For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'പുജാര എങ്ങനെയാണ് നാലാം ദിനം അതിജീവിച്ചത്, താളമില്ലാത്ത ബാറ്റിങ്'- മൈക്കല്‍ വോണ്‍

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ജയം കൈയെത്തും ദൂരത്താണ്. ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 157 റണ്‍സാണ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടിയിട്ടുണ്ട്. രോഹിത് ശര്‍മയും (12) ചേതേശ്വര്‍ പുജാരയുമാണ് (12) ക്രീസില്‍.

1

Also Read : IND vs ENG: മഴ എപ്പോഴും രക്ഷിക്കുന്നത് ഇംഗ്ലണ്ടിനെ! ഇന്ത്യയെ ട്രോളിയ വോനിനെതിരേ ഫാന്‍സ്

ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സുമായി പുജാര രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. 13 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറി ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന പ്രകടനമാണിത്. എന്നാലിപ്പോള്‍ പുജാരയുടെ ബാറ്റിങ് പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. നാലാം ദിനത്തില്‍ എങ്ങനെയാണ് പുജാര അതിജീവിച്ചതെന്ന് മനസിലാകുന്നില്ലെന്നും യാതൊരു താളവുമില്ലാത്ത ബാറ്റിങ്ങാണ് താരത്തിന്റേതെന്നുമാണ് മൈക്കല്‍ വോണ്‍ വിമര്‍ശിച്ചത്.

Also Read : 'എന്റെ ഉപദേശം ധോണി അന്ന് ചെവിക്കൊണ്ടില്ല', 2004 ലെ സംഭവം വെളിപ്പെടുത്തി ആകാശ് ചോപ്ര

2

'ഇന്ത്യക്കാണ് നിലവില്‍ മുന്‍തൂക്കം. എന്നാല്‍ നാലാം ദിനം പുജാര വിക്കറ്റ് നഷ്ടപ്പെടാതെ അതിജീവിച്ചതെങ്ങനെയെന്ന് മനസിലാകുന്നില്ല. ഒരു താളവുമില്ലാത്ത ബാറ്റിങ്ങായിരുന്നു അവന്റേത്. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഇതിന് മുമ്പും കണ്ടിട്ടുള്ളതാണ്. ഇത്രയും ചെറിയ റണ്‍സാണെങ്കിലും വിക്കറ്റുകള്‍ നഷ്ടമായാല്‍ ഇന്ത്യ ഭയക്കും. പിച്ചിന്റെ ആധിപത്യത്തെ മുതലാക്കാനായാല്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിക്കും. ചില സമയത്ത് ഇത്തരത്തില്‍ സംഭവിക്കും. കാലാവസ്ഥ നിര്‍ണ്ണായകമാവും. പന്തിന് കൂടുതല്‍ സ്വിങ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- വോണ്‍ പറഞ്ഞു.

Also Read : 'സീറോയില്‍ നിന്ന് ഹീറോ ആയവര്‍', ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ അഞ്ച് പ്രകടനങ്ങളിതാ

3

നോട്ടിങ്ഹാമില്‍ മഴപെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈര്‍പ്പം നിറഞ്ഞാല്‍ ബാറ്റിങ് ദുഷ്‌കരമാവും. കൂടാതെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിങ്ങും ലഭിക്കും. ഗ്രൗണ്ടില്‍ പന്ത് ചലിക്കുന്ന വേഗവും കുറയുന്നതോടെ റണ്‍സ് കണ്ടെത്തുക കടുപ്പമാവും. ആദ്യ സെക്ഷനെ ഇന്ത്യ എങ്ങനെ അതിജീവിക്കുമെന്നതിനെ ആശ്രയിച്ചാവും ജയ സാധ്യത.

Also Read : മിണ്ടാതെ കേറി പോ! ബെയര്‍സ്‌റ്റോയെ നിശബ്ദനാക്കി സിറാജിന്റെ യാത്രയയപ്പ്, വീഡിയോ

4

Also Read : IND vs ENG: ചരിത്രം കുറിച്ച് റൂട്ട്, ഗംഭീര തിരിച്ചുവരവുമായി ബുംറ, നാലാം ദിനത്തിലെ എല്ലാ റെക്കോഡുകളും

പുജാര- രോഹിത് കൂട്ടുകെട്ട് എത്ര സമയം പിടിച്ചുനില്‍ക്കുമെന്നതും നിര്‍ണ്ണായകം. ആദ്യ ഇന്നിങ്‌സില്‍ ഗോള്‍ഡന്‍ ഡെക്കായ വിരാട് കോലി രണ്ടാം ഇന്നിങ്‌സില്‍ നടത്തുന്ന പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. അജിന്‍ക്യ രഹാനെയുടെ സ്ഥിരതയില്ലായ്മയും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു. എന്നാല്‍ മധ്യനിരയില്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവരുടെ സാന്നിധ്യം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ജഡേജ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ശര്‍ദുല്‍ ഠാക്കൂറും ബാറ്റുകൊണ്ട് മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ്. വാലറ്റത്ത് ബുംറയും ആദ്യ ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് തിളങ്ങിയിരുന്നു.

Also Read : IND vs ENG: ഇതു നാണക്കേട്! കൈപ്പിടിയില്‍ നിന്നും ജയം വഴുതിപ്പോയതില്‍ കോലിക്കു നിരാശ

Story first published: Monday, August 9, 2021, 8:30 [IST]
Other articles published on Aug 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+