For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മിണ്ടാതെ കേറി പോ! ബെയര്‍സ്‌റ്റോയെ നിശബ്ദനാക്കി സിറാജിന്റെ യാത്രയയപ്പ്, വീഡിയോ

By Abin MP

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ നാല് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ മത്സരത്തില്‍ ആരു ജയിക്കുമെന്ന് തറപ്പിച്ച് പറയാന്‍ സാധ്യമാകാത്ത അവസ്ഥയാണ്. രണ്ട് ദിവസം മഴ രസംകൊല്ലിയായി കടന്നു വന്നെങ്കിലും നാലം ദിനം മത്സരം ആവേശകരമായി മാറിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മികവുറ്റ പ്രകടനം കാഴ്ചവച്ചുവെങ്കിലും ജോ റൂട്ട് എന്ന നായകന്‍ നടത്തിയ പോരാട്ടം സെഞ്ചുറി കടന്ന് മുന്നേറിയതോടെ ഇംഗ്ലണ്ടും തരക്കേടില്ലാത്ത സ്‌കോറിലേക്കാണ് എത്തിയത്.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിനിടെ ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്റേഴ്‌സണും ഇന്ത്യന്‍ ബാറ്റര്‍ മുഹമ്മദ് സിറാജും തമ്മിലുണ്ടായ വാക് പോര് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സമാനമായ സംഭവത്തിന്റെ മറ്റൊരു പതിപ്പിലും സിറാജ് ചര്‍ച്ചകളില്‍ നിറയുകയാണ്. ഇത്തവണ ബാറ്ററുടെ റോളിലല്ല, മറിച്ച് ബൗളറുടെ റോളിലാണ് സിറാജ് എന്ന് മാത്രം.

siraj

ഇന്ത്യയ്ക്ക് ചെറുതല്ലാത്ത തലവേദന സൃഷ്ടിച്ച കൂട്ടുകെട്ടായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും തമ്മിലുണ്ടായിരുന്നത്. ഈ കൂട്ടുകെട്ട് പൊളിക്കാനായി ഇന്ത്യ കഠിന പരിശ്രമം നടത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 43 റണ്‍സാണ് നേടിയത്. ബെയര്‍‌സ്റ്റോ കൂട്ടന്‍ അടികളിലേക്ക് പോകുമെന്ന് ഭീതിപ്പെടുത്തുകയായിരുന്നു. എന്നാല്‍ 58-ാം ഓവറില്‍ മുഹമ്മദ് സിറാജ് എറിഞ്ഞ പന്തില്‍ രവീന്ദ്ര ജഡേജയുടെ കൈക്കളില്‍ ബെയര്‍‌സ്റ്റോയുടെ ഇന്നിംഗ്‌സ് അവസാനിച്ചു.

പിന്നീടായിരുന്നു രസകരമായ നിമിഷം. പുറത്തായ ബെയര്‍‌സ്റ്റോയെ സിറാജ് തന്റേതായ സ്‌റ്റൈലിലാണ് യാത്രയയച്ചത്. ചുണ്ടുകള്‍ക്ക് കുറുകെ വിരല്‍ വച്ചു കൊണ്ട് മിണ്ടാതെ പോകൂവെന്ന അര്‍ത്ഥം വരുന്ന ആംഗ്യം കാണിച്ചു കൊണ്ടായിരുന്നു സിറാജ് ബെയര്‍സ്‌റ്റോയെ യാത്രയാക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

നേരത്തെ സിറാജ് ബാറ്റ് ചെയ്യുന്നതിനിടെ ജെയിംസ് ആന്റേഴ്‌സണുമായൊരു വാക് പോര് നടന്നിരുന്നു. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ വച്ച് ആന്റേഴ്‌സണ്‍ സിറാജിനെ പ്രകോപിപ്പിക്കാനായി വെല്ലുവിളിക്കുകയായിരുന്നു. അപ്പോഴും സിറാജ് തിരിച്ചടിച്ചിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് സിറാജ് ബെയര്‍‌സ്റ്റോയ്ക്ക് യാത്രയയപ്പ് നല്‍കുന്ന വീഡിയോയും വൈറലായി മാറിയിരിക്കുന്നത്.

അതേമസമയം രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 303 റണ്‍സെടുത്താണ് പുറത്തായത്. നായകന്‍ ജോ റൂട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ നല്ലൊരു ടോട്ടലിലേക്ക് എത്തിച്ചത്. റൂട്ട് 172 പന്തില്‍ 109 റണ്‍സ് നേടി. ബെയര്‍സ്‌റ്റോ 30 റണ്‍സും സാം കറന്‍ 32 റണ്‍സും നേടി. ഒന്നാം ഇന്നിംഗ്‌സില്‍ 183 റണ്‍സിനായിരുന്നു ഇംഗ്ലണ്ട് പുറത്തായത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒന്നാം ഇന്നിംഗ്‌സില്‍ ബുംറ നാല് വിക്കറ്റെടുത്തിരുന്നു. സിറാജും ശാര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി നല്ല പിന്തുണ നല്‍കി.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 278 റണ്‍സിനാണ് പുറത്തായത്. ഓപ്പണര്‍ കെഎല്‍ രാഹുലിന്റേയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടേയും അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ നിന്നുമുണ്ടായ ചെറുത്തു നില്‍പ്പുകള്‍. നായകന്‍ വിരാട് കോഹ്ലി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. പൂജാര, രഹാനെ എന്നിവരും അമ്പേ പരാജയമായിരുന്നു. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്യത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ ഇനി വേണ്ടത് 157 റണ്‍സാണ്. കെഎല്‍ രാഹുലിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രോഹിത് ശര്‍മയും പൂജാരയുമാണ് ക്രീസിലുള്ളത്.

വീഡിയോ കാണാം

Story first published: Sunday, August 8, 2021, 11:15 [IST]
Other articles published on Aug 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+