ഇതാണ് ബുംറയെ ദേഷ്യം പിടിപ്പിക്കുകയും കൂടുതല്‍ അഗ്രസീവായി കളിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തത്. ഇന്ത്യന്‍ ടീമിനെയാകെ ഈ സംഭവം പ്രചോദിപ്പിച്ചിരുന്നു.

ബൗണ്‍സറുകളെറിഞ്ഞു
അഞ്ചാംദിനം ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ഇംഗ്ലീഷ് പേസര്‍മാര്‍ ബുംറയ്‌ക്കെതിരേ പല തവണ ബൗണ്‍സറുകളെറിഞ്ഞിരുന്നു. നേരത്തേ ആന്‍ഡേഴ്‌സനെതിരായ ഓവറിലെ ബൗണ്‍സറുകളോടു പകരംവീട്ടുന്ന തരത്തിലായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ്.
പക്ഷെ ബുംറയെ ഇതൊന്നും തളര്‍ത്തിയില്ല. പുറത്താവാതെ 34 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം മുഹമ്മദ് ഷമിയോടൊപ്പം അപരാജിതമായ ഒമ്പതാം വിക്കറ്റില്‍ 89 റണ്‍സും കൂട്ടിച്ചേര്‍ത്തിരുന്നു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായും ഈ കൂട്ടുകെട്ടായിരുന്നു. 272 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് വെറും 120 റണ്‍സിന് പുറത്തായിരുന്നു.


Click it and Unblock the Notifications












